ADVERTISEMENT

വിദ്യാഭ്യാസത്തിന്റെ ചെലവ് കുത്തനെ ഉയരുമ്പോൾ മക്കളുടെ ഭാവി ആസൂത്രണം അനിവാര്യമായിട്ടുണ്ട്. നിങ്ങള്‍ പുതു ദമ്പതികളോ നവ-രക്ഷിതാക്കളോ ആണെങ്കില്‍. ഇതിനായി ചില ടിപ്‌സുകള്‍ ഇവയാണ്:

നേരത്തെ ആരംഭിക്കുക

ജീവിത ലക്ഷ്യം എന്തായാലും ഭാവിയിലെ സാധ്യതകള്‍ക്കായി നേരത്തെ തയ്യാറെടുത്തു തുടങ്ങുകയാണ് അഭികാമ്യം. കുട്ടികള്‍ക്ക് അവരുടേതായ അഭിലാഷങ്ങള്‍ ഉണ്ടായിരിക്കുമ്പോഴും ഒരു രക്ഷിതാവ് എന്ന നിലയില്‍ നിങ്ങള്‍ അവര്‍ക്കായി ഒരു ജീവിതം മുന്‍കൂട്ടി കാണണം. അവരുടെ വിദ്യാഭ്യാസത്തിനെന്ത് ചെലവ് വരുമെന്നൊരു കണക്ക് തയ്യാറാക്കുക. പണപ്പെരുപ്പം കണക്കിലെടുക്കുകയും ആ സാമ്പത്തിക ലക്ഷ്യത്തിലേക്ക് പ്രവര്‍ത്തിച്ചു തുടങ്ങുകയും ചെയ്യുക.

മാതാപിതാക്കൾ കുഞ്ഞിന്റെ വിദ്യാഭ്യാസം ആരംഭിക്കുന്നതും അഭിരുചികൾ രൂപപ്പെടുന്നതും കാത്തിരിക്കുന്ന ഒരു പ്രവണതയാണ് പലപ്പോഴും കാണുന്നത്. നേരത്തെ നിക്ഷേപങ്ങള്‍ ആരംഭിക്കുന്നത് ദീര്‍ഘകാലത്തേക്ക് നേട്ടം നല്‍കും. അതിനൊപ്പം തന്നെ നിക്ഷേപ വഴികളിലെ തെറ്റുകള്‍ തിരുത്താനും സാധിക്കും.

സുകന്യ സമൃദ്ധി യോജന

പത്ത് വയസ്സിന് താഴെയുള്ള ഒരു പെണ്‍കുഞ്ഞ് നിങ്ങള്‍ക്കുണ്ടെങ്കില്‍ നിലവിലുള്ള നിക്ഷേപ സാധ്യതകളില്‍ മികച്ച ഒന്ന് സര്‍ക്കാരിന്റെ സുകന്യ സമൃദ്ധി യോജനയാണ്. കേവലം 250 രൂപയ്ക്ക് ഒരു സുകന്യ സമൃദ്ധി അക്കൗണ്ട് തുടങ്ങാന്‍ കഴിയും. അതിനുശേഷം 50-ന്റെ ഗുണിതങ്ങള്‍ നിക്ഷേപിക്കാം. എല്ലാ വര്‍ഷവും 250 രൂപ അടച്ചാല്‍ അക്കൗണ്ട് സജീവമായി നില്‍ക്കും.

കുട്ടിക്ക് 18 വയസ്സ് തികയുന്നത് വരെ നിക്ഷേപം പിന്‍വലിക്കാന്‍ കഴിയില്ലെന്നതാണ് ഈ അക്കൗണ്ടിനെ ആകര്‍ഷകമാക്കുന്നത്. അക്കൗണ്ടിന്റെ കാലയളവ് 21 വര്‍ഷമാണ്. എന്നാല്‍, 18 വയസ്സ് കഴിഞ്ഞാല്‍ വിദ്യാഭ്യാസ ആവശ്യത്തിനായി പകുതി പിന്‍വലിക്കാം. അതിനാല്‍, കുടുംബത്തില്‍ അടിക്കടി ഉണ്ടാകുന്ന സാമ്പത്തിക ആവശ്യങ്ങള്‍ കുട്ടിയുടെ സാമ്പത്തിക ലക്ഷ്യങ്ങളെ ബാധിക്കുകയില്ല.

പിപിഎഫിനേക്കാള്‍ ഉയര്‍ന്ന പലിശയാണ് ഈ പദ്ധതിയില്‍ ലഭിക്കുന്നത്. കൂടാതെ, നികുതിരഹിതവുമാണ്.

നിങ്ങള്‍ ഇന്‍ഷ്വര്‍ ചെയ്യുക

രക്ഷിതാക്കളുടെ അഭാവമാണ് കുട്ടികളുടെ ഏറ്റവും വലിയ ഭീഷണി. രക്ഷിതാക്കളുടെ മരണമോ വൈകല്യമോ അവരുടെ ഭാവി അഭിലാഷങ്ങളെ തകിടംമറിക്കും. അതിനാല്‍, ഒരു ടേം, ആരോഗ്യ ഇന്‍ഷ്വറന്‍സുകള്‍ നിങ്ങള്‍ എടുക്കേണ്ടത് അത്യാവശ്യമാണ്. കുടുംബത്തിന്റെ അംഗ സംഖ്യ കൂടുമ്പോഴും വരുമാനം വര്‍ദ്ധിക്കുമ്പോഴും നിങ്ങളുടെ സുരക്ഷാ ആവശ്യങ്ങള്‍ പുനപരിശോധിക്കേണ്ടതാണ്.

വിദ്യാഭ്യാസ ആവശ്യങ്ങള്‍ക്കായുള്ള അഭിലാഷങ്ങള്‍

വിദേശത്തുനിന്നും വിദ്യാഭ്യാസം നേടുകയെന്ന ലക്ഷ്യം യുവതലമുറയില്‍ സാധാരണയാണിപ്പോൾ. ആ ലക്ഷ്യം കൈവരിക്കുന്നതിന് ഏതൊരു രക്ഷിതാവും 10-15 വര്‍ഷം മുന്‍കൂട്ടി കണ്ട് സാമ്പത്തിക ആസൂത്രണം നടത്തണം. അതിനായി, ഭാവിയില്‍ വിദേശത്ത് പഠനം നടത്തുന്നതിന് എത്ര ചെലവ് വരുമെന്ന് തുടക്കത്തിലേ കണക്കുകൂട്ടണം. ലളിതമായി പറഞ്ഞാല്‍, ഇന്ന് വിദേശത്ത് പഠിക്കുന്നതിനായി 20,00,000 രൂപ ചെലവ് വരുമെങ്കില്‍ അടുത്ത 15 വര്‍ഷത്തേക്ക് ആറ് ശതമാനം പണപ്പെരുപ്പം കണക്കിലെടുത്താന്‍ ചെലവ് 50,00,000 രൂപയായി വര്‍ദ്ധിക്കും.

റിസ്‌കുള്ളതും സുരക്ഷിതവുമായ പദ്ധതികളില്‍ ബുദ്ധിപരമായി നിക്ഷേപിച്ച് ഈ ലക്ഷ്യം കൈവരിക്കാം. ഉദാഹരണമായി, നിഫ്റ്റി 50 ഇന്‍ഡെക്‌സ് ഫണ്ടുകളിലും ഉറപ്പുള്ള ഇന്‍ഷ്വറന്‍സ് പദ്ധതികളിലും നിക്ഷേപിക്കുന്നത് ദീര്‍ഘകാലാടിസ്ഥാനത്തില്‍ നേട്ടം ലഭിക്കുകയും നിങ്ങള്‍ക്ക് ഭാവിയില്‍ കടം വാങ്ങാതെ സാമ്പത്തിക ലക്ഷ്യം കൈവരിക്കാന്‍ സാധിക്കുകയും ചെയ്യും.

മക്കളില്‍ മികച്ച സാമ്പത്തിക  ശീലങ്ങള്‍ വളര്‍ത്തുക

കുഞ്ഞുങ്ങളില്‍ മികച്ച സാമ്പത്തിക ശീലങ്ങള്‍ വളര്‍ത്തുന്നത് അവര്‍ക്ക് സ്വന്തം പണം മികച്ച രീതിയില്‍ കൈകാര്യം ചെയ്യാനുള്ള കഴിവ് ലഭിക്കുന്നു. ഒരു മാസത്തേക്കുള്ള പോക്കറ്റ് മണിക്ക് പരിധി നിശ്ചയിക്കുക.

എഡൽവൈസ് ടോക്കിയോ ലൈഫ് ഇൻഷുറൻസ് ചീഫ് റീട്ടെയിൽ ഓഫീസർ അനൂപ് സേഥ് ആണ് ലേഖകൻ

English Summary : Education Planning for Kids

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com