ADVERTISEMENT

പണത്തിന് അത്യാവശ്യം വരുമ്പോള്‍ വ്യക്തിഗത വായ്പയെ കുറിച്ച് ചിന്തിക്കുന്നവര്‍ക്ക് എന്തുകൊണ്ടും ആശ്വാസമാണ് സ്വര്‍ണ പണയ വായ്പകള്‍. പഴയതു പോലെയല്ല ഇപ്പോള്‍ എല്ലാ ബാങ്കുകളും ഇത്തരം വായ്പകള്‍ക്കായി പ്രത്യേക കൗണ്ടര്‍ തുറന്നിട്ടുണ്ട്. ചരിത്രത്തിലെ ഏറ്റവും കുറഞ്ഞ പലിശ നിരക്കിലാണ് അനുവദിക്കുന്നത്. പല ബാങ്കുകളുടെയും പലിശ നിരക്കുകള്‍ വ്യത്യസ്തമാണെങ്കിലും എട്ട് ശതമാനത്തില്‍ താഴെയാണ് വായ്പകള്‍ അനുവദിക്കുന്നത്. എസ് ബി ഐ യുടെ സ്വര്‍ണ വായ്പ പലിശ നിരക്ക് 7.5 ശതമാനമാണ്. പണത്തിന് അത്യാവശ്യമുള്ളവര്‍ക്ക് ഈ വായ്പകള്‍ സ്വീകരിക്കാവുന്നതാണ്.

പ്രത്യേകതകള്‍

എസ് ബി ഐ അനുവദിക്കുന്ന സ്വര്‍ണ വായ്പയ്ക്ക് പ്രത്യേകതകള്‍ ഏറെയാണ്. ചുരുങ്ങിയത് 20,000 രൂപയായിരിക്കും വായ്പ തുക. പരമാവധി 500,000 ലക്ഷം രുപ വരെ ഇങ്ങനെ വായ്പ അനുവദിക്കും. 18 വയസിന് മുകളിലുള്ള ആര്‍ക്കും വായ്പ അനുവദിക്കും.

പ്രോസസിങ് ഫീസ്

സ്വര്‍ണ വായ്പകള്‍ക്ക് പ്രോസസിങ് ഫീസുണ്ട്. യോനോ ആപ്പു വഴിയുള്ള അപേക്ഷകര്‍ക്ക് പ്രോസസിംഗ് ഫീസുണ്ടാവില്ല. സാധാരണ നിലയില്‍ വായ്പ തുകയുടെ 0.25 ശതമാനവും ജി എസ് ടിയുമാണ് ഫീസ്. എന്നിരുന്നാലും ചുരുങ്ങിയ ഫീസ് 250 രൂപയായി നിജപ്പെടുത്തിയിട്ടുണ്ട്. 12 മാസം, 36 മാസം എന്നിങ്ങനെയുള്ള കാലയളവുകളില്‍ വായ്പ അനുവദിക്കും. പലിശയും മുതലും തവണകളായി അടയ്ക്കാം. ഫോട്ടോയും മേല്‍വിലാസ രേഖയും ഉണ്ടെങ്കില്‍ അപേക്ഷിക്കാം.

English Summary : Gold Loan with Lowest Interest Rate

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com