നിങ്ങളുടെ മൂക്കുത്തിയും ഹാള്‍മാര്‍ക്ക് ചെയ്യേണ്ടി വരുമോ?

HIGHLIGHTS
  • ആഗോളതലത്തില്‍ ഈപരിധി ഒരു ഗ്രാം ആണ്
gold-3
SHARE

ഒരാഴ്ച മുമ്പാണ് ബ്യൂറോ ഓഫ് ഇന്ത്യന്‍ സ്റ്റാന്റേര്‍ഡ്സ് കടകളില്‍ വില്‍ക്കുന്ന സ്വര്‍ണാഭരണങ്ങള്‍ക്ക് ഹാള്‍മാര്‍ക്കിങ് മുദ്ര നിര്‍ബന്ധമാക്കിയത്. ഇതനുസരിച്ച് കടകളില്‍ വില്‍ക്കുന്ന സ്വര്‍ണാഭരണങ്ങള്‍ ഹാള്‍മാര്‍ക്ക് ചെയ്ത് പരിശുദ്ധി രേഖപ്പെടുത്തിയിരിക്കണം. 

എന്നാൽ നിലവില്‍ രണ്ട് ഗ്രാമില്‍ താഴെയുള്ള സ്വര്‍ണാഭരണങ്ങളെ ഹാള്‍മാര്‍ക്കിങ് മുദ്രയില്‍ നിന്നും ബ്യൂറോ ഓഫ് ഇന്ത്യന്‍ സ്റ്റാന്‍ഡേര്‍ഡ്‌സ് ഒഴിവാക്കിയിട്ടുണ്ട്. അതായത് കാല്‍ പവന്‍ വരുന്ന ആഭരണങ്ങളില്‍ ഹാള്‍മാര്‍ക്ക് മുദ്രയോ യൂണിക് ഐഡന്റിഫിക്കേഷന്‍ മാര്‍ക്കോ ഉണ്ടാവില്ല. ആഗോളതലത്തില്‍ ഈ പരിധി ഒരു ഗ്രാം ആണ്. എന്തുകൊണ്ടാണ് ഹാള്‍മാര്‍ക്കിങിലൂടെ രാജ്യത്ത് വില്‍പന നടത്തുന്ന സ്വര്‍ണാഭരണങ്ങള്‍ക്ക് ആഗോളമാനം കൊണ്ടു വന്നപ്പോള്‍ തുക്കം കുറഞ്ഞ ഉരുപ്പടികളുടെ കാര്യത്തില്‍ നിബന്ധനയില്‍ മാറ്റം വരുത്തിയത്?

മൂക്കുത്തിയും കമ്മലും

മൂക്കുത്തിയും അതുപോലെ കുട്ടികളുടെ മോതിരം പോലുള്ള ആഭരണങ്ങള്‍ പലപ്പോഴും തൂക്കം കൂറവായിരിക്കും. ഇതര രാജ്യങ്ങളെ പോലെയല്ല സ്വര്‍ണാഭരണങ്ങളോട് വലിയ അഭിനിവേശമുള്ള ജനതയാണ് ഇന്ത്യയിലേത്, പ്രത്യേകിച്ച് കേരളത്തിലെ. ഈ സാഹചര്യത്തില്‍ ദരിദ്ര സാഹചര്യത്തിലുള്ളവരും സാമ്പത്തിക സ്ഥിതി അനുവദിക്കുന്ന അളവില്‍ സ്വര്‍ണം വാങ്ങി അണിയുകയോ പ്രീയപ്പെട്ടവര്‍ക്ക് നല്‍കുകയോ ചെയ്യുന്നു. മൂക്കുത്തി, കമ്മല്‍, മോതിരം തുടങ്ങിയവയെല്ലാം പലപ്പോഴും രണ്ട് ഗ്രാമില്‍ താഴെയുള്ളതായിരിക്കും. ഇത്  എണ്ണത്തില്‍ വലിയ അളവില്‍ ഉണ്ടാകുകയും ചെയ്യും. അതുകൊണ്ടാണ് ഇത്തരം ആഭരണങ്ങളെ ഹാള്‍മാര്‍ക്കിങില്‍ നിന്ന് തൽക്കാലം ഒഴിവാക്കിയത്.

രാജ്യത്ത് നിലവില്‍ 940 ഹാള്‍മാര്‍ക്കിങ് കേന്ദ്രങ്ങളാണ് ഉള്ളത്. ഇതിലൂടെ വര്‍ഷം 14 കോടി ആഭരണങ്ങളില്‍ ഈ മുദ്ര പതിപ്പിക്കാനാവും എന്നാണ് കണക്ക് കൂട്ടല്‍. ഹാൾമാർക്കിങ് നിർബന്ധമാക്കിയതോടെ 14,18,22 കാരറ്റ് സ്വര്‍ണാഭരണങ്ങളേ കടകളില്‍ വില്ക്കാവൂ. 99.5 ശതമാനം സ്വര്‍ണമുള്ള തങ്കമാണ് 24 കാരറ്റ്. ഇത് പൊതുവേ ആഭരണനിര്‍മാണത്തിന് ഉപയോഗിക്കാറില്ല. 14 കാരറ്റില്‍ 58.5 ശതമാനം ശുദ്ധസ്വര്‍ണമാണ് അടങ്ങിയിരിക്കുന്നത്. 18 കാരറ്റില്‍ 75 ശതമാനവും 22 കാരറ്റില്‍ 91.6 ശതമാനവും സ്വര്‍ണം അടങ്ങിയിരിക്കണം.ആഭരണങ്ങളും മറ്റും വാങ്ങുമ്പോള്‍ ഹാള്‍മാര്‍ക്ക് മുദ്ര ഉണ്ട് എന്ന് ഉറപ്പാക്കുക. പിന്നീട് സ്വര്‍ണം വില്‍ക്കേണ്ടി വരികയാണെങ്കില്‍ തലവേദന ഒഴിവാക്കാനും ന്യായമായ വിപണി വില ഉറപ്പാക്കാനുമാണിത്.

English Summary : Hallmarking Of Gold

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN SMART SPENDING
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

മിസൈൽ മുനകൂർപ്പിച്ച് കൊറിയകൾ; കോവിഡ് ഒതുങ്ങും മുമ്പ് വരുമോ ‘കൊറിയൻ യുദ്ധം’?

MORE VIDEOS
FROM ONMANORAMA