ADVERTISEMENT

ആദ്യം സ്വപ്‌നം കാണുന്നു. പിന്നീട്, കാണുന്ന സ്വപ്്‌നങ്ങള്‍ അശ്രാന്ത പരിശ്രമത്തിലൂടെ യാഥാര്‍ഥ്യമാക്കുകയും വലിയ വിലയ്ക്ക് ഇവ വിപണിയിലെത്തിക്കുകയും ചെയ്യുന്നു. ഇങ്ങനെ സ്വപ്‌നം യാഥാര്‍ഥ്യമാക്കി ഇക്കുറി ശതകോടിശ്വരന്‍മാരുടെ പട്ടികയില്‍ ഇടം പിടിച്ചത് 10 മലയാളികളാണ്. ഇന്ത്യന്‍ കോടീശ്വര പട്ടികയില്‍ ഏറ്റവും മുന്നില്‍ നില്‍ക്കുന്ന മലയാളി ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം എ യൂസഫലിയാണ്. 480 കോടി ഡോളര്‍- അതായത് 35,600 കോടി രൂപയാണ് ലുലൂ ഗ്രൂപ്പ് തലവന്റെ ആസ്തി. കേരളത്തില്‍ മുന്നിലാണെങ്കിലും ഇന്ത്യയില്‍ യൂസഫലിയുടെ സ്ഥാനം 26 ആണ്. ആഗോളതലത്തിലാണെങ്കില്‍ സമ്പത്തിന്റെ കാര്യത്തില്‍ ലുലുവിന്റെ സ്ഥാനം 589 ആണ്. കഴിഞ്ഞ വര്‍ഷം ലുലുവിന്റെ സമ്പാദ്യം 445 കോടി ഡോളറായിരുന്നു. 35 കോടി ഡോളറിന്റെ വര്‍ധന.

Chris-GopalaKrishnan
ക്രിസ് ഗോപാലകൃഷ്ണൻ

 

Baiju-Raveendran
ബൈജു രവീന്ദ്രൻ

ഫോബ്‌സ് മാസിക പുറത്തിറക്കിയ ലോകത്തിലെ സമ്പന്നരുടെ പട്ടികയില്‍ രണ്ടാമത്തെ മലയാളി ഇന്‍ഫോസിസ് സഹസ്ഥാപകന്‍ ക്രിസ് ഗോപാലകൃഷ്ണനാണ്. 330 കോടി ഡോളര്‍ (24,500 കോടി രൂപ) ആസ്തിയുണ്ട് അദേഹത്തിന്. 

ravi-pilla
രവി പിള്ള

 

SD-Shibulal
എസ് ഡി ഷിബുലാൽ

അപ്രതീക്ഷിത വളര്‍ച്ച നേടിയ ബൈജൂസ് ആപ് സ്ഥാപകന്‍ ബൈജു രവീന്ദ്രന്‍ കേരളത്തിലെ സമ്പന്നരില്‍ മൂന്നാം സ്ഥാനത്തേക്കെത്തി.

Sunny-Jocob
സണ്ണി വർക്കി

 

Muthoott-2
ജോർജ് അലക്സാണ്ടർ മുത്തൂറ്റ്,ജോർജ് തോമസ് മുത്തൂറ്റ്, ജോർജ് ജേക്കബ് മുത്തൂറ്റ്

ആര്‍ പി ഗ്രൂപ്പ് ചെയര്‍മാന്‍ രവി പിള്ളയും മൂന്നാം സ്ഥാനത്തുണ്ട്. ആസ്തി 250 കോടി ഡോളര്‍ വീതം.

Kalyanaraman
ടി എസ് കല്യാണരാമൻ

 

ഇന്‍ഫോസിസ് സഹ സ്ഥാപകന്‍ എസ് ഡി ഷിബുലാല്‍ 190 കോടി ഡോളറോടെ അഞ്ചാം സ്ഥാനത്താണ്.

 

mukesh-ambani-reliance
മുകേഷ് അംബാനി

ജെംസ് ഗ്രൂപ്പ് ചെയര്‍മാന്‍ സണ്ണി വര്‍ക്കി (140 കോടി ഡോളര്‍) ആണ് അടുത്തത്.

1200-jack-ma-china
ജാക് മാ

 

മുത്തൂറ്റ് ഗ്രൂപ്പ് ഉടമകളായ ജോര്‍ജ് അലക്‌സാണ്ടര്‍ മുത്തൂറ്റ്, ജോര്‍ജ് ജേക്കബ് മുത്തൂറ്റ്, ജോര്‍ജ് തോമസ് മുത്തൂറ്റ് (130 കോടി ഡോളര്‍ വീതം),

 

കല്യാണ്‍ ജ്വല്ലറി ചെയര്‍മാന്‍ ടി എസ് കല്യാണരാമന്‍ (100 കോടി ഡോളര്‍) എന്നിവരാണ് പട്ടികയിലുള്ള മറ്റ് മലയാളികള്‍.

മുകേഷ് അംബാനിയും ജാക്മായും

ഫോബ്്‌സ് മാസിക പുറത്തിറക്കിയ ആഗോള സമ്പന്നരുടെ പട്ടികയില്‍ ഇന്ത്യയില്‍ ഒന്നാം സ്ഥാനം ഇക്കുറിയും റിലയന്‍സ് ഇന്‍ഡസ്ട്രീസ് ചെയര്‍മാന്‍ മുകേഷ് അംബാനിക്കാണ്. 8,450 കോടി ഡോളറാണ് ആസ്തി. ആഗോളതലത്തില്‍ 10-ാം സ്ഥാനവും ഏഷ്യാക്കാരില്‍ ഒന്നാം സ്ഥാനവും അംബാനിക്കാണ്.

 

ചൈനയിലെ ആലിബാബ ഓണ്‍ലൈന്‍ വ്യാപാര ശ്രൃംഖലയുടെ അധിപന്‍ ജാക്ക് മായെ പിന്തള്ളിയാണ് ഏഷ്യയിലെ സമ്പന്നരില്‍ അംബാനി ഒന്നാമതെത്തിയത്. 17 ല്‍ നിന്ന് 26-ാം സ്ഥാനത്തേക്ക് പോയ ജാക്മായുടെ ആസ്തി 4840 കോടി ഡോളറാണ്. ഇന്ത്യയില്‍ രണ്ടാമത്തെ സമ്പന്നന്‍ അദാനി ഗ്രൂപ്പ് ഉടമ ഗൗതം അദാനിയാണ്. ആസ്തി 5050 കോടി രൂപ. ഇന്ത്യയില്‍ നിന്ന്് 140 പേരാണ് പട്ടികയില്‍ ഇടം പിടിച്ചത്.

അഗോളതലത്തില്‍ സമ്പത്തില്‍ മുന്നില്‍ ഇ-കൊമേഴ്‌സ് കമ്പനിയായ ആമസോണിന്റെ അധിപന്‍ ജെഫ് ബെസോസ് ആണ്. 17,700 കോടി ഡോളറിന്റെ ആസ്തിയുണ്ട് അദേഹത്തിന്. അതായത് 13.11 ലക്ഷം കോടി രൂപ. ടെസ്ല, സ്‌പേസ് എക്‌സ് എന്നീ സ്ഥാപനങ്ങളുടെ ഉടമ ഇലോണ്‍ മസ്‌ക് 15,100 കോടി ഡോളറിന്റെ ആസ്തിയോടെ രണ്ടാം സ്ഥാനം അലങ്കരിക്കുന്നു.

English Summary : Malayalees in Forbs Latest List

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com