ആശങ്ക ഒഴിഞ്ഞു; ‘ഓട്ടോ ഡെബിറ്റ് സൗകര്യം’ ആറു മാസം കൂടി നീട്ടി

HIGHLIGHTS
  • പേയ്‌മെന്റുകള്‍ ഓട്ടോ പേയാകുമ്പോള്‍ ‌അധിക സുരക്ഷാ പാളി ഏര്‍പ്പെടുത്തണമെന്ന് ആര്‍ ബി ഐ
mob-0nlne-banking
SHARE

ബാങ്കുകൾക്കും ദശലക്ഷക്കണക്കിന് ഉപഭോക്താക്കൾക്കും ആശ്വാസമായി ‘ഓട്ടോ ഡെബിറ്റ് സൗകര്യം’ ആറു മാസം കൂടി നീട്ടിനൽകി ആർബിഐ. പ്രതിമാസ ബിൽ, മാസവരിസംഖ്യ ഫോൺ ബിൽ, റീചാർജ്, ഡിടിഎച്ച് റീചാർജ്, ഒടിടി മാസവരിസംഖ്യ തുടങ്ങിയ ഇനങ്ങളിൽ വരിക്കാരുടെ ബാങ്ക് അക്കൗണ്ടിൽനിന്നോ പേയ്മെന്റ് വോലറ്റുകളിൽനിന്നോ ക്രെഡിറ്റ് കാർഡുകളിൽനിന്നോ ‘ഓട്ടമാറ്റിക്’ ആയി പണമെടുക്കാവുന്ന രീതി സെപ്റ്റംബർ 30 വരെ തുടരാം. മാർച്ച് 31ന് ഇത് അവസാനിപ്പിക്കണമെന്നായിരുന്നു നേരത്തെ ആർബിഐ നൽകിയ നിർദേശം.

എന്നാൽ ഈ വ്യവസ്ഥ നടപ്പാക്കാൻ കൂടുതൽ സമയം അനുവദിക്കണമെന്ന ധനസ്ഥാപനങ്ങൾ ആർബിഐയെ അറിയിച്ചിരുന്നു. സാങ്കേതിക സംവിധാനം പൂർത്തിയാകാത്തതാണു കാരണം. ഇതിനെത്തുടർന്നാണ് ഇപ്പോൾ ആർബിഐയുടെ നടപടി.

അധിക സുരക്ഷാ പാളി

ക്രെഡിറ്റ്, ഡെബിറ്റ് കാര്‍ഡുകള്‍, യുപി ഐ, അടക്കമുള്ള മറ്റ് പേയ്‌മെന്റ് പ്ലാറ്റ്‌ഫോമുകള്‍ എന്നിവയിലൂടെ തുടര്‍ച്ചയായി ഉണ്ടാകുന്ന ഇത്തരം പണവിനിമയത്തിന് അധിക സുരക്ഷ ഏര്‍പ്പെടണമെന്ന് ആര്‍ ബി ഐ 2019 ഓഗസ്റ്റില്‍ ബാങ്കുകള്‍ ധനകാര്യ സ്ഥാപനങ്ങള്‍ കാര്‍ഡ് പേയ്‌മെന്റ് നെറ്റ് വര്‍ക്കുകള്‍, പേയ്‌മെന്റ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ എന്നിവയെ അറിയിച്ചിരുന്നു.

മുന്‍കൂര്‍ സെറ്റ് ചെയ്ത സാമ്പത്തിക വിനിമയങ്ങള്‍ക്ക് തുടക്കത്തിലും പിന്നീടും അധികസുരക്ഷാ തട്ട് ഏര്‍പ്പെടുത്തണം എന്നായിരുന്നു ആര്‍ ബി ഐ അറിയിപ്പ്. ഉപഭോക്താവിന്റെ സുരക്ഷ മുന്‍ നിര്‍ത്തിയാണ് ആര്‍ ബി ഐ ഇങ്ങനെ ഒരു നിര്‍ദേശം വച്ചത്.

ഒടിപി വീണ്ടും നല്‍കണം

മുന്‍കൂര്‍ നിര്‍ദേശമനുസരിച്ച് ഡെബിറ്റ്, ക്രെഡിറ്റ് കാര്‍ഡുകളില്‍ നിന്നും സ്വമേധയാ പണം പോകുമ്പോള്‍ ഒ ടി പി വഴി വീണ്ടും ഉപഭോക്താവ് അനുമതി നല്‍കണമെന്നാണ് ആര്‍ ബി ഐ നിര്‍ദേശിച്ചത്. ഇപ്പോള്‍ ഒരിക്കല്‍ സെറ്റ് ചെയ്താല്‍ പണം അതാത് തീയതികളില്‍ അക്കൗണ്ടില്‍ നിന്ന് വസൂലാക്കി കൊണ്ടിരിക്കും. ഇവിടെ ഒരോ പേയ്‌മെന്റിനും ഉപഭോക്താവ് അനുമതി നല്‍കേണ്ടതില്ല.

മാര്‍ച്ച് 31 വരെ

കഴിഞ്ഞ ഡിസംബറില്‍ കേന്ദ്ര ബാങ്ക് നല്‍കിയ നിര്‍ദേശമനുസരിച്ച് പുതിയ ചട്ടം ഏപ്രില്‍ ഒന്നു മുതല്‍ നടപ്പാവുമെന്നാണ് വ്യക്തമാക്കിയിരുന്നത്. മാര്‍ച്ച് 31 ന് അപ്പുറം നിലവിലുള്ള രീതി ഉണ്ടാകില്ലെന്നും വ്യക്തമാക്കിയിരുന്നു. 

ഉപഭോക്താവിനെ അറിയിക്കണം

പുതിയ നിര്‍ദേശമനുസരിച്ച് ബാങ്കുകളും പെയ്‌മെന്റ് പ്ലാറ്റ്‌ഫോമുകളും ആദ്യ ഗഡു ഡെബിറ്റ് ചെയ്യുന്നതിന് 24 മണിക്കൂര്‍ മുമ്പെങ്കിലും ഉപഭോക്താവിനെ അറിയിച്ചിരിക്കണം. എസ് എം എസ്, ഇ മെയില്‍ തുടങ്ങിയ ഏത് മാധ്യമത്തിലൂടെ വിവരം നല്‍കണമെന്ന് ഉപഭോക്താവിന് തിരഞ്ഞെടുക്കാം. ഇടപാട് പൂര്‍ത്തിയാക്കാനുള്ള അനുമതിക്കായി നോട്ടിഫിക്കേഷന്‍ വരുമ്പോള്‍ അത് നല്‍കാം. ഈ നടപടിക്രമം ഇല്ലാതെ പണവിനിമയം അസാധ്യമാകും.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN SMART SPENDING
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

തമാശയിൽ തുടങ്ങിയത് അനുഗ്രഹമായി | Johny Antony | Candid Talks

MORE VIDEOS
FROM ONMANORAMA