ഈ സ്വര്‍ണപ്പണയ വായ്പ ക്രെഡിറ്റ് കാര്‍ഡ് പോലെയാണ്

HIGHLIGHTS
  • ഉപയോഗിച്ചാല്‍ മാത്രം പലിശ
gold-market
SHARE

,ഒരു കാലത്ത് ദാരിദ്ര്യത്തിന്റെ അളവുകോലായിരുന്നു സ്വര്‍ണപ്പണയമെങ്കില്‍ ഇന്ന് അങ്ങനെയല്ല. സ്വര്‍ണവായ്പയ്ക്ക് അന്തസുയര്‍ന്നു.  മറ്റേതൊരു ബാങ്ക് വായ്പ പോലെ തന്നെയാണ് സ്വര്‍ണപ്പണയവും ഇപ്പോൾ. നിരന്തരം പുതിയ വായ്പകൾ അവതരിപ്പിക്കപ്പെടുന്ന ഈ രംഗത്തെ താരതമ്യേന പുതിയ ഉത്പന്നമാണ് ഓവര്‍ഡ്രാഫ്റ്റ് സംവിധാനത്തോടെയുള്ള പണയം.

ഓവര്‍ഡ്രാഫ്റ്റ്

നിങ്ങളുടെ കൈവശം ഉപയോഗിക്കാത്ത പത്ത് പവന്‍ സ്വര്‍ണമുണ്ടെന്ന് കരുതുക. അത് ബാങ്ക് ലോക്കറില്‍ സൂക്ഷിക്കണമെങ്കില്‍ വാടക നല്‍കണം. ഒരോ വര്‍ഷവും പുതുക്കണം. എന്നാല്‍ ഈ സ്വര്‍ണം പണയപ്പെടുത്തി പണം അക്കൗണ്ടില്‍ സൂക്ഷിക്കാം. അത്യാവശ്യം വരുമ്പോള്‍ ഈ പണം മുഴുവനായോ ഭാഗീകമായോ ഉപയോഗിക്കാം. ഉപയോഗിക്കുന്ന പണത്തിന് മാത്രം പലിശ നല്‍കിയാല്‍ മതിയാകും.

ക്രെഡിറ്റ് കാര്‍ഡിന് സമം

ഈടായി നല്‍കുന്ന സ്വര്‍ണത്തിന്റെ വിപണി മൂല്യം കണക്കാക്കി സ്ഥാപനം ഓവര്‍ഡ്രാഫ്റ്റ് അക്കൗണ്ട് തുറക്കുകയാണ് ഇവിടെ ചെയ്യുന്നത്. അത്യാവശ്യം വരുമ്പോള്‍ അക്കൗണ്ടില്‍ നിന്ന് പണം ഉപയോഗിക്കാം. ചില ധനകാര്യ സ്ഥാപനങ്ങള്‍ ഈ ഓവര്‍ ഡ്രാഫ്റ്റ് അക്കൗണ്ടിന്റെ കീഴില്‍ ഡെബിറ്റ് കാര്‍ഡ് വരെ നല്‍കുന്നുണ്ട്. സാധനങ്ങള്‍ വാങ്ങിക്കാനും ഈ അക്കൗണ്ട് ഉപയോഗിക്കാവുന്ന വിധമാണ് സംവിധാനം. ക്രെഡിറ്റ് കാര്‍ഡ് പോലെ ഉപയോഗിക്കാം എന്നതാണ് ഇവിടുത്തെ പ്രത്യേകത. പക്ഷെ പലിശ നിരക്ക് തുലോം കുറവായിരിക്കുകയും ചെയ്യും.

ലോക്കറില്‍ സൂക്ഷിക്കേണ്ട

വീട്ടില്‍ വെറുതെ ഇരിക്കുന്ന സ്വര്‍ണത്തിന് ഇങ്ങനെ ലിക്വിഡിറ്റി നല്‍കാവുന്നതാണ്. മോഷണം അടക്കമുള്ള പ്രതിസന്ധികളില്‍ നിന്നെല്ലാം പരിരക്ഷയുമാകും. തന്നെയുമല്ല ലോക്കറില്‍ വെയ്ക്കുന്നതിന്റെ ചെലവുമില്ല. ഒപ്പം അത്യാവശ്യത്തിന് ആരോടും കൈ നീട്ടാതെ കാര്യം നടത്താനും കഴിയും.

English Summary : Know the Details of this Innovative Gold Loan

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN SMART SPENDING
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

പാചക വാതക വില മുകളിലേക്കു തന്നെ; എത്ര നാൾ ഇങ്ങനെ? | Manorama Explainer

MORE VIDEOS
FROM ONMANORAMA