കോവിഡ് ആവശ്യമാണെങ്കിൽ ഈ പണം 3 ദിവസത്തിനകം കിട്ടും

HIGHLIGHTS
  • കെ വൈ സി രേഖകള്‍ കൃത്യമാണെങ്കിൽ പണം റെഡിയാണ്
palakkad-ottapalam-yesterday-45-covid
SHARE

കോവിഡ് 19 ക്ലെയിം അക്ഷേകള്‍, മൂന്ന് ദിവസത്തിനകം പണം നല്‍കണമെന്ന് ഇ പി എഫ് ഒ. കോവിഡ് രണ്ടാം വ്യാപനത്തിന്റെ തീവ്രത കണക്കിലെടുത്താണ് അംഗങ്ങളുടെ ക്ലെയിമുകള്‍ എത്രയും പെട്ടന്ന് പരിഹരിക്കാന്‍ എംപ്ലോയീസ് പ്രോവിഡന്റ് ഫണ്ട് ഓര്‍ഗനൈസേഷന്‍ നിർദേശിച്ചിട്ടുള്ളത്.

അംഗങ്ങളുടെ അടിയന്തരമായ സാമ്പത്തിക ബുദ്ധിമുട്ടുകള്‍ പരിഗണിച്ച് കോവിഡ് 19 ക്ലെയിം അപേക്ഷകള്‍ക്ക് ഇ പി എഫ് ഒ മുന്‍ഗണന കൊടുക്കും. അപേക്ഷ ലഭിച്ചാല്‍ മൂന്ന് ദിവസത്തിനകം ക്ലെയിമുകള്‍ തീര്‍പ്പാക്കാവുന്ന വിധത്തിലാണ് നടപടികള്‍. നേരത്തെ ഇതിന് 20 ദിവസമായിരുന്നു നിശ്ചയിച്ചിരുന്നത്. കെവൈസി രേഖകള്‍ കൃത്യമായി അപ്‌ഡേറ്റ് ചെയ്തിട്ടുള്ള അംഗങ്ങള്‍ക്ക് മൂന്ന് ദിവസത്തിനകം പണം ലഭിക്കത്തക്ക വിധം ഓട്ടോ ക്ലെയിം സെറ്റില്‍മെന്റ് സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട്.

പുതിയ തീരുമാനമനുസരിച്ച് മൂന്ന് മാസത്തെ അടിസ്ഥാന ശമ്പളവും ഡി എ യും കൂട്ടിയ തുകയോ അല്ലെങ്കില്‍ അംഗങ്ങളുടെ പി എഫ് അക്കൗണ്ടിലുള്ളതില്‍ 75 ശതമാനം വരെയോ ആണ് തിരിച്ചടയ്‌ക്കേണ്ടാത്ത വിഹിതമായി പിന്‍വലിക്കാവുന്നത്. ഇതുവരെ കോവിഡ് അഡ്വാന്‍സായി 76.31 ലക്ഷം അംഗങ്ങള്‍ക്കായി 18,698 കോടി രൂപയാണ് അനുവദിച്ചത്.

English Summary : EPFO will give money for Covid Requirements within 3 Days

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN SMART SPENDING
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

പാചക വാതക വില മുകളിലേക്കു തന്നെ; എത്ര നാൾ ഇങ്ങനെ? | Manorama Explainer

MORE VIDEOS
FROM ONMANORAMA