ലോക്ഡൗണിൽ വരുമാനം കുത്തനെ ഇടിഞ്ഞു; മറികടക്കാന്‍ വഴിയൊരുക്കിയതിങ്ങനെ

HIGHLIGHTS
  • ഉപയോഗം കാര്യക്ഷമമാക്കി നിയന്ത്രിച്ചതോടെ ദിവസവും 5 യൂണിറ്റ് വൈദ്യുതി ലാഭിക്കാനായി
SHARE
Lockdown-expences
Representative image

മറ്റെല്ലാവരെയും പോലെ കോവിഡ് ദിനങ്ങളും ലോക്ഡൗണും തന്റെ വരുമാനത്തെ എങ്ങനെ ബാധിച്ചുവെന്നും ആ പ്രതിസന്ധിയെ എങ്ങനെ മറികടന്നുവെന്നുമാണ് തിരുവനന്തപുരം വെള്ളയമ്പലത്തുള്ള എം എ അനീഷിനു പറയാനുള്ളത്. ലോക്ഡൗൺ അദ്ദേഹത്തിന്റെ  വരുമാനത്തിൽ 20 ശതമാനമാണ് കുറവുണ്ടാക്കിയത്. നിലവിലെ അവസ്ഥയിൽ ഈ പ്രശ്നത്തെ അതിജീവിക്കാതെ മുന്നോട്ടു പോകാൻ അദ്ദേഹത്തിനു കഴിയില്ലായിരുന്നു. അതുകൊണ്ട്, വരുമാനത്തിലെ കുറവ് ജീവിതത്തെ ബാധിക്കാതിരിക്കാനുള്ള വഴികള്‍ ആദ്യം പ്ലാൻ ചെയ്തു. താഴെപ്പറയുന്ന പ്രകാരമായിരുന്നു അതിനുള്ള ഒരുക്കങ്ങൾ.

വൈദ്യുതി ബിൽ

ദ്വൈമാസ കറന്റ് ബിൽ ഏകദേശം 6,000 രൂപ വരുമായിരുന്നു. എല്ലാ ദിവസവും രാവിലെയും ൈവകിട്ടും എനർജി മീറ്റർ റീഡിങ് നോക്കി കലണ്ടറിൽ എഴുതിവച്ചപ്പോൾ ശരാശരി 11 യൂണിറ്റ് ദിവസവും ഉപയോഗിക്കുന്നതായി കണ്ടെത്തി. ഇതു കുറയ്ക്കാനായിരുന്നു പിന്നീടുള്ള ശ്രമം.

anish-covid
എം എ അനീഷ്

ൈവദ്യുതി ഉപയോഗം നിയന്ത്രിക്കുന്നതിനുള്ള മാർഗങ്ങളും കെഎസ്ഇബി ബില്ലിങ് രീതികളും മനസ്സിലാക്കി. ബൾബുകളും ഫാനുമെല്ലാം തുടച്ചു വൃത്തിയാക്കി. ഉപയോഗം കാര്യക്ഷമമാക്കി നിയന്ത്രിച്ചതോടെ ദിവസവും 5 യൂണിറ്റ് ലാഭിക്കാനായി. അതോടെ കറന്റ് ബിൽ 2,000 രൂപയിൽ താഴേക്കു വന്നു. ഈയിനത്തിൽ പ്രതിമാസം ഏകദേശം 2,000 രൂപയോളമാണ് ലാഭിക്കാനായത്. 

വിലക്കുറവിൽ കിട്ടുന്ന ഇടം കണ്ടെത്തി

മികച്ച വിലക്കുറവിൽ വീട്ടിലേക്കു വേണ്ട സാധനസാമഗ്രികൾ എവിടെ കിട്ടുമെന്ന് അറിയാനായിരുന്നു അടുത്ത ശ്രമം. അതിനായി 300 പേജിന്റെ ഒരു പറ്റു ബുക്ക് വാങ്ങി. ഓരോ സാധനവും വാങ്ങിയ തീയതി, കട, എംആർപി, വാങ്ങിയ വില എന്നിവ എഴുതി. ആ പേജുകൾ കണ്ടെത്തുന്നതിന് ഒരു ഇൻഡക്സും തയാറാക്കിയിട്ടുണ്ടായിരുന്നു. ഇതുപയോഗിച്ച് നിശ്ചിത ഉൽപന്നത്തിന് ഏറ്റവും അധികം വിലക്കുറവ് ലഭിക്കുന്ന കട ഏതെന്നു കണ്ടെത്താനായി.

ഇവിടെയും നിർത്തിയില്ല, ജിയോ മാർട്ട്, ആമസോൺ എന്നിവയിലെ വിലയുമായി താരതമ്യം ചെയ്ത് മികച്ച ലാഭത്തിൽ കിട്ടുന്നിടത്തുനിന്നും സാധന സാമഗ്രികൾ വാങ്ങി. കൂടാതെ സുഹൃത്തുക്കളുമായി േചർന്നു കോംബോ ഓഫറുകളും പ്രയോജനപ്പെടുത്തുകയുണ്ടായി. ഇങ്ങനെയെല്ലാം ശ്രദ്ധിക്കുക വഴി മാസം 600 രൂപയോളം ലാഭിക്കാൻ കഴിഞ്ഞു.

ഓൺലൈൻ പണമിടപാട്

പരമാവധി ഇടപാടുകൾക്കും ഡെബിറ്റ് കാർഡ്, ഫോൺ പേ, എസ്ബിഐ യോനോ എന്നിവ ഉപയോഗിച്ചു. ഇതു‌മൂലം എസ്ബിഐ റിവാർഡ്സ് ആപ്പിലൂടെ മൊബൈൽ ഫോൺ ചാർജ് ചെയ്യുന്നതിനുള്ള പണം കിട്ടി. കൂടാതെ, െപട്രോൾ നിറച്ചപ്പോൾ 0.75% റീഫണ്ട് കിട്ടി. ഇങ്ങനെയെല്ലാം മാസം ഏകദേശം 125 രൂപ ലാഭിച്ചു.

ഇതിനൊക്കെ പുറമേ വാങ്ങേണ്ട സാധനങ്ങളുടെ ലിസ്റ്റ് തയാറാക്കി മുൻകൂട്ടി നിശ്ചയിച്ച കടകളിൽ മാത്രം േപായി വാങ്ങിച്ചു. ആവശ്യം, അത്യാവശ്യം, അനാവശ്യം എന്നു മനസ്സിൽ ഒരാവർത്തി ചോദിച്ചു മാത്രം സാധനങ്ങൾ വാങ്ങി. ബീൻസ്, പയർ മുതലായവയ്ക്ക് വില ഉയർന്നു നിന്നപ്പോൾ അവയെല്ലാം ഒഴിവാക്കി. 

ഇതിന്റെയെല്ലാം ഫലമായി കോവിഡ് കാലത്ത് വരുമാനത്തിലുണ്ടായ കുറവിനെ മറികടക്കാനും ജീവിതം അല്ലലില്ലാതെ മുന്നോട്ടു കൊണ്ടു പോകാനും കഴിഞ്ഞു.

English Summary : How to Make Extra Income in Covid Period

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN SMART SPENDING
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

തമാശയിൽ തുടങ്ങിയത് അനുഗ്രഹമായി | Johny Antony | Candid Talks

MORE VIDEOS
FROM ONMANORAMA