15 വര്‍ഷം പഴകിയ വാഹനങ്ങള്‍ ഉപേക്ഷിച്ചേക്കൂ, അല്ലെങ്കില്‍ പോക്കറ്റ് കാലിയാകും

HIGHLIGHTS
  • പുതിയ വാഹനങ്ങള്‍ക്ക് റജിസ്‌ട്രേഷന്‍ ഇനത്തിലും മറ്റും പല ആനുകൂല്യങ്ങളും ലഭിച്ചേക്കാം
ernakulam-old-vehicle
SHARE

നിങ്ങളുടെ പഴയ വാഹനത്തിന്റെ റജിസ്‌ട്രേഷന്‍ പുതുക്കുന്നതിന് ഇനി മുതല്‍ എട്ട് മുതല്‍ 21 ഇരട്ടി വരെ പണം അധികം നല്‍കേണ്ടി വരും. 15 വര്‍ഷത്തിലധികം പഴക്കമുള്ള വാഹനങ്ങളുടെ ഉപയോഗം നിരുത്സാഹപ്പെടുത്തുന്നതിന്റെ ഭാഗമായിട്ടാണ് കേന്ദ്ര ഉപരിതല ഗതാഗത വകുപ്പ് റജിസ്‌ട്രേഷന്‍ പുതുക്കുന്നതിന് വന്‍ ചാര്‍ജ് ചുമത്താന്‍ ഒരുങ്ങുന്നത്. അടുത്ത ഒക്ടോബര്‍ മുതല്‍ കൂടിയ നിരക്ക് പ്രാബല്യത്തില്‍ വരും.

ഫീസ് കുത്തനെ കൂടും

15 വര്‍ഷം പഴക്കമുള്ള ഇരുചക്രവാഹനത്തിന്റെ റജിസ്ട്രേഷന്‍ പുതുക്കാന്‍ 300 രൂപ ഈടാക്കിയിരുന്നത് 1000 രൂപയാക്കി വര്‍ധിപ്പിക്കാന്‍ മന്ത്രാലയം പുറപ്പെടുവിച്ച കരടില്‍ ശുപാര്‍ശയുണ്ട്. കാറിന്റേത് എട്ടിരിട്ടി വര്‍ധിച്ച് 600 5000 ആയി ഉയരും. ഇറക്കുമതി ചെയ്ത ബൈക്കുകള്‍ക്ക് 10,000 രൂപയും കാറുകള്‍ക്ക് 40,000 രൂപയും നല്‍കണം.

ഇടത്തരം വാഹനങ്ങള്‍ക്ക് റജിസ്‌ട്രേഷന്‍ പുതുക്കി ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് നേടാന്‍ 10,000 രൂപ നല്‍കേണ്ടി വരും. ലോറി, ബസ് എന്നിവയ്ക്ക് തുക ഡ്രാഫ്റ്റ് ശുപാര്‍ശ ചെയ്തിരിക്കുന്ന തുക 12,500 ആണ്.

സ്‌ക്രാപ്പേജ് നയം

ഓട്ടോറിക്ഷകള്‍ക്ക്് 3,500 ഉം ചെറിയ ടാക്‌സി കാറുകള്‍ക്ക് 7000 രൂപയും നല്‍കണം. അന്തരീക്ഷ മലിനീകരണതോത് കുറയ്ക്കാനായി പഴയ വാഹനങ്ങള്‍ പൂര്‍ണമായും നിരത്തുകളില്‍ നിന്ന് ഒഴിവാക്കുന്ന സ്‌ക്രാപ്പേജ് നയത്തിലേക്ക് സ്വമേധയാ വ്യക്തികളെ അടുപ്പിക്കുകയാണ് ഇതിലൂടെ കേന്ദ്രസര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. റജിസ്ട്രേഷന്‍ പുതുക്കിയില്ലെങ്കില്‍ ഇരുചക്രവാഹനങ്ങള്‍ക്ക് മാസംതോറും 300 രൂപയും മറ്റു വാഹനങ്ങള്‍ക്ക് 500 രൂപയും പിഴ നല്‍കണം. റജിസ്ട്രേഷന്‍ പുതുക്കുന്നതിനു മുന്നോടിയായി വാഹനങ്ങള്‍ ഫിറ്റ്നസ് പരിശോധനയ്ക്കു ഹാജരാക്കണം. ഇതിനുള്ള ഫീസും ഉയര്‍ത്തിയിട്ടുണ്ട്. സ്‌ക്രാപ്പേജ് പോളിസിയുടെ പൂര്‍ണ വിവരം പുറത്ത് വന്നിട്ടില്ലെങ്കിലും സ്‌ക്രാപ്പാക്കുന്ന പഴയ വാഹനങ്ങള്‍ക്ക് പകരമായി പുതിയ വാഹനങ്ങള്‍ക്ക് റജിസ്‌ട്രേഷന്‍ ഇനത്തിലും മറ്റും പല ആനുകൂല്യങ്ങളും ലഭിച്ചേക്കാം. പഴയ വാഹനങ്ങളുടെ മെയിന്റനന്‍സ് ചെലവും മറ്റ് കണക്കാക്കുമ്പോള്‍ പുതിയത് വാങ്ങുന്നതാണ് നല്ലതെന്ന ബോധ്യത്തിലേക്ക് ഉപഭോക്താക്കളെ എത്തിക്കുകയാണ് ഇത്തരം നടപടികളിലൂടെ ലക്ഷ്യമിടുന്നത്. തൊട്ടടുത്ത സ്‌ക്രാപ്പേജ് സ്ഥാപനത്തില്‍ പഴയ വാഹനം സബ്മിറ്റ് ചെയ്ത് പുതിയതിന് ആനുകൂല്യം നേടാമെന്ന തരത്തിലാണ് നിലവിലെ സ്‌ക്രാപ്പേജ് നയം.

English Summary: Dispose 15 Year old Vehicles, otherwise You may Face Heavy Loss

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN SMART SPENDING
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ആദ്യം ജയസൂര്യ നോ പറഞ്ഞു, പകരം മറ്റൊരു നടനെത്തി: പക്ഷേ ഒടുവിൽ ? Renjith Shankar Interview

MORE VIDEOS
FROM ONMANORAMA