ADVERTISEMENT

കൊച്ചി∙ കോവിഡ് പ്രതിസന്ധികളെ തുടർന്നു 2019–20 വർഷത്തെ ആദായനികുതി റിട്ടേൺ (ഐടിആർ) സമർപ്പിക്കാൻ കഴിയാത്തവരുടെ കാര്യത്തിൽ കേന്ദ്ര നികുതി വകുപ്പ് നിശബ്ദത തുടരുന്നു. കേരളത്തിൽ 25,000 രൂപയ്ക്കും 1 ലക്ഷം രൂപയ്ക്കും ഇടയിൽ ആദായ നികുതി നൽകുന്ന ബിസിനസുകാരാണു റിട്ടേൺ സമർപ്പിക്കാൻ കഴിയാത്തവരിൽ ഏറെയും. രാജ്യത്തിനു ലഭിക്കേണ്ട വലിയ നികുതി വരുമാനമാണ് ഇത്തരത്തിൽ നഷ്ടപ്പെടുന്നത്.

റിട്ടേൺ സമർപ്പിക്കാൻ കഴിയാത്തതിന്റെ ധനകാര്യ പ്രതിസന്ധികൾ കച്ചവടക്കാരെയും ബുദ്ധിമുട്ടിലാക്കുന്നുണ്ട്. 2019–20 വർഷത്തെ ആദായനികുതി റിട്ടേൺ സമർപ്പിക്കേണ്ട അവസാന തീയതിയായിരുന്ന 2021 മാർച്ച് 31നു സമർപ്പിക്കാൻ കാത്തിരുന്നവരാണ് അവസാന മണിക്കൂറുകളിൽ നികുതിവകുപ്പിന്റെ വെബ്സൈറ്റ് നിർജീവമായതിനെ തുടർന്നു ബുദ്ധിമുട്ടിലായത്. പാൻ നമ്പറും ആധാറും ലിങ്ക് ചെയ്യാനുള്ള അവസാന തീയതിയും മാർച്ച് 31തന്നെയായതോടെ ഇന്റർനെറ്റ് സംവിധാനങ്ങൾ അന്നു കുരുങ്ങി.

പാൻ നമ്പർ ലിങ്ക് ചെയ്യാനുള്ള തീയതി പിന്നീട് സർക്കാർ ജൂണിലേക്കു നീട്ടിയെങ്കിലും ആദായനികുതി റിട്ടേൺ സമർപ്പിക്കാനുള്ള തീയതി നീട്ടുന്ന കാര്യത്തിൽ ഇപ്പോഴും മൗനം തുടരുകയാണ്. മുൻ വർഷങ്ങളിൽ പിഴയോടുകൂടി ഐടിആർ സമർപ്പിക്കാനുള്ള അവസരമുണ്ടായിരുന്നെങ്കിലും പിന്നീട് ഈ അവസരം ഇല്ലാതാക്കി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com