വീണ്ടും ഷോക്കടിപ്പിച്ച് വൈദ്യുതി ബില്‍; വേണം ജാഗ്രത

kseb-electricity-bill
SHARE

ശരാശരി 800 രൂപ വൈദ്യുതി അടക്കുന്ന എനിക്ക് 4862 രൂപയുടെ ബില്‍. കഴിഞ്ഞ മാസം അധികം വൈദ്യുതി ഉപയോഗിച്ചിട്ടുമില്ല. മീറ്റര്‍ റീഡിങ് പരിശോധിച്ചപ്പോള്‍ 239 യൂനിറ്റ് ഉപയോഗിച്ച എനിക്ക് ബില്ലില്‍ വന്നത് 685 യൂനിറ്റ്. അപ്പോ തന്നെ കെഎസ്ഇബിയില്‍ വിളിച്ച് പരാതി കൊടുത്തു. തുടര്‍ന്നു അവര്‍ തിരുത്തിയ ബില്‍ തന്നു. 958 രൂപ മാത്രം. ഇപ്പോള്‍ വാട്സാപ്പില്‍ പ്രചരിക്കുന്ന ഒരു സന്ദേശമാണിത്.

ആദ്യ ലോക്ഡൗണ്‍ കാലത്തും വൈദ്യുതി ബില്ലിലൂടെ നല്ലൊരു ശതമാനം കേരളീയരെ ഷോക്കടിപ്പിച്ച കെഎസ്ഇബി ഇപ്പോളിതാ കൊറോണ രണ്ടാം വരവിലും ജനത്തെ കണ്ണില്‍ ചോരയില്ലാതെ വലയ്ക്കുകയാണോ? എന്തായാലും കഴിഞ്ഞ ഏതാനും ദിവസമായി ഉപഭോക്താക്കളില്‍ പലര്‍ക്കും കിട്ടുന്നത് സാധാരണയുള്ളതിന്റെ മൂന്നും നാലും ഇരട്ടി തുയ്ക്കുള്ള ബില്‍ ആണ്.

പക്ഷേ ഇത്തവണ മീറ്റര്‍ റീഡിങ്ങിലെ തെറ്റു ചൂണ്ടിക്കാണിച്ചു പരാതിപ്പെട്ടാല്‍ വൈകാതെ പലര്‍ക്കും ബില്‍ തുക കുറച്ചു കിട്ടുന്നുണ്ട്. അതുകൊണ്ട് തന്നെ ഇത്തവണ ബില്‍ കിട്ടുമ്പോള്‍ തന്നെ അല്‍പം ജാഗ്രത കാട്ടണം. ഇലക്ട്രിസിറ്റി ബില്‍ കിട്ടിയാല്‍ വലിയ  തുക കണ്ട് ഷോക്കേറ്റതു പോലെ ഇരിക്കാതെ ഉടനെ മീറ്റര്‍ റീഡിങ് ഒത്തു നോക്കുക. ബില്ലിലെ റീഡിങ്ങില്‍ വലിയ അന്തരം ഉണ്ടെങ്കില്‍ അപ്പോള്‍ തന്നെ കെഎസ്ഇബിയില്‍ വിളിച്ച് പരാതി നല്‍കുക.

റീഡിങ് ചെക്ക് ചെയ്യാന്‍ നിങ്ങളുടെ വീട്ടിലെ മീറ്റര്‍ റീഡിംഗ് കൃത്യമാണോ എന്ന് ഉറപ്പു വരുത്താം. മീറ്ററിലെ ബട്ടണ്‍ പ്രസ് ചെയ്യുമ്പോള്‍ വ്യത്യസ്ത റീഡിംഗുകള്‍ കാണിക്കും. അതില്‍ kWh എന്ന് കാണിക്കുന്നതാണ് ഇപ്പോഴത്തെ റീഡിംഗ്. kVAh എന്ന റീഡിംഗ് എടുക്കരുത്. kWh ആണ് നിങ്ങളുടെ വൈദുതി ഉപഭോഗം കണക്കാക്കാന്‍ ഉപയോഗിക്കേണ്ടത്. അതും കിട്ടിയ ബില്ലിലെ യൂണിറ്റും ഒത്തു നോക്കുക. തെറ്റെങ്കില്‍ ഉടനെ ബോര്‍ഡില്‍ പരാതി നല്‍കുക.

English Summary: Be alert about your lockdown KSEB bill

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN SMART SPENDING
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

പാചക വാതക വില മുകളിലേക്കു തന്നെ; എത്ര നാൾ ഇങ്ങനെ? | Manorama Explainer

MORE VIDEOS
FROM ONMANORAMA