ADVERTISEMENT

രാജ്യാന്തര സമ്മർദത്തെ തുടര്‍ന്ന് ആഭ്യന്തര വിപണിയില്‍ സ്വര്‍ണ വില ഇടിയുന്ന അവസരം മുതലാക്കുകയാണ് ഗോള്‍ഡ് ഇടിഎഫ് ഫണ്ടുകള്‍. ഫെബ്രുവരിയില്‍ മാത്രം ഇടിഎഫ് ഫണ്ടിലേക്ക് ഒഴുകിയെത്തിയ നിക്ഷപം 491 കോടി രൂപ വരും. 2021 ല്‍ ഇതുവരെ സ്വര്‍ണ വിലയില്‍ 9 ശതമാനമാണ് ഇന്ത്യന്‍ ആഭ്യന്തര വിപണിയില്‍ ഇടിവുണ്ടായത്. ഈ സാഹചര്യം മുതലെടുക്കുകയാണ് എക്‌സേഞ്ച് ട്രേഡഡ് ഫണ്ടുകള്‍. ഇതിന്റെ ഭാഗമായി ജനുവരിയില്‍ 625 കോടി രൂപയുടെ നിക്ഷേപം ഇടിഎഫിലെത്തിയപ്പോള്‍ ഡിസംബറില്‍ നിക്ഷേപം 431 കോടി രൂപയായിരുന്നു.

കസ്റ്റംസ് ഡ്യൂട്ടിയില്‍ ഇളവ് വരുത്തിയതും രൂപ വില ഉയര്‍ന്നതും ഇന്ത്യയില്‍ സ്വര്‍ണ വില കുറഞ്ഞു വരുന്നതിനുള്ള ആഭ്യന്തര കാരണങ്ങളാണ്. ഇതോടൊപ്പം രാജ്യാന്തര തലത്തില്‍ സ്വര്‍ണ വില ഇടിയുന്നതും രാജ്യത്ത് വിലയിടിവിന് കാരണമായിട്ടുണ്ട്. ഈ സാഹചര്യത്തില്‍ ഇതിന്റെ ആനുകൂല്യം മുതലെടുക്കാന്‍ ഇ ടി എഫ് ഗോള്‍ഡിലേക്ക് നിക്ഷേപിക്കുകയാണ്. നിക്ഷേപ പലിശ നിരക്കിലെ കുറവും ഇടിഎഫിന് ആവശ്യമുയരാനുള്ള കാരണങ്ങളിലൊന്നാണ്. റിസ്‌ക് താരതമ്യേന കുറഞ്ഞ നിക്ഷേപമാര്‍ഗമെന്ന നിലയില്‍ ഇന്‍വെസ്റ്റ്‌മെന്റ് പോര്‍ട്ട്‌ഫോളിയോയില്‍ 10 ശതമാനമെങ്കിലും സ്വര്‍ണ നിക്ഷേപം നിലനിര്‍ത്താന്‍ നിക്ഷേപകര്‍ ശ്രമക്കുന്നുണ്ട്. വിലയിടിഞ്ഞത് അത്തരക്കാര്‍ക്ക് ലക്ഷ്യം നിറവേറ്റാന്‍ എളുപ്പവുമായി.

English Summary: Investment in Gold ETF is Increasing

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com