ശമ്പളക്കാര്‍ക്ക് കൈയില്‍ കിട്ടുന്ന ശമ്പളം ഉടൻ കുറയുമോ

HIGHLIGHTS
  • ശമ്പളക്കാര്‍ക്ക് താത്കാലിക ആശ്വാസം
employee
SHARE

രാജ്യത്തെ കോടിക്കണക്കിന് വരുന്ന ശമ്പള വരുമാനക്കാര്‍ക്ക് തൽക്കാലം ആശ്വസിക്കാം. അവരുടെ കൈയ്യില്‍ കിട്ടുന്ന വരുമാനത്തില്‍ പെട്ടെന്ന് കുറവൊന്നുമുണ്ടാകില്ല. കേന്ദ്രസര്‍ക്കാര്‍ പുതിയ വേജ് കോഡ് ഈ മാസം മുതൽ നടപ്പിലാക്കുന്നത് നീട്ടി വച്ചതുകൊണ്ടാണിത്. ഇത് ജീവനക്കാരുടെ സി ടി സി (കോസ്റ്റ് ടു ദി കമ്പനി) യിലും വേതനത്തിലും പ്രതിഫലിക്കുമായിരുന്നു. ഒരു ജീവനക്കാരന് വേണ്ടി സ്ഥാപനം മുടക്കുന്ന ആകെ തുകയാണ് സി ടി സി. 

കൂടുതല്‍ റിട്ടയര്‍മെന്റ് നേട്ടങ്ങള്‍ കിട്ടുന്ന വിധത്തില്‍  വേതനഘടന പരിഷ്‌കരിക്കണമെന്ന് കോഡ് ആവശ്യപ്പെട്ടിരുന്നു. ഇത് 'പിടുത്തം' കൂട്ടുകയും കൈയ്യില്‍ കിട്ടുന്ന ശമ്പളത്തില്‍ കുറവ് വരുത്തുകയും ചെയ്യും.

പുതിയ കോഡില്‍ അലവന്‍സുകള്‍ സി ടി സി യുടെ 50 ശതമാനത്തില്‍ കൂടാന്‍ പാടില്ലെന്ന് വ്യവസ്ഥയുണ്ട്. അതായത് ആകെ വേതനത്തിന്റെ 50 ശതമാനം അടിസ്ഥാന ശമ്പളത്തിലേക്ക് വകമാറ്റേണ്ടി വരും. നിലവില്‍ പല സ്ഥാപനങ്ങളും അടിസ്ഥാന ശമ്പളം കുറച്ച് മറ്റ് നേട്ടങ്ങള്‍ അലവന്‍സുകളായിട്ടാണ് നല്‍കി വരുന്നത്. ഇതിന് വേതനത്തിന്റെ 50 ശതമാനം എന്ന പരിധി വരും. അടിസ്ഥാന ശമ്പളം ഉയരുന്നതോടെ  ഗ്രാറ്റ്യൂവിറ്റി, പോവിഡന്റ് ഫണ്ട് വിഹിതത്തില്‍ ഇത് വര്‍ധനയുണ്ടാക്കും. എന്നാൽ ജീവനക്കാരുടെ കൈയ്യില്‍ കിട്ടന്ന വേതനത്തില്‍ കുറവു വരും. ഇതാണ് തൽക്കാലത്തേക്ക് നിര്‍ത്തി വച്ചിരിക്കുന്നത്. എന്നാലും പെട്ടെന്ന് തന്നെ വേജ് കോഡ് നടപ്പാക്കാനുള്ള തയ്യാറെടുപ്പിലാണ് കേന്ദ്ര സര്‍ക്കാര്‍.

English Summary: New Wage code will Come Soon

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN SMART SPENDING
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

തമാശയിൽ തുടങ്ങിയത് അനുഗ്രഹമായി | Johny Antony | Candid Talks

MORE VIDEOS
FROM ONMANORAMA