ADVERTISEMENT

2015 ല്‍ ആരംഭിച്ച സോവറിന്‍ ഗോള്‍ഡ് ബോണ്ട് പദ്ധതിയുടെ ആദ്യ സീരിസില്‍ നിക്ഷേപം നടത്തിയവര്‍ക്ക്  ഇപ്പോഴത്തെ നേട്ടം എത്രയാണന്നോ? 80 ശതമാനത്തിലധികം. അന്ന് പദ്ധതിയാരംഭിച്ചപ്പോള്‍ ഒരു ഗ്രാം സ്വര്‍ണത്തിന്റെ ഇഷ്യൂ വില 2,684 രൂപയായിരുന്നു. ഇന്ന് അഞ്ച് വര്‍ഷം കഴിയുമ്പോള്‍ ഇതിന് ലഭിക്കുന്ന വിൽപ്പന വില ഗ്രാമിന് 4,837 രൂപയാണ്. 2151 രൂപ നേട്ടം. ആര്‍ ബി ഐ യുടെ പത്രക്കുറിപ്പിലാണ് ഇത് വ്യക്തമാക്കുന്നത്. 2015 ന് നിലവില്‍ വന്ന ബോണ്ടിന്റെ ആദ്യ സീരിസില്‍ നിക്ഷേപിക്കാന്‍ അവസരമുണ്ടായിരുന്നത് ആ വര്‍ഷം നവംമ്പര്‍ 5 മുതല്‍ 20 വരെയുള്ള തീയതികളിലാണ്.

അഞ്ചു വര്‍ഷത്തില്‍ നേട്ടം

എട്ടു വര്‍ഷമാണ് പിൻവലിക്കൽ കാലാവധി. എങ്കിലും കാലാവധി പൂര്‍ത്തിയാക്കാതെ തന്നെ അഞ്ച് വര്‍ഷത്തിന് ശേഷം ഇത് പണമാക്കി മാറ്റാം. അങ്ങനെ നോക്കുമ്പോള്‍ ആദ്യനിക്ഷേപം നടത്തിയവര്‍ക്ക് 2020 നവംമ്പറില്‍ ഇത് റിഡീം ചെയ്യാമായിരുന്നു. ഇതിന്റെ പേയ്‌മെന്റ് ഡേറ്റായിരുന്നു മേയ് 29. ബോണ്ട് വാങ്ങിയ ബാങ്ക്, പോസ്‌റ്റ് ഓഫീസ് അല്ലെങ്കില്‍ ബന്ധപ്പെട്ട ഏജന്റുമാര്‍ എന്നിവിടങ്ങളില്‍ പിൻവലിക്കാനുള്ള അപേക്ഷ നല്‍കാം. പൂര്‍ണ കാലാവധി എത്തിയാല്‍ നേട്ടത്തിന് നികുതി നല്‍കേണ്ടതില്ല. എന്നാല്‍ അഞ്ച് വര്‍ഷത്തിന് ശേഷം നിക്ഷേപം പിന്‍വലിച്ചാല്‍ 20 ശതമാനം വരെ നികുതി നല്‍കേണ്ടി വന്നേയ്ക്കാം.

2015 ന് നിലവില്‍ വന്ന എസ് ജി ബി യില്‍ വലിയ തോതില്‍ നിക്ഷേപം എത്തിയിട്ടുണ്ട്. കേന്ദ്ര സര്‍ക്കാരിന് വേണ്ടി ആര്‍ ബി ഐ ആണ് ഗോള്‍ഡ് ബോണ്ടുകള്‍ ഇറക്കുന്നത്.  ചുരുങ്ങിയ നിക്ഷേപം ഒരു ഗ്രാമാണ്. എട്ടു വര്‍ഷ കാലാവധിയുള്ള ഇതില്‍ എത്ര ഗ്രാം (തുക) വേണമെങ്കിലും നിക്ഷേപിക്കാം.

എങ്ങനെ വാങ്ങാം

ഷെഡ്യൂള്‍ഡ് ബാങ്കുകള്‍, ചുമതലപ്പെടുത്തിയിട്ടുള്ള പോസ്റ്റ് ഓഫീസുകള്‍, സ്റ്റോക് ഹോള്‍ഡിംഗ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ, നാഷണല്‍ സ്റ്റോക് എക്‌സേഞ്ച്, മുംബൈ സ്റ്റോക് എക്‌സേഞ്ച് എന്നിവിടങ്ങളില്‍ ബോണ്ടിനുള്ള അപേക്ഷ സ്വീകരിക്കും. അപേക്ഷ സ്വീകരിക്കുമ്പോള്‍ വ്യക്തമായ ഫോം ബി യിലുള്ള റിസീറ്റ് നല്‍കും.

മൂല്യവര്‍ധനയും പലിശയും

സ്വര്‍ണത്തിന് സ്വാഭാവികമായി ഉണ്ടാകാവുന്ന വിലക്കയറ്റത്തിന് പുറമേ രണ്ടര ശതമാനം പലിശ ലഭിക്കുമെന്ന നേട്ടവും ഇവിടെ നിക്ഷേപകര്‍ക്കുണ്ട്. 

ഇപ്പോള്‍ നിക്ഷേപിക്കാം

ഈ സാമ്പത്തിക വര്‍ഷം പുറത്തിറക്കുന്ന സോവറിന്‍ ഗോള്‍ഡ് ബോണ്ട് മേയ് മുതല്‍ സെപറ്റംബര്‍ വരെ വിവിധ സിരീസുകളിലായി നിക്ഷേപിക്കാം. ജൂണിലാകും അടുത്ത സിരീസ് എത്തുക.

English Summary : SGB had given 80% Return in Years

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com