ഞെട്ടണ്ട. യാഥാർരത്ഥ്യം തന്നെയാണ്. പക്ഷേ ഏതാണ്ട് ഒരു നൂറ്റാണ്ടു മുന്‍പുള്ള വിലയാണെന്നു മാത്രം.
1925ൽ കേരളത്തിൽ 13.75 രൂപ കൊടുത്താൽ ഒരു പവൻ സ്വർണം സ്വന്തമാക്കാമായിരുന്നു.
വില കഴിഞ്ഞ ഒരു നൂറ്റാണ്ടിൽ
1925 മുതലുള്ള സ്വർണവില പട്ടികയിൽ കാണുക. സാമ്പത്തിക വർഷാവസാനമായ മാർച്ച് 31ലെ വിലയാണ്. ഓരോ വർഷത്തേയും വിലയായി കാണിച്ചിരിക്കുന്നത്. കഴിഞ്ഞ ഒരു നൂറ്റാണ്ടു കൊണ്ട് 2400 ഇരട്ടിയാണ് സ്വർണത്തിന്റെ വിലയിലുണ്ടായ വർധന.
2020 ഓഗസ്റ്റിൽ 42000 രൂപ എന്ന എക്കാലത്തേയും ഉയർന്ന വില രേഖപ്പെടുത്തി. അതിനു ശേഷം കുറഞ്ഞ് നിലവിൽ 33000 രൂപ എന്ന നിലയിൽ എത്തി നിൽക്കുന്നു.
ഇടയ്ക്ക് കൂടുകയും കുറയുകയും ചെയ്താലും ആത്യന്തികമായി സ്വർണവില എപ്പോഴും വർധന തന്നെയാണ് രേഖപ്പെടുത്തുന്നത്.

English Summary : Historic Price Movement of Gold