കുട്ടികളേ ലാപ്ടോപ് വേണ്ടേ? വാങ്ങാൻ വായ്പ കിട്ടും

HIGHLIGHTS
  • പ്രൊഫഷനൽ കോഴ്സുകൾക്ക് ഒരുലക്ഷം രൂപവരെ കിട്ടും
laptop
SHARE

ലാപ്ടോപ് വാങ്ങാൻ എങ്ങനെ പണം കണ്ടെത്തും എന്ന ആശങ്കയിലാണോ? സ്കൂൾതലം മുതൽ ബിരുദ–ബിരുദാനന്തര–പ്രൊഫഷനൽ തലം വരെയുള്ള ഒബിസി/മതന്യൂനപക്ഷ വിഭാഗങ്ങളിൽപെടുന്ന വിദ്യാർഥികൾക്ക് കേരള സംസ്ഥാന പിന്നാക്ക വിഭാഗ വികസന കോർപറേഷനിൽനിന്നു വായ്പ ലഭിക്കും. പ്രൊഫഷനൽ കോഴ്സുകൾക്ക് ഒരുലക്ഷം രൂപവരെയും മറ്റു കോഴ്സുകൾക്കു പഠിക്കുന്നവർക്ക് 50,000 രൂപ വരെയുമാണു വായ്പ. 

പലിശനിരക്കും തിരിച്ചടവും

വായ്പയ്ക്ക് ആറു ശതമാനമാണു പലിശ നിരക്ക്. തിരിച്ചടവു കാലാവധി 60 മാസം (5 വർഷം). അപേക്ഷകന്റെ കുടുംബ വാർഷിക വരുമാനപരിധി 3 ലക്ഷം രൂപയാണ്. പതിനെട്ടു വയസ്സുള്ള വിദ്യാർഥികൾക്ക് നേരിട്ടും അല്ലാത്തവർക്കു മാതാപിതാക്കൾ മുഖേനയും അപേക്ഷിക്കാം. 

നൂറു ശതമാനം തുകയും വായ്പ

വാങ്ങാനുദ്ദേശിക്കുന്ന ലാപ്ടോപിന്റെ സ്പെസിഫിക്കേഷൻ, ക്വട്ടേഷൻ ഇൻവോയ്സ് തുടങ്ങിയവ അപേക്ഷയോടൊപ്പം ഹാജരാക്കണം.  ക്വട്ടേഷൻ ഇൻവോയ്സ് പ്രകാരം ലാപ്ടോപ് വാങ്ങാനാവശ്യമായ മുഴുവൻ തുകയും വായ്പയായി അനുവദിക്കും. വായ്പത്തുക ലാപ്ടോപ് വിതരണം ചെയ്യുന്ന  സ്ഥാപനത്തിനാണു ലഭിക്കുന്നത്. 

വസ്തുജാമ്യം. ഉദ്യോഗസ്ഥജാമ്യം, സ്ഥിര നിക്ഷേപം, എൽഐസി പോളിസി എന്നിവ ജാമ്യമായി സ്വീകരിക്കും.അപേക്ഷാഫോമിനും വിശദ വിവരങ്ങൾക്കും കേരള സംസ്ഥാന പിന്നാക്ക വികസന കോർപറേഷന്റെ ജില്ല/ഉപജില്ലാ ഓഫിസുകളുമായി ബന്ധപ്പെടുക. വിശദ വിവരങ്ങൾക്ക്

ഫോൺ: 0471–2577539 / 2577540

English Summary : Will Get Loan for Laptop Purchase

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN SMART SPENDING
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

തമാശയിൽ തുടങ്ങിയത് അനുഗ്രഹമായി | Johny Antony | Candid Talks

MORE VIDEOS
FROM ONMANORAMA