കാർ സർവീസ് ചെയ്യുമ്പോൾ കീശ ചോരാതിരിക്കാൻ എന്തു ചെയ്യണം?

HIGHLIGHTS
  • ഫാസ്റ്റ് ട്രാക്ക് സൗജന്യ വെബിനാറിൽ പങ്കെടുക്കാം
car-image
SHARE

കാർ സർവീസ് ചെയ്യുമ്പോൾ ശ്രദ്ധിച്ചില്ലെങ്കിൽ കീശ ചോരുന്ന വഴിയറിയില്ല. വാഹന ഉടമ നിർബന്ധമായും അറിഞ്ഞിരിക്കേണ്ട കാര്യങ്ങളുണ്ട്. പലർക്കും വാഹന പരിപാലനവുമായി ബന്ധപ്പെട്ടു ഒട്ടേറെ സംശയങ്ങൾ ഉണ്ടാകാം. കാർ ആക്സിഡന്റിൽപെട്ടു റേഡിയേറ്റർ മാറ്റിയിട്ടുണ്ട്. അടുത്തിടെ ഡ്രൈവ് ചെയ്യുന്നതിനിടെ നിന്നുപോയ വാഹനം പിന്നീട് സ്റ്റാർട്ട് ചെയ്യാൻ പറ്റുന്നില്ല. എന്തുകൊണ്ട്? ഡ്രൈവിങ്ങിനിടെ മിസ് ഫയറിങ് ഉണ്ടാവാൻ കാരണം? ടയർ അപ് സൈസ് ചെയ്യുമ്പോൾ അറിഞ്ഞിരിക്കേണ്ടതെന്തൊക്കെ? വെള്ളക്കെട്ടിലൂടെ ഡ്രൈവ് ചെയ്യുമ്പോൾ ഉണ്ടാകുന്ന പ്രശ്നങ്ങൾ, വീൽ അലൈൻമെന്റ് പ്രശ്നങ്ങൾ, കറുത്ത പുകയുണ്ടാകാൻ കാരണം, ബ്രേക്കിലെ തകരാറുകൾ തിരിച്ചറിയുന്നതെങ്ങനെ, കാർ സർവീസ് ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ടത്, സാധാരണ കണ്ടുവരുന്ന തകരാറുകൾ, മികച്ച മൈലേജ് ലഭിക്കാൻ എന്തുചെയ്യണം തുടങ്ങി കാർ പരിപാലനവുമായി ബന്ധപ്പെട്ട ഒട്ടേറെ സംശയങ്ങൾ എല്ലാവർക്കുമുണ്ടാകും. 

ഇവ ദൂരീകരിക്കാൻ മനോരമ ഫാസ്റ്റ്ട്രാക്ക് മാഗസിൻ ജൂലൈ 17 ശനിയാഴ്ച മൂന്നു മണി മുതൽ നാലു വരെ കാർ പരിപാലനം (Car Maintenance) എന്ന വിഷയത്തിൽ സൗജന്യ വെബിനാർ നടത്തുന്നു. വെബിനാറിൽ കാർ സർവീസ് വിദഗ്ധൻ സുമേഷ് രാജൻ (സർവീസ് മാനേജർ, വിടിജെ ഹ്യുണ്ടെയ്) സംസാരിക്കും. പങ്കെടുക്കാൻ ഇവിടെ റജിസ്റ്റർ ചെയ്യുക. 

English Summary : Fastrack Webinar on Car Maintenance

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN SMART SPENDING
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

മിസൈൽ മുനകൂർപ്പിച്ച് കൊറിയകൾ; കോവിഡ് ഒതുങ്ങും മുമ്പ് വരുമോ ‘കൊറിയൻ യുദ്ധം’?

MORE VIDEOS
FROM ONMANORAMA