ക്രെഡിറ്റ് സ്കോറിനെ ബാധിക്കുന്നു ഈ അഞ്ചു കാര്യങ്ങള്‍

HIGHLIGHTS
  • വരുമാനം കുറഞ്ഞ ഈ അവസ്ഥയില്‍ കിട്ടാവുന്നിടത്തു നിന്നെല്ലാം വായ്പ എടുത്താണ് പലരും കാര്യങ്ങൾ നടത്തുന്നത്
market (2)
SHARE

നിങ്ങളെ വായ്പയ്ക്ക് അർഹനാക്കുന്ന പ്രധാനപ്പെട്ട ഘടകമാണ് ക്രെഡിറ്റ് സ്‌കോര്‍. കാര്യമായി ശ്രദ്ധിച്ചില്ലെങ്കിൽ ക്രെഡിറ്റ് സ്കോർ ഇപ്പോൾ നിങ്ങൾക്ക് പണി തന്നേക്കും. കാരണം ലോക്ഡൗണിൽ വരുമാനം കുറഞ്ഞ ഈ അവസ്ഥയില്‍ കിട്ടാവുന്നിടത്തു നിന്നെല്ലാം വായ്പ എടുത്താണ് പലരും കാര്യങ്ങൾ നടത്തുന്നത്. ഇപ്പോൾ കാര്യം നടക്കട്ടെ, ക്രെഡിറ്റ് സ്കോറൊക്കെ പിന്നീടല്ലേ എന്നു കരുതുകയാണെങ്കിൽ തിരിച്ചയ്ക്കാൻ പാടുപെടും. പിന്നീട് വായ്പ എടുക്കാനാകാത്ത അവസ്ഥയും വരും 

എന്തൊക്കെയാണ് ക്രെഡിറ്റ് സ്‌കോറിനെ ബാധിക്കുന്ന ഘടകങ്ങള്‍?

1. നിങ്ങളുടെ വായ്പാ തിരിച്ചടവ് ചരിത്രമാണ് ഇതില്‍ ഏറ്റവും പ്രധാനപ്പെട്ടത്. എത്ര തവണ വായ്പ തിരിച്ചടയ്ക്കുന്നതില്‍ മുടക്കം വരുത്തുന്നുവോ അത് അത്രയും മോശമായി ക്രെഡിറ്റ് സ്‌കോറിനെ ബാധിക്കും. 

2. എത്ര വായ്പയാണ് തിരിച്ചടയ്ക്കാനുള്ളത് എന്നതാണ് ഇതില്‍ പരിശോധിക്കുന്നത്. വലിയ തുകയാണ് തിരിച്ചടയ്ക്കാനുള്ളത് എങ്കില്‍ മോശം ക്രെഡിറ്റ് സ്‌കോറായിരിക്കും ലഭിക്കുക. 

3. വായ്പകള്‍ കൃത്യമായി ദീര്‍ഘകാലത്തേക്ക് തിരിച്ചടയ്ക്കുന്നത് പോസിറ്റീവ് ക്രെഡിറ്റ് സ്‌കോര്‍ നേടാന്‍ സഹായകമാണ്. 

4. ഒരേ വായ്പയ്ക്കായി വിവിധ ബാങ്കുകളെ സമീപിക്കുന്നത് ക്രെഡിറ്റ് സ്‌കോറിനെ ദോഷകരമായി ബാധിക്കും. കാരണം നിങ്ങൾ വായ്പയ്ക്ക് അത്യാവശ്യക്കാരാനാണെന്നും അതിനാൽ തിരിച്ചടവ് മോശമാകാനിടയുണ്ടെന്നുമുള്ള അഭിപ്രായമാണ് നിങ്ങളെ കുറിച്ച് ഉണ്ടാകുക. 

5. ഈടുള്ളതും ഈടില്ലാത്തതുമായ വായ്പകള്‍ ചേര്‍ന്ന് മികച്ച ക്രെഡിറ്റ് സ്‌കോര്‍ നേടാന്‍ ഉപകരിക്കും. സ്വർണം ഈടു നൽകിയുള്ള വായ്പകൾ ക്രെഡിറ്റ് സ്കോർ മെച്ചപ്പെടുത്താൻ സഹായിക്കും.

English Summary: 5 Things that will Affect Your Credit Score

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN SMART SPENDING
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

തമാശയിൽ തുടങ്ങിയത് അനുഗ്രഹമായി | Johny Antony | Candid Talks

MORE VIDEOS
FROM ONMANORAMA