ADVERTISEMENT

നമ്മുടെ ജീവിതലക്ഷ്യങ്ങളുടെ കടയ്ക്കൽ വച്ച കത്തിയാണ് കോവി‍ഡ്. സ്വന്തമായൊരു വീടും മക്കളുടെ വിദ്യാഭ്യാസവും വിവാഹവും നല്ലൊരു റിട്ടയർമെന്റ് ജീവിതവും എല്ലാം സ്വപ്നം കണ്ടവർ. അവരുടെ പ്രതീക്ഷകളെയെല്ലാം അനിശ്ചിതത്വത്തിലാക്കിയാണ് മഹാമാരിയുടെ രണ്ടാം വരവ്. ഈ അനിശ്ചിതത്വത്തെ അതിജീവിക്കാനും സാമ്പത്തിക ലക്ഷ്യങ്ങൾ സമയബന്ധിതമായി പൂർത്തീകരിക്കാനും അധികവരുമാനമല്ലാതെ മറ്റൊരു വഴിയില്ല. 

ഉള്ള ജോലി തന്നെ സമയത്ത് ചെയ്തു തീർക്കാനാവുന്നില്ല, പിന്നെയല്ലേ അധികവരുമാനം നേടുന്നത് എന്നാണ് ചിന്തിക്കുന്നതെങ്കിൽ തെറ്റി. ഈ ലോക്ഡൗൺ കാലത്ത് തിരക്കുകളെല്ലാം മാറ്റിവച്ച് വീടിനുള്ളിൽ ഒതുങ്ങി ജീവിച്ചില്ലേ നമ്മൾ. ആ ക്ഷമയും നിശ്ചയദാർഢ്യവും മതി നമുക്കും നേടാം അധിക വരുമാനം. അതിനു സഹായകരമായ 10 വഴികൾ പരിചയപ്പെടുക.

1. ഫുഡ് ഷോപ്പുകൾ

േകവലം തട്ടുകട അല്ല ഈവനിങ് ഷോപ്പുകൾ. സാധാരണക്കാരന് ആവശ്യമായ ഭക്ഷണസാധനങ്ങൾ പാഴ്സൽ ആയി വാങ്ങിക്കൊണ്ടു പോകാൻ കഴിയുന്ന ഒരു മികച്ച ഇടം! ഗ്രാമ–നഗര വ്യത്യാസം ഇല്ലാതെ തന്നെ ഇത്തരം ബിസിനസ് കേന്ദ്രങ്ങൾക്ക് സാധ്യതയുണ്ട്. ദോശ, ഇഡ്ഡലി, ചപ്പാത്തി, പൊറോട്ട, െവജിറ്റബിൾ കറികൾ, മത്സ്യം, മാംസം, മുട്ട തുടങ്ങിയവ കൊണ്ടുള്ള വിഭവങ്ങളും ഉൾപ്പെടുത്താം. 

പ്രാദേശികമായ ഭക്ഷണരീതിക്കനുസരിച്ച് വിഭവങ്ങൾ പാകം ചെയ്തു നൽകുകയാണ് വേണ്ടത്. 5,000 രൂപയുടെ കച്ചവടം കിട്ടിയാൽപോലും എല്ലാം കഴിഞ്ഞ് 2,000 രൂപ വരെ ലാഭമുണ്ടാക്കാം.

2. ചെറുകടികൾ ചൂടോടെ വിൽക്കാം

വട, പരിപ്പുവട, പഴവട, ആവിയിൽ േവവിച്ചെടുക്കുന്ന അട, കൊഴുക്കട്ട, വട്ടയപ്പം തുടങ്ങിയവ ഉണ്ടാക്കി വിതരണം ചെയ്യാം. തുടക്കത്തിൽ ഒന്നോ രണ്ടോ ഐറ്റം മാത്രം വിതരണം ചെയ്യാൻ ശ്രമിക്കുക. തുടർന്ന് ആവശ്യങ്ങൾ ഉപഭോക്താക്കളിൽ നിന്നും ഉയർന്നു വരും. അതനുസരിച്ച് നിർമിച്ചു നൽകിയാൽ മതി. വീട്ടിലെ സൗകര്യങ്ങൾ മാത്രം ഉപയോഗപ്പെടുത്തി വീട്ടമ്മമാർക്കും ഈ അവസരം പ്രയോജനപ്പെടുത്താം.  2,000 രൂപയുടെ കച്ചവടം കിട്ടിയാൽ 1,000 രൂപ പ്രതിദിനം വരുമാനമുണ്ടാക്കാം. 

3. ഓൺലൈൻ പരിശീലനം

ഓൺലൈൻ പരിശീലനം പാർട്‌ടൈം ആയി െചയ്യാവുന്ന തൊഴിൽസംരംഭമാണ്. നിങ്ങൾക്ക് പരിചിതമായ മേഖല േകന്ദ്രീകരിച്ചു പഠനപാക്കേജുകൾ പ്രഖ്യാപിച്ച്, ഫീസ് നിശ്ചയിച്ച്, സമയം നിശ്ചയിച്ച് ഓൺലൈൻ പരിശീലനം നൽകാവുന്നതാണ്.  

യൂട്യൂബിൽ ഒരു കോച്ചിങ് ക്ലാസ് പോസ്റ്റ് ചെയ്തുകൊണ്ട് ഈ രംഗത്തേക്കു പ്രവേശിക്കാം. മത്സരപ്പരീക്ഷകൾക്കു തയാറെടുക്കുന്നവർക്കു ആകർഷകമായ പാക്കേജുകൾ നൽകാം. ഒരു കംപ്യൂട്ടർ, മികച്ച ഇന്റർനെറ്റ് സംവിധാനം, വിഡിയോ കോൾ സംവിധാനം എന്നിവ ഒരുക്കിയാൽ മതിയാകും. മലയാളം, ഇംഗ്ലിഷ്, ഹിന്ദി ഭാഷാ കോഴ്സുകളും പാർട്‌ൈടം ആയി നടത്താവുന്നതാണ്. 

4. തയ്യൽ ജോലി

ഒരു പാർട്‌ടൈം ജോലിയാണ് ഇത്. വീട്ടിൽ ഇരുന്നു ചെയ്യാം. അയൽപക്കങ്ങളിൽനിന്നുതന്നെ ഓർഡറുകൾ ലഭിക്കുവാൻ സാഹചര്യം ഉണ്ട്. കർട്ടനുകൾ, ചവിട്ടികൾ, േടബിൾ ക്ലോത്തുകൾ, തുണി സഞ്ചികൾ തുടങ്ങി വ്യത്യസ്തങ്ങളായ ജോലികളും ഏറ്റെടുത്തു ചെയ്യാം, രണ്ടോ മൂന്നോ മണിക്കൂർ സമയം ചെലവഴിച്ചാൽ പ്രതിദിനം 500 രൂപയെങ്കിലും വരുമാനം നേടാം. 

5. ഹോം മെയ്ഡ് കേക്കുകൾ

ലളിതമായ ബിസിനസ് ആണ് ഹോം മെയ്ഡ് േകക്കുകൾ. ഏതൊരു ആഘോഷത്തിനും േകക്കുകൾ ഒഴിച്ചുകൂടാനാകില്ലല്ലോ. എല്ലാവരും ഇഷ്ടപ്പെടുന്ന ഒന്നാണ് ഹോം മെയ്ഡ് കേക്കുകൾ. കൃത്രിമ നിറങ്ങളും ഫ്ലേവറുകളും അധികമായി ചേർക്കുകയില്ല എന്ന വിശ്വാസമാണ് കാരണം. ഒരു അവ്നും ഡൈ സെറ്റും  ൈമദ മിക്സറുമാണ് ആവശ്യമുള്ളത്. മൈദ മിക്സിങ് തുടക്കത്തിൽ കൈകൊണ്ടു ചെയ്താൽ മതിയാകും. താൽപര്യത്തിനനുസരിച്ച് ഫ്ലേവറുകൾ, ഡെക്കറേഷനുകൾ എന്നിവ നൽകി കൂടുതൽ ആകർഷകമാക്കാം. ആഴ്ചയിൽ 10മണിക്കൂർ സമയം ഇതിനായി മാറ്റി‌വയ്ക്കാമെങ്കിൽ പ്രതിമാസം 15,000 രൂപ അറ്റാദായം ഉണ്ടാക്കാം‌.

6. ഷോപ്പ് മാൻ

വൈകുന്നേരം 6 മുതൽ രാത്രി 10 വരെ ജോലി ചെയ്യാൻ നിങ്ങൾ തയാറാണോ? എങ്കിൽ സൂപ്പർമാർക്കറ്റുകൾ, ബേക്കറി ഷോപ്പുകൾ, കോഫി ഷോപ്പുകൾ, ഹോട്ടലുകൾ, ബാറുകൾ എന്നിവിടങ്ങളിൽ എല്ലാം ഈ സമയത്ത് ജോലിക്കാരെ ആവശ്യമുണ്ട്. കുക്ക്, െസയിൽസ്മാൻ, അക്കൗണ്ടന്റ്, ഡ്രൈവർ എന്നീ നിലകളിലും െടക്സ്റ്റൈൽ ഷോപ്പുകളിലും ഈ സമയത്ത് അവസരം ഉണ്ട്. മിക്ക കടകളിലും സെയിൽസ് േഗൾസ് ഈ സമയത്ത് വീടുകളിലേക്ക് മടങ്ങുമെന്നതാണ് കാരണം. ഇങ്ങനെ ൈവകുന്നേരങ്ങളിൽ നാലു മണിക്കൂർ സമയമെങ്കിലും ചെലവഴിക്കാൻ ഉണ്ടെങ്കിൽ പ്രതിദിനം 500 രൂപയോളം അധികമായി സമ്പാദിക്കാം.  

7. വിൻഡോ ക്ലീനർ 

വീടുകൾ തൂത്ത്, തുടച്ചു വൃത്തിയാക്കുന്ന ജോലിക്കാണു ‘വിൻഡോ ക്ലീനർ സർവീസ്’ എന്നു പറയുന്നത്. ഒഴിവു ദിവസങ്ങളിലോ പ്രവൃത്തി ദിവസങ്ങളിൽ ജോലി കഴിഞ്ഞോ ഇത്തരം പ്രവർത്തികൾ ഏറ്റെടുത്ത് ചെയ്യാം. ഓഫീസുകൾ, വീടുകൾ, ഫ്ലാറ്റുകൾ, വില്ലകൾ, റിസോർട്ടുകൾ, മറ്റ് കെട്ടിടങ്ങൾ, ഗോഡൗണുകൾ എന്നിവയെല്ലാം വൃത്തിയാക്കി കൊടുക്കാം. 

ദിവസം തോറുമോ ആഴ്ചകൾ, മാസങ്ങൾ എന്നിവ ഇടവിട്ടോ ഇത്തരം ജോലി ചെയ്തു വരുന്നുണ്ട്. കെട്ടിടങ്ങളുടെ സ്വഭാവം, ധനസ്ഥിതി എന്നിവ അനുസരിച്ച് സമയത്തിലും വ്യത്യാസം വരാം. അൽപം അധ്വാനിക്കാൻ തയാറുള്ളവർക്ക് 500–1,000 രൂപവരെ സമ്പാദിക്കാനാകും.  

8. പേയിങ് ഗസ്റ്റ്

േകരളത്തിൽ ഈ അവസരം േവണ്ടത്ര ഉപയോഗപ്പെടുത്തി കാണുന്നില്ല. ഇവിടുത്തെ വീടുകൾ എല്ലാം ആവശ്യത്തിലേറെ സൗകര്യങ്ങൾ ഉള്ളവയാണ്. പല വീടുകളുടെയും മുകളിലെ നില പൊടി പിടിച്ചുകിടക്കുന്നു. അതേസമയം ഒട്ടേറെ വിദ്യാർഥികളും ജോലിക്കാരും േവണ്ടത്ര സൗകര്യം ഇല്ലാതെ കഷ്ടപ്പെടുന്നുമുണ്ട്. ഒരു റൂം തന്നെ രണ്ടും മൂന്നും േപർ ഷെയർ ചെയ്ത് ഉപയോഗിക്കാം. ഗ്രാമ–നഗര വ്യത്യാസമില്ലാതെ ഇപ്പോൾ േപയിങ് ഗസ്റ്റ് സാധ്യതകൾ ഉണ്ട്. ഇവർക്ക് ആവശ്യമായ ഭക്ഷണവും നൽകാമെങ്കിൽ കൂടുതൽ വരുമാനം ഉണ്ടാക്കാം. 

9. പവർ ടൂൾസ് വാടകയ്ക്ക്

രാവിലെ രണ്ടു മണിക്കൂറും ൈവകിട്ട് രണ്ടു മണിക്കൂറും ലഭിക്കുമെങ്കിൽ ചെയ്യാവുന്ന ബിസിനസാണ് ഇത്. രാവിലെ 6.30 മുതൽ 8.30 വരെയും ൈവകിട്ട് 5.30 മുതൽ 7.30 വരെയുമാണ് സമയം. തൂമ്പ, മമ്മട്ടി, പിക്ആക്സ്, റബർകുട്ടകൾ, ഇരുമ്പുചട്ടികൾ, ഡ്രില്ലിങ് മെഷീനുകൾ, കട്ടറുകൾ, സാന്റർ, പോളിഷ് ഗൺ, വുഡ് കട്ടർ, ൈടൽസ് കട്ടർ, വാഷർ, പമ്പിങ് മോട്ടർ, വയറിങ് ഉപകരണങ്ങൾ തുടങ്ങിയവ വാടക ഈടാക്കി ആവശ്യക്കാർക്കു നൽകുകയാണ് ബിസിനസ്. വ്യക്തികളെ മനസ്സിലാക്കി കൊടുത്തുവിടാനും നല്ലരീതിയിൽത്തന്നെ അവ തിരിച്ചു കൊണ്ടുവന്നു എന്ന് ഉറപ്പു വരുത്താനും കഴിയണം. ഇതിലൂടെ പ്രതിദിനം 1,000 രൂപ എങ്കിലും സമ്പാദിക്കാൻ കഴിയും.

10. അലങ്കാര മത്സ്യക്കൃഷി

അലങ്കാര മത്സ്യങ്ങളെ ഉൽപാദിപ്പിച്ച് അക്വേറിയങ്ങൾക്കു നൽകുക. അലങ്കാരമത്സ്യങ്ങൾക്ക്  ഇന്ന് വലിയ വിപണിയുണ്ട്. ഹോസ്പിറ്റലുകൾ, ഹോട്ടലുകൾ, റിസോർട്ടുകൾ, വീടുകൾ, പൊതുസ്ഥലങ്ങൾ എന്നിവിടങ്ങളിൽ വ്യാപകമായി ഇപ്പോൾ അക്വേറിയങ്ങൾ സെറ്റ് ചെയ്തിട്ടുണ്ട്. ഇതിലേയ്ക്ക് വലിയ അളവിൽ അലങ്കാര മത്സ്യങ്ങളെയും ആവശ്യമുണ്ട്. 

മത്സ്യവിത്ത് ഫിഷറീസ് വകുപ്പിന്റെ വിവിധ കേന്ദ്രങ്ങളിൽനിന്നും സ്വകാര്യ ഏജൻസികളിൽനിന്നും സുലഭമായി ലഭിക്കും. അഞ്ചു മീറ്റർ താഴ്ചയിലും അത്രയും ചുറ്റളവിലും ഉള്ള രണ്ട് ടാങ്കുകൾ ഉണ്ടെങ്കിൽ 500 മീൻ കുഞ്ഞുങ്ങളെ  മാസംതോറും ഉൽപാദിപ്പിച്ചു വിൽക്കാം. 50 രൂപ മുതൽ 500 രൂപ വരെ വിലയ്ക്കു വിൽക്കുന്ന മത്സ്യകുഞ്ഞുങ്ങൾ ഉണ്ട്. ടാങ്ക്, നെറ്റ്, മത്സ്യവിത്ത് തീറ്റ, ശുദ്ധജല സംവിധാനം എല്ലാം കൂടി 50,000 രൂപയുടെ നിക്ഷേപം മതിയാകും. പ്രതിമാസം 25,000 രൂപ എങ്കിലും ഇതിലൂടെ അധികവരുമാനം നേടാം.

English Summary : 10 Business Ideas for Extra Income

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com