പ്രവാസികളു‍െടെ മക്കൾക്ക് നോർക്ക റൂട്സിന്റെ പഠനസഹായത്തിന് ഇന്നു കൂടി അപേക്ഷിക്കാം

HIGHLIGHTS
  • ഇന്നാണ് അവസാന തിയതി
nri
SHARE

പ്രവാസി മലയാളികളുടെ മക്കളുടെ ഉന്നത വിദ്യാഭ്യാസത്തിന് ധനസഹായം നൽകുന്ന നോർക്ക റൂട്സ് ഡയറക്ടേഴ്സ് സ്കോളർഷിപ്പിന് ഇപ്പോൾ അപേക്ഷിക്കാം. 

അർഹത ആർക്ക്?

രണ്ടു വർഷമെങ്കിലും വിദേശത്തു ജോലി ചെയ്തു തിരികെ എത്തിയവർക്കും ഇപ്പോൾ വിദേശത്തുള്ളവർക്കും അപേക്ഷിക്കാം. സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന അവിദഗ്ധ തൊഴിലാളികൾ, ഡ്രൈവർമാർ, വീട്ടുജോലിക്കാർ തുടങ്ങിയവരുടെ മക്കൾക്കാണു സ്കോളർഷിപ്. തിരികെ നാട്ടിലെത്തിയവരുടെ വാർഷിക വരുമാനം ഒന്നര ലക്ഷത്തിൽ കൂടാൻ പാടില്ല. വിദേശത്തുള്ള പ്രവാസികൾക്കു നോർക്കയുടെ ഐഡി കാർഡ് ഉണ്ടായിരിക്കണം. 

ഏതെല്ലാം കോഴ്സുകൾക്ക്?

ബിരുദാനന്തര ബിരുദ കോഴ്സുകൾ (എംഎ, എംഎസ്‌സി, എംകോം), പ്രഫഷനൽ കോഴ്സുകൾ (എംബിബിഎസ്, ബിഡിഎസ്, ബിഫാം, ബിഎച്ച്എംഎസ്, ബിഎഎംഎസ്, ബിഎസ്‌സി നഴ്സിങ്, എൻജിനീയറിങ്, വെറ്ററിനറി, അഗ്രിക്കൾച്ചർ കോഴ്സുകൾ) 2020–2021 അധ്യയന വർഷം ചേർന്ന വിദ്യാർഥികൾക്കാണ് സ്കോളർഷിപ് ലഭിക്കുക. റഗുലർ കോഴ്സുകൾക്കു പഠിക്കുന്നവർക്കു മാത്രമേ  ധനസഹായം ലഭിക്കുകയുള്ളൂ. കേരളത്തിലെ സർവകലാശാലകൾ അംഗീകരിച്ച കോഴ്സുകൾക്കും അംഗീകൃത വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പഠിക്കുന്നവർക്കുമായിരിക്കും സ്കോളർഷിപ്പിന് അർഹത. 

എങ്ങനെ അപേക്ഷിക്കണം?

പഠിക്കുന്ന കോഴ്സുകൾക്കു വേണ്ട യോഗ്യതാപരീക്ഷയിൽ ലഭിക്കുന്ന മാർക്കിന്റെ അടിസ്ഥാനത്തിലാണ് ആനുകൂല്യം അനുവദിക്കുന്നത്. അപേക്ഷാഫോമും വിശദ വിവരങ്ങളും www.norkaroots.org എന്ന വെബ്സൈറ്റിൽ നിന്നു ലഭിക്കും. വിശദ വിവരങ്ങൾക്ക് 18004253939 (ഇന്ത്യയിൽനിന്ന്) 00918802012345 (വിദേശത്തുനിന്ന്). 

English Summary : Education Aid from Norka Roots for NRI's Kids

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN SMART SPENDING
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

തമാശയിൽ തുടങ്ങിയത് അനുഗ്രഹമായി | Johny Antony | Candid Talks

MORE VIDEOS
FROM ONMANORAMA