ഇല്ല, ചെറുകിട നിക്ഷേപങ്ങളുടെ പലിശ കുറയ്ക്കില്ല

HIGHLIGHTS
  • പലിശ നിരക്ക് കുറച്ച നടപടി ധനമന്ത്രാലയം തിരുത്തി
interest-rate-14
SHARE

ഇടത്തട്ടുകാരുടെ വരുമാനത്തില്‍ കുറവ് വരുത്തി വിവിധ ചെറുകിട സമ്പാദ്യ പദ്ധതികളിലെ പലിശ നിരക്ക്് കുറച്ച നടപടി ധനമന്ത്രാലയം തിരുത്തി. മാര്‍ച്ച് 31ലെ സര്‍ക്കുലര്‍ അനുസരിച്ച് ചെറുകിട സമ്പാദ്യ നിക്ഷേപ പദ്ധതിയിലെ പലിശ നിരക്ക് അര മുതല്‍ ഒരു ശതമാനം വരെ കുറച്ചിരുന്നു.

ഏപ്രില്‍ ഒന്നു മുതല്‍ ജൂണ്‍ 30 വരെയുള്ള പാദത്തിലെ പലിശ നിരക്കാണ് കുറച്ചത്. പബ്ലിക് പ്രോവിഡന്റ് ഫണ്ട്, നാഷണല്‍ സേവിങ്സ് സ്‌കീം, സുകന്യ സമൃദ്ധി യോജന തുടങ്ങിയ ചെറുകിട സമ്പാദ്യ നിക്ഷേപപദ്ധതികളുടെ പലിശ നിരക്ക് മൂന്ന് മാസക്കാലയളവില്‍ പരിഷ്‌കരിക്കുന്നത് ധനമന്ത്രാലയമാണ്. പല സംസ്ഥാനങ്ങളിലും തിരഞ്ഞെടുപ്പ് നടക്കുന്ന പശ്ചാത്തലത്തിലാണ് തീരുമാനം പിന്‍വലിച്ചത്.

കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തിലെ അവസാന പദത്തില്‍ നല്‍കിയ അതേ പലിശ നിരക്ക് തുടര്‍ന്നും ഈ പദ്ധതികള്‍ക്ക് ബാധകമായിരിക്കും. മാര്‍ച്ച് വരെയുള്ള പലിശ നിരക്ക് ഏപ്രിലിലും തുടരും.

നിരക്ക് ഇതാണ്

നിരക്ക് കുറച്ചു കൊണ്ടുള്ള തീരുമാനം പിന്‍വലിച്ചതോടെ പുതിയ പലിശ ഇതാണ്. സേവിങ്സ് ഡിപ്പോസിറ്റിന് നാല് ശതമാനം. സുകന്യ സമൃദ്ധി അക്കൗണ്ട് സ്‌കീമില്‍ 7.6 ശതമാനം പലിശ ലഭിക്കും. പി പി എഫ് പലിശ 7.1 ശതമാനമാണ്. നാഷണല്‍ സേവിംങ്സ് സര്‍ട്ടിഫിക്കറ്റ് 6.8 ശതമാനം. കിസാന്‍ വികാസ് പത്ര 6.6 ശതമാനം. മുതിര്‍ന്ന പൗരന്‍മാരുടെ നിക്ഷേപ പദ്ധതിയ്ക്ക് 7.6 ശതമാനം. അഞ്ച് വര്‍ഷത്തെ റിക്കറിങ് നിക്ഷേപപദ്ധതി നിരക്ക് 5.8 ശതമാനം.

English Summary : Interest Rates of Small Savings will not Slash

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN SMART SPENDING
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ആദ്യം ജയസൂര്യ നോ പറഞ്ഞു, പകരം മറ്റൊരു നടനെത്തി: പക്ഷേ ഒടുവിൽ ? Renjith Shankar Interview

MORE VIDEOS
FROM ONMANORAMA