ADVERTISEMENT

സ്വർണ വില കുറയുമ്പോൾ കൈയിലുള്ള കുറച്ചു പണം കൊണ്ട് സ്വർണം വാങ്ങാൻ ആലോചിക്കുകയാണോ? എങ്കിൽ അടുത്തുള്ള പോസ്റ്റ് ഓഫീസിലേക്കു പോകാം. വിദേശ മുദ്രണമുള്ള സ്വര്‍ണ നാണയങ്ങളുടെ ഇറക്കുമതി കുറയ്ക്കുന്നതിനായി 2015 ല്‍ കൊണ്ടുവന്ന 'ഇന്ത്യന്‍ ഗോള്‍ഡ് കോയിന്‍' ഇനി മുതല്‍ പോസ്റ്റ് ഓഫീസിലും എയര്‍പ്പോര്‍ട്ടിലും ലഭ്യമാകും. കൂടാതെ ഓണ്‍ലൈനായും ഇവ ലഭിക്കുന്നതിനുള്ള നടപടികളും പുരോഗമിക്കുകയാണ്. ബി ഐ എസ് ഹാള്‍മാര്‍ക്കുള്ള സ്വർണ നാണയമാണ് ഇത്.

ഒരു ഗ്രാം സ്വർണ നാണയവും

പദ്ധതി ജനകീയമാക്കാന്‍ ഇന്ത്യന്‍ ഗോള്‍ഡ് കോയിന്‍ സ്‌കീമില്‍ ഭേദഗതി വരുത്തിയതോടെയാണ് ഇത് ഗ്രാമങ്ങളില്‍ പോലും ലഭ്യമാകുക. നേരത്തെ 5,10,20 ഗ്രാമുകളിലായിരുന്നു നാണയം മുദ്രണം ചെയ്തിരുന്നത്. പുതിയ ഭേദഗതിയനുസരിച്ച് ഒരു ഗ്രാം രണ്ട് ഗ്രാം ആയും സ്വര്‍ണ നാണയം ലഭിക്കും. സെക്യൂരിറ്റി പ്രിന്റിംഗ് ആന്‍ഡ് മിന്റിംഗ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യയ്ക്കാണ് ഇതിന്റെ മുദ്രണ ചുമതല.

999 ശുദ്ധതയുള്ള 24 കാരറ്റ് സ്വര്‍ണമാണ് നാണയങ്ങള്‍. വലിയ ക്ഷേത്രങ്ങള്‍, കൂടാതെ വന്‍തോതില്‍ സ്വര്‍ണ ശേഖരമുള്ള ട്രസ്റ്റുകള്‍ ഇവയ്ക്ക് അവരുടെ കൈയ്യിലുള്ള സ്വര്‍ണത്തിന്റെ തോതനുസരിച്ച് നാണയം മുദ്രണം ചെയ്ത് നല്‍കുന്ന 'ഓര്‍ഡര്‍ ഗോള്‍ഡ് കോയിന്‍സ്' പദ്ധതിയുമുണ്ട്. സ്വര്‍ണത്തില്‍ ചെറിയ തോതില്‍ പണം നിക്ഷേപിക്കാനാഗ്രഹിക്കുന്നവര്‍ക്ക് ഇൗ പുതിയ സാധ്യത പരീക്ഷിക്കാവുന്നതാണ്.

English Summary : Buy Gold from Post Office

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com