നികുതി ലാഭിക്കാം, ഇഎല്‍എസ്എസ് വിട്ടുകളയല്ലേ

HIGHLIGHTS
  • 80സി സെക് ഷന്‍ പ്രകാരം 1.50 ലക്ഷം വരെ നികുതി ലാഭിക്കാനാകും
going-up
SHARE

നികുതി ലാഭിക്കാനുള്ള പദ്ധതികളില്‍ പ്രധാനിയാണ് ഇഎല്‍എസ്എസ് (ഇക്വിറ്റി ലിങ്ക്ഡ് സേവിങ് സ്‌കീം) എന്നറിയപ്പെടുന്ന ഓഹരിയധിഷ്ഠിത നിക്ഷേപ പദ്ധതികള്‍. മൂന്നു വര്‍ഷത്തെ നിര്‍ബന്ധിത ലോക്ക് ഇന്‍ പീരിയഡുള്ള ഇക്വിറ്റി ഫണ്ടുകളാണിവ. ആദായനികുതി നിയമം 80സി സെക് ഷന്‍ പ്രകാരം പരമാവധി 1.50 ലക്ഷം വരെ നികുതി ലാഭിക്കാന്‍ ഇതിലെ നിക്ഷേപം വഴി സാധ്യമാണ്. പരമാവധി നിക്ഷേപ പരിധി ഇവയ്ക്കുമില്ല. എന്നാൽ, 1.50 ലക്ഷം രൂപ വരെയുള്ള നിക്ഷേപത്തിനേ നികുതിയിളവു ലഭിക്കൂ. 

എന്താണ് നേട്ടം?

ഫിക്‌സഡ് ഡിപ്പോസിറ്റ്, നാഷനല്‍ പെന്‍ഷന്‍ സ്‌കീം, പബ്ലിക് പ്രോവിഡന്റ് ഫണ്ട് തുടങ്ങിയവയെ അപേക്ഷിച്ച് മികച്ച വരുമാനം നല്‍കുന്നവയാണ് ഇഎല്‍എസ്എസ്. വളരെ ഉയര്‍ന്ന നേട്ടത്തിനുള്ള സാധ്യതയാണ് പ്രധാന സവിശേഷത. ഒപ്പം, നികുതിയിളവു ലഭിക്കുന്ന നിക്ഷേപങ്ങളിൽ മൂന്നു വർഷം എന്ന ഏറ്റവും കുറഞ്ഞ ലോക്ക് ഇന്‍ പീരിയഡും പ്രധാന ആകർഷണീയതയാണ്. 

ദീര്‍ഘകാല സമ്പത്തുണ്ടാക്കാം

ലോക്ക് ഇന്‍ പീരിയഡ് കഴിഞ്ഞാല്‍ വിറ്റു കളയാതെ മികച്ച പ്രകടനം നടത്തുന്നുണ്ടെങ്കില്‍ നിക്ഷേപം തുടരണം. നികുതിലാഭത്തിന് അപ്പുറത്തേക്ക്, മറ്റ് ഇക്വിറ്റി ഫണ്ടുകളെപ്പോലെ തന്നെ ദീര്‍ഘകാല സാമ്പത്തികലക്ഷ്യങ്ങള്‍ എത്തിപ്പിടിക്കാന്‍ സഹായിക്കുന്ന പദ്ധതി കൂടിയാണിത്. ഫ്ലെക്‌സി ക്യാപ് തന്ത്രമാണ് മിക്ക ഇഎല്‍എസ്എസ് ഫണ്ടുകളും പിന്തുടരുന്നത്. അതിനാല്‍, ഫണ്ട് മാനേജരുടെ യുക്തിക്കനുസരിച്ച് വൈവിധ്യവല്‍ക്കരിച്ച് നിക്ഷേപം നടത്താം. അതേസമയം പരമ്പരാഗത രീതിയില്‍ ചിന്തിക്കുന്ന നിക്ഷേപകര്‍ക്ക് ഈ പദ്ധതി യോജ്യമല്ലെന്നതും വാസ്തവമാണ്. അത്തരത്തിലുള്ളവര്‍ മൂന്നു വര്‍ഷത്തെ ലോക്ക് ഇന്‍ പീരിയഡ് കഴിഞ്ഞ് ഇത് വിറ്റ് തങ്ങളുടെ റിസ്‌ക് പ്രൊഫൈലിന് അനുയോജ്യമായ ലാര്‍ജ് ക്യാപ് സ്‌കീമിലേക്കോ മറ്റോ നിക്ഷേപം വഴിമാറ്റുന്നതാണു നല്ലത്. 

നികുതിലാഭത്തോടൊപ്പം പണപ്പെരുപ്പത്തെ പ്രതിരോധിക്കാനും സമ്പത്ത് സൃഷ്ടിക്കാനും ഇഎല്‍എസ്എസിന് സാധിക്കും, ഓഹരിയില്‍ കൈവയ്ക്കാന്‍ മനസ്സുണ്ടെങ്കില്‍.

19% നൽകി ഐസിഐസിഐ ലോങ് ടേം ഇക്വിറ്റി ഫണ്ട്

ഈ വിഭാഗത്തിൽ മികച്ച പ്രകടനം നടത്തുന്ന ഫണ്ടുകളിലൊന്നാണ് ഐസിഐസിഐ പ്രൂഡന്‍ഷ്യല്‍ ലോങ് ടേം ഇക്വിറ്റി ഫണ്ട്. ഈ ഫണ്ടിനു 21 വര്‍ഷത്തെ മികച്ച ട്രാക്ക് റെക്കോർഡുണ്ട്. മള്‍ട്ടി ക്യാപ് സ്ട്രാറ്റജിയാണ് ഫണ്ട് അനുവര്‍ത്തിക്കുന്നത്. ഒരു യൂണിറ്റിനു 2021 ഫെബ്രുവരി 9ലെ കണക്കുപ്രകാരം 486.98 രൂപയാണ് വില. സംയുക്തവാര്‍ഷിക വളര്‍ച്ച നിരക്ക് 19.82 ശതമാനമാണ്. ഫണ്ട് തുടങ്ങി ഇതുവരെയുള്ള കാലയളവില്‍ 12.51 % വാര്‍ഷികനേട്ടം നല്‍കി. പണപ്പെരുപ്പ നിരക്കിനെ കവച്ചുവയ്ക്കുന്ന നേട്ടം അപൂര്‍വം ചില ഫണ്ടുകള്‍ മാത്രമേ നല്‍കിയിട്ടുള്ളൂ. അത്തരത്തിലൊന്നാണ് ഐസിഐസിഐ പ്രൂഡന്‍ഷ്യല്‍ ലോങ് ടേം ഇക്വിറ്റി ഫണ്ട്.

ലേഖകന്‍ സര്‍ട്ടിഫൈഡ് ഫിനാന്‍ഷ്യല്‍ പ്ലാനറും സിആര്‍ജി അക്കാദമി ഓഫ് ഫിനാന്‍സ്&സിആര്‍ജി വെല്‍ത്തിന്റെ  മാനേജിങ് പാർട്നറുമാണ്

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN SMART SPENDING
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

തമാശയിൽ തുടങ്ങിയത് അനുഗ്രഹമായി | Johny Antony | Candid Talks

MORE VIDEOS
FROM ONMANORAMA