ADVERTISEMENT

ക്രെഡിറ്റ് കാര്‍ഡ് കാര്യമായുപയോഗിക്കുന്ന ആളാണ് നിങ്ങളെങ്കില്‍ ബാങ്കുകളില്‍ നിന്നും വിളി വന്നിട്ടുണ്ടാകും. നിങ്ങളുടെ ക്രെഡിറ്റ് കാര്‍ഡ് പരിധി സൗജന്യമായി ഉയര്‍ത്തി നല്‍കും എന്നതാണ് വാഗ്ദാനം. തുടര്‍ച്ചയായി വിളികള്‍ എത്തുമ്പോള്‍ പ്രത്യേകിച്ച് ആവശ്യമൊന്നുമില്ലെങ്കിലും പരിധി ഉയര്‍ത്താന്‍ തയ്യാറാവുകയും ചെയ്യും. എന്തിനാണ് ഇങ്ങനെ ചെലവാക്കല്‍ പരിധി ഉയര്‍ത്തുന്നത്? ഇതുകൊണ്ട് എന്തെങ്കിലും പ്രയോജനമുണ്ടോ? അതോ കെണിയാണോ?

സാധാരണ നിലയില്‍ ക്രെഡിറ്റ് കാര്‍ഡ് കമ്പനികള്‍ വരുമാനത്തിന്റെ തോതനുസരിച്ച് തുടക്കത്തില്‍ വളരെ കുറഞ്ഞ വായ്പ പരിധിയുള്ള കാര്‍ഡുകളേ അനുവദിക്കൂ. പിന്നീട് തിരിച്ചടവ് ചരിത്രം പരിശോധിച്ചാണ് പരിധി ഉയര്‍ത്തുന്നത്. ഇതുകൊണ്ടാണ് കമ്പനികള്‍ കാര്‍ഡുടമയെ നിരന്തരം വിളിച്ചുകൊണ്ടിരിക്കുന്നത്.

വായ്പ ഉപയുക്തത അനുപാതം

∙കാര്‍ഡിന്റെ വായ്പ ഉപയുക്തത അനുപാതം (ക്രെഡിറ്റ് യൂട്ടിലൈസേഷന്‍ റേഷ്യോ) ആകെ വായ്പ പരിധിയുടെ 30 ശതമാനത്തിലൊതുക്കുന്നതാണ് ക്രെഡിറ്റ് സ്‌കോറിനെ ബാധിക്കാതിരിക്കാന്‍ നല്ലത്. 

∙അതായത് 100,000 ലക്ഷം രൂപ വായ്പ പരിധിയുള്ളതാണ് കാര്‍ഡെങ്കില്‍ മാസം 30,000 രൂപ ചെലവാക്കാം. 

∙ചെലവ് കൂടുതലായാല്‍ നിങ്ങള്‍ സാമ്പത്തിക പ്രതിസന്ധിയുള്ള ആളാണെന്ന നിലയില്‍ ക്രെഡിറ്റ് സ്‌കോറിനെ അത് ബാധിക്കും. അതുകൊണ്ട് കാര്‍ഡിന്റെ സി യു ആര്‍ 30 ശതമാനത്തില്‍ ഒതുക്കി നിര്‍ത്താന്‍ ശ്രദ്ധിക്കുക.

എന്നാല്‍ സ്ഥിരമായി ഈ പരിധി ലംഘിക്കാന്‍ നിര്‍ബന്ധിതരാകുന്നവര്‍ ക്രെഡിറ്റ് സ്‌കോറിനെ ബാധിക്കാതിരിക്കാന്‍ ഉയര്‍ന്ന വായ്പ പരിധിയുള്ള കാര്‍ഡ് ഓഫര്‍ സ്വീകരിക്കുന്നത് നല്ലതാണ്. പക്ഷെ ഒരു കാര്യമോര്‍ക്കണം അടവ് ദിനം തെറ്റിയാല്‍ വലിയ പലിശ ഈടാക്കുന്ന വായ്പകളാണ് ഇത്. അതുകൊണ്ട് വായ്പാ പരിധി ഉയര്‍ത്തിയതുകൊണ്ട് എന്നത് ചെലവ് കുത്തനെ കൂട്ടരുത്. 

ഉദാഹരണത്തിന് ഒരു ലക്ഷം രൂപ വായ്പ പരിധിയുള്ള കാര്‍ഡുടമയുടെ ഒരു മാസത്തെ ക്രെഡിറ്റ് കാര്‍ഡ് ബില്‍ 40,000 രൂപയാണെങ്കില്‍ അയാളുടെ സി യു ആര്‍ 40 ശതാനമാണ്. ഇത് ക്രഡിറ്റ് സ്‌കോറില്‍ നിഴലിക്കും. അത്തരക്കാര്‍ കാര്‍ഡ് പരിധി 1.5 ലക്ഷം ആക്കി ഉയര്‍ത്തിയാല്‍ സ്‌കോറിനെ ബാധിക്കാതിരിക്കും. അങ്ങനെയാകുമ്പോള്‍ അയാള്‍ക്ക് ക്രെഡിറ്റ് സ്‌കോറിനെ ബാധിക്കാതെ മാസം 45,000 രൂപ വരെ ചെലവാക്കാം. എങ്കിലും പരിധി ഒതുക്കുക

സി യു ‌ആറിന് മുകളില്‍ ഓരോ മാസവും ചെലവുള്ള കാര്‍ഡുടമയാണെങ്കില്‍ പുതിയൊരു കാര്‍ഡ് എടുത്താലും ക്രെഡിറ്റ് സ്‌കോര്‍ പരിരക്ഷിക്കാം. മാസ ചെലവ് രണ്ട് കാര്‍ഡിലുമായി പങ്കിട്ടാല്‍ മതി.

English Summary : Credit Card Limit Enhancement

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com