മുതിർന്ന പൗരന്മാർക്ക് ആശ്വസിക്കാം, കൂടുതൽ നേട്ടം കിട്ടും ആ പദ്ധതിയിതാ

HIGHLIGHTS
  • 2021 മാർച്ചിലെ പലിശ നിരക്ക് 7.4 ശതമാനമാണ്
indian-currency-2
SHARE

പലിശ നിരക്ക് കുറയുമ്പോൾ മുതിർന്ന പൗരന്മാർക്ക് ആശങ്കയാണ്. കാരണം മാസാമാസം കിട്ടുന്ന പലിശ കൊണ്ടാണ് ഇവരിൽ ഭൂരിഭാഗവും ജീവിക്കുന്നത്. ശരാശരി 5-6 ശതമാനമാണ് ബാങ്ക് എഫ്ഡിക്ക് ഇപ്പോൾ ലഭിക്കുന്ന പലിശ. ചില സ്പെഷ്യൽ എഫ്ഡികൾക്ക് 6.25 ശതമാനം വരെ പലിശ നൽകുന്ന ബാങ്കുകൾ ഉണ്ട്. പലിശയിന്മേൽ ഉള്ള നികുതി കൂടി കുറച്ചാൽ വരുമാനം വീണ്ടും കുറയുന്നു.  റിസ്ക്കുള്ളതുകൊണ്ട് നേട്ടം കൂടുതൽ കിട്ടുന്ന നിക്ഷേപങ്ങളുടെ പിന്നാലെ പോകാൻ വാർധക്യത്തിൽ അവർ തയാറുമല്ല.

ഈ സാഹചര്യത്തിലാണ് മുതിർന്ന പൗരമാർക്ക് വേണ്ടി സർക്കാർ സീനിയർ സിറ്റിസൺസ് സേവിങ്സ് സ്കീം (SCSS) അവതരിപ്പിക്കുന്നത്. പോസ്റ്റ് ഓഫീസിലോ അനുമതി ലഭിച്ചിട്ടുള്ള ബാങ്ക് ശാഖകളിലോ പദ്ധതിയുടെ അക്കൗണ്ട് തുറക്കാം. ഓരോ പാദത്തിലുമാണ് പലിശ നിരക്ക് പ്രഖ്യാപിക്കുക. 2021 മാർച്ചിൽ അവസാനിക്കുന്ന പാദത്തിലെ പലിശ നിരക്ക് 7.4 ശതമാനമാണ്. 

ആർക്കെല്ലാം തുടങ്ങാം?

∙അപേക്ഷകനു അറുപത് വയസ് കഴിഞ്ഞിട്ടുണ്ടാകണം.

∙വ്യക്തിഗത അക്കൗണ്ടോ പങ്കാളിയുമായി ചേർന്ന് ജോയിൻ്റ് അക്കൗണ്ടോ തുടങ്ങാം. പങ്കാളി രണ്ടാമത്തെ അക്കൗണ്ട് ഹോൾഡറായിരിക്കും. ഇവർക്ക് പ്രായപരിധി നിശ്ചയിച്ചിട്ടില്ല.

∙റിട്ടയർമെന്റ്, വൊളന്ററി റിട്ടയർമെന്റ്, സൂപ്പർ ആനുവേഷൻ വഴിയുള്ള റിട്ടയർമെന്റ് കഴിഞ്ഞവരുടെ പ്രായപരിധിയിൽ ഇളവുണ്ട്. 60 വയസ്സിനു മുമ്പോ 55 വയസ്സിനു ശേഷമോ റിട്ടയർ ചെയ്തവർക്കും അക്കൗണ്ട് തുടങ്ങാം. ഇത്തരം കേസിൽ റിട്ടയർമെന്റ് പേ ഔട്ട് ലഭിച്ച് ഒരു മാസത്തിനുള്ളിലേ പദ്ധതിയുടെ അക്കൗണ്ട് ആക്ടിവേറ്റ് ചെയ്യുകയുള്ളൂ. 

∙പ്രതിരോധ വകുപ്പിലുള്ളവർക്ക് 50 വയസ് പൂർത്തിയാകുമ്പോൾ അക്കൗണ്ട് തുടങ്ങാം.

∙നോമിനേഷൻ സൗകര്യമുണ്ട്. നോമിനിയെ എപ്പോൾ വേണമെങ്കിലും മാറ്റി പുതിയ ആളെ നിർദേശിക്കാം.

എങ്ങനെ അക്കൗണ്ട് തുറക്കാം?

ചുരുങ്ങിയത് 1000മോ അതിന്റെ ഗുണിതങ്ങളോ ഇട്ട് അക്കൗണ്ട് തുടങ്ങാം. പരമാവധി നിക്ഷേപം 15 ലക്ഷം. ഒരാൾക്ക് ഒന്നിലധികം അക്കൗണ്ട് തുടങ്ങാം. പക്ഷേ എല്ലാത്തിലും കൂടി 15 ലക്ഷമേ ആകാവു. കാലാവധി 5 വർഷം

കാലാവധി എത്തും മുമ്പ് പിൻവലിക്കാമോ?

നിക്ഷേപിച്ച് ഒരു വർഷം കഴിഞ്ഞാൽ മാത്രമെ പിൻവലിക്കാൻ പറ്റു. രണ്ടു വർഷം തികയും മുമ്പ് അക്കൗണ്ട് ക്ലോസ് ചെയ്യുകയാണെങ്കിൽ 1.5 ശതമാനം പിഴ ഈടാക്കും. രണ്ടു വർഷത്തിനുശേഷം ആണ് പിൻവലിക്കുന്നതെങ്കിൽ പിഴ 1% ആണ്.

നികുതി ആനുകൂല്യം ഉണ്ടോ?

സെക്ഷൻ 80 c പ്രകാരം 1.5 ലക്ഷം രൂപ വരെയുള്ള നിക്ഷേപത്തിന് നികുതി ഇളവുണ്ട്. പലിശക്കു നികുതി ബാധ്യതയുണ്ട്. നേട്ടം പ്രതിവർഷം 50,000 രൂപയിൽ കൂടുകയാണെങ്കിൽ 10% ടി‍ഡിഎസ് പിടിക്കും. ഇത് ഒഴിവാക്കാൻ ഫോം 15 H/15 G സമർപ്പിച്ചാൽ മതി. അപ്പോൾ സെക്ഷൻ 80TTB പ്രകാരം മുതിർന്ന പൗരന്മാർക്കുള്ള നികുതി ഇളവ് ലഭിക്കും.

English Summary : Know More about Senior Citizens Savings Scheme

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN SMART SPENDING
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

തമാശയിൽ തുടങ്ങിയത് അനുഗ്രഹമായി | Johny Antony | Candid Talks

MORE VIDEOS
FROM ONMANORAMA