ചൈന വരുന്നു, ഡിജിറ്റൽ യുവാനുമായി

HIGHLIGHTS
  • ആപ്പ് ഡൗൺലോഡ് ചെയ്ത് സ്വന്തം വാലറ്റിൽ പണം സൂക്ഷിക്കാം
calcu
SHARE

നാം ഇന്നുപയോഗിക്കുന്ന പേപ്പർ കറൻസി ലോകത്ത് ആദ്യമായി കണ്ടു പിടിച്ചത് ചൈനയാണ്. ഇപ്പോഴിതാ ലോകത്ത് ആദ്യമായി ഡിജിറ്റൽ കറൻസി ഇറക്കുന്ന ഏറ്റവും വലിയ രാജ്യമായി ചൈന മാറുകയാണ്. ചൈനയുടെ ഔദ്യോഗിക കറൻസിയാണ് യുവാൻ. ഡിജിറ്റൽ കറൻസി ഡിജിറ്റൽ യുവാൻ എന്നാണ് അറിയപ്പെടുക. ഡിജിറ്റൽ യുവാന്റെ പരിപൂർണ നിയന്ത്രണം ചൈനയുടെ സെൻട്രൽ ബാങ്ക് ആയ പീപ്പിൾസ് ബാങ്ക് ഓഫ് ചൈനയ്ക്കാണ്.

നാല് നഗരങ്ങളിൽ  നടത്തിയ പരീക്ഷണ പ്രവർത്തനങ്ങളുടെ വിജയത്തെ തുടർന്നാണ് ഡിജിറ്റൽ യുവാൻ ഔദ്യോഗികമായി ചൈന ലോഞ്ച് ചെയ്യാൻ ഒരുങ്ങുന്നത്. ബിറ്റ് കോയിൻ ഉൾപെടുന്ന ക്രിപ്റ്റോ കറൻസികളിൽ നിന്നും വ്യത്യസ്തമായിട്ടായിരിക്കും ഡിജിറ്റൽ യുവാന്റെ പ്രവർത്തനം. ചൈനയിൽ നിന്നുള്ള ആപ്പുകളായ ആലി പേ, വിചാറ്റ്പേ എന്നിവ പോലെയായിരിക്കും ഡിജിറ്റൽ യുവാനും. ആപ്പ് ഡൗൺലോഡ് ചെയ്ത് അവരവരുടെ വാലറ്റുകളിൽ പണം സൂക്ഷിക്കാം. ക്യു ആർ കോഡ് ഉപയോഗിച്ച് ഇടപാടുകൾ നടത്തുകയും ചെയ്യാം. 

ഇന്ത്യയിലും ഡിജിറ്റൽ കറൻസി ആലോചനയിലാണ്. അമേരിക്കയിൽ ഡിജിറ്റൽ ഡോളർ പരീക്ഷണ ഘട്ടത്തിലാണ്. സ്വീഡൻ വൈകാതെ ഡിജിറ്റൽ ക്രോണ ഇറക്കും. ബഹാമസ് സാൻ്റ് ഡോളർ എന്ന പേരിൽ ഡിജിറ്റൽ കറൻസി ഇറക്കിക്കഴിഞ്ഞു.

English Summary : China is Introducing Digital Currency

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN SMART SPENDING
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

മിസൈൽ മുനകൂർപ്പിച്ച് കൊറിയകൾ; കോവിഡ് ഒതുങ്ങും മുമ്പ് വരുമോ ‘കൊറിയൻ യുദ്ധം’?

MORE VIDEOS
FROM ONMANORAMA