മൊബൈല്‍ നമ്പറും പാന്‍കാര്‍ഡുമുണ്ടോ, ഇഎം ഐ ആയി സാധനങ്ങള്‍ വാങ്ങാം

HIGHLIGHTS
  • വിദ്യാഭ്യാസ-യാത്രാ ആവശ്യങ്ങള്‍ക്കും കാര്‍ഡ് ലെസ് ഇ എം ഐ സാധ്യത ഉപയോഗിക്കാം
online-shopping3
SHARE

ഇ കൊമേഴ്‌സ് പ്ലാറ്റ്ഫോമുകളില്‍ നിന്ന് ഓണ്‍ലൈനായി സാധന സേവനങ്ങള്‍ വാങ്ങുന്നതിന് ഐ സി ഐ സി ഐ ബാങ്ക് 'കാര്‍ഡ്‌ലെസ് ഇ എം ഐ' സംവിധാനമൊരുക്കുന്നു. ക്രെഡിറ്റ്, ഡെബിറ്റ് കാര്‍ഡുകളുടെ സഹായമില്ലാതെ മൊബൈല്‍ നമ്പറും പാനും ഉപയോഗിച്ചാണ് ബാങ്ക് അവരുടെ അക്കൗണ്ടുടമകള്‍ക്കായി ഈ പുതിയ സംവിധാനം ഒരുക്കുന്നത്.

അഞ്ച് ലക്ഷം രൂപ വരെയുള്ള സാധനങ്ങളും സേവനങ്ങളും ഇങ്ങനെ ഇ എം ഐ ആയി വാങ്ങാന്‍ ബാങ്കിന്റെ പ്രീ അപ്രൂവ്ഡ് അക്കൗണ്ടുടമകള്‍ക്ക് സാധിക്കും. ഇ കൊമേഴ്‌സ് വെബ്‌സൈറ്റുകള്‍ വഴിയോ അവയുടെ ആപ്പുകള്‍ വഴിയോ മൊബൈല്‍ നമ്പറും പാനും ഒപ്പം ഒടിപി നമ്പറും നല്‍കി ഇങ്ങനെ സാധനങ്ങള്‍ വാങ്ങാം. ഇലക്ട്രോണിക് ഉതപന്നങ്ങള്‍, വീട്ടുപകരണങ്ങള്‍, ലാപ് ടോപ്, മൊബൈല്‍ ഫോണ്‍ വസ്ത്രങ്ങള്‍ തുടങ്ങിയവയാണ് ഇങ്ങനെ വാങ്ങാനാവുന്നത്. ഇത് കൂടാതെ വിദ്യാഭ്യാസ-യാത്രാ ആവശ്യങ്ങള്‍ക്കും കാര്‍ഡ് ലെസ് ഇ എം ഐ സാധ്യത ഉപയോഗിക്കാം. 2500 ബ്രാന്‍ഡുകളുടെ ഉത്പന്നങ്ങളാണ് ഇതില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. മൂന്ന്, ആറ്, ഒന്‍പത്, പന്ത്രണ്ട് എന്നിങ്ങനെയുള്ള മാസ തവണകളായിട്ടാണ് ഇ എം ഐ അനുവദിക്കുക. ഐ സി ഐ സി ഐ അക്കൗണ്ടുടമകള്‍ CARDLESS എന്ന് ടൈപ് ചെയ്ത് 5676766 എന്ന നമ്പറിലേക്ക്  എസ് എം എസ് സന്ദേശം അയച്ചാല്‍ ഈ സാധ്യത പ്രയോജനപ്പെടുത്താന്‍ യോഗ്യതയുണ്ടോ എന്നറിയാം.

English Summary: ICICI Bank Customers can Purchase with Mobile Number and Pan

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN SMART SPENDING
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

തമാശയിൽ തുടങ്ങിയത് അനുഗ്രഹമായി | Johny Antony | Candid Talks

MORE VIDEOS
FROM ONMANORAMA