ADVERTISEMENT

ഇപ്പോൾ കുറച്ച് കാശ് അധികമുണ്ടാക്കാൻ എന്താണൊരു മാർഗമെന്ന് കഴിഞ്ഞ ഒരു വര്‍ഷത്തിലേറെയായി പലരും ചോദിക്കുന്നതാണ്.  കോവിഡ് പ്രശ്‌നങ്ങളെ തുടര്‍ന്ന് ജോലി നഷ്ടമായവരാണ് ഈ ചോദ്യം ചോദിക്കുന്നത്. ഇതുവരെയുണ്ടായിരുന്ന പല അവസരങ്ങളും ഇപ്പോൾ അപ്രസക്തമായി. അതേ സമയം പുതിയ നിരവധി തൊഴിൽ അവസരങ്ങളും ഉയര്‍ന്നു വരുന്നുണ്ട്. 

അധിക വരുമാനമുണ്ടാക്കാ‌വുന്ന ചില തൊഴിൽ മേഖലകളിതാ

1.ഇപ്പോഴത്തെ പ്രത്യേക സാഹചര്യത്തില്‍ വീടുകളില്‍ നിന്ന് പുറത്തിക്കാതെ കിടക്കുന്ന വാഹനങ്ങൾക്ക് സര്‍വീസ് നല്‍കുന്നത് ക്ലച്ചു പിടിക്കാവുന്ന അവസരമാണ്. വീടുകളില്‍ ചെന്ന് വാഹന സര്‍വീസ് ചെയ്യുവാന്‍ നിങ്ങള്‍ മെക്കാനിക് ആകേണ്ട. അവരെ പൂള്‍ ചെയ്യാനുള്ള കഴിവുണ്ടായാല്‍ മതിയാകും. 

money

2.വന്‍കിട ഓണ്‍ലൈന്‍ ഭക്ഷണ വിതരണ സ്ഥാപനങ്ങള്‍ തകര്‍ത്തു മുന്നേറുമ്പോഴും നഗരത്തില്‍ ജോലി ചെയ്തു താമസിക്കുന്നവര്‍ക്ക് സ്ഥിരമായി പ്രാതലും അത്താഴവും എത്തിക്കുന്ന സംവിധാനം തുടങ്ങി നിങ്ങള്‍ക്കു ശോഭിക്കാനാവും. വീട്ടിൽ തന്നെ ഇത് ചെയ്യാനാകുന്നതേയുള്ളു. ഇപ്പോൾ ഹോം ഡെലിവറി മാത്രമേയുള്ളുവെന്നത് സ്വന്തമായി ഇരുചക്ര വാഹനമുള്ളവർക്ക് ഓൺലൈൻ ഫുഡ് ഡെലിവറിക്കാരുടെ ഏജൻസി എടുക്കുന്നത് ഉറപ്പ് വരുമാനം നൽകുന്ന അവസരമാണ്. 

3. നമ്മുടെ നാട്ടില്‍ അത്ര പരിചയമില്ലാത്ത ബേബി സിറ്റിങ് പോലുള്ള ആശയങ്ങളും അവതരിപ്പിക്കാം. കോവിഡ് പ്രശ്‌നങ്ങളെ തുടര്‍ന്ന് ഡേ കെയര്‍ സെന്ററുകളും മറ്റും പ്രവര്‍ത്തിക്കാത്തത് ഇവിടെ അവസരമാക്കി മാറ്റാം. വീട്ടിലിരുന്ന് ജോലി ചെയ്യുന്നവരുടെ കുഞ്ഞുങ്ങളെ പരിപാലിക്കുന്നതിന് പറ്റിയൊരാളാകുന്നത് നല്ല കാര്യമാണ്. കുട്ടിയുടെ മാതാപിതാക്കൾ വീട്ടിലുണ്ടാകുമെന്നതിനാൽ റിസ്ക് കുറവുമാണ്.

4.പലതരത്തിലുള്ള ഹോബികൾ മറ്റുള്ളവർക്ക് പഠിപ്പിച്ചു നൽകുന്നതിന്  ധാരാളം അവസരങ്ങളുണ്ട്. ഓൺലൈനില്‍ കൂടി  ശ്രദ്ധ പെട്ടെന്ന് പിടിച്ചെടുക്കാനാകുന്ന വിധത്തിൽ അവതരിപ്പിക്കാനാകണം. 

5.കോവിഡ് കാലത്ത് ഗാര്‍ഡനിങ് മാത്രമല്ല, മറ്റു കൃഷികളും മല്‍സ്യം വളര്‍ത്തലുമെല്ലാം ഹോബിയാക്കി മാറ്റിയ അനവധി പേരുണ്ട്. ഇവര്‍ക്ക് പരിശീലനം നല്‍കലും ആവശ്യമായ ഉപകരണങ്ങളും മറ്റു സാമഗ്രികളും നല്‍കലുമെല്ലാം പ്രയോജനപ്പെടുത്താവുന്ന മേഖലകളാണ്. ഹോബിയല്ലാതെ ബിസിനസ് എന്ന രീതിയില്‍ കാര്‍ഷിക പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ ആഗ്രഹിക്കുന്നവര്‍ക്കും നിങ്ങളുടെ ഈ അനുബന്ധ സേവനങ്ങള്‍ നല്‍കാം. എന്തിനേറെ, കോവിഡ് കാലത്തെ അണുനശീകരണം പോലും അവസരമൊരുക്കുന്നുണ്ട്.

6.വെബിനാറുകളും പ്രയോജനപ്പെടുത്താം. കഴിഞ്ഞ ഒരു വര്‍ഷമായി നിരവധി വെബിനാറുകളില്‍ നിങ്ങള്‍ പങ്കെടുത്തിട്ടുണ്ടാകുമല്ലോ. നിങ്ങള്‍ക്കു വൈദഗ്ദ്ധ്യമുള്ള മേഖലകളില്‍ പെയ്ഡ് വെബിനാറുകള്‍ നടത്തുന്നതിനെ കുറിച്ച് എന്തു കൊണ്ട് ആലോചിച്ചു കൂടാ? പങ്കെടുക്കുന്നവര്‍ക്ക് നേട്ടമുണ്ടാകുന്ന രീതിയില്‍ അവ ആസൂത്രണം ചെയ്യണമെന്നു മാത്രം. നിലവില്‍ നിങ്ങള്‍ക്കുള്ള വൈദഗ്ദ്ധ്യമാണ് ഇതിലെ ഏറ്റവും വലിയ മൂലധനം എന്നതിനാല്‍ മറ്റു പണച്ചെലവുകള്‍ ഏറെ ഉണ്ടാകുകയുമില്ല. ചിത്ര രചനയിലും മറ്റും താല്‍പര്യമുള്ളവര്‍ക്ക് വേണ്ടി ഓണ്‍ലൈന്‍ പ്രദര്‍ശനങ്ങള്‍ സംഘടിപ്പിച്ചും ലാഭമുണ്ടാക്കാന്‍ സാധിക്കും. 

English Summary : 6 Simple Ideas to Make Extra Income inthis Covid Period

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com