ഓഹരികൾ സമ്മാനം നൽകിയാലോ?

HIGHLIGHTS
  • ഏഴു ദിവസത്തിനകം അക്കൗണ്ട് തുറന്നില്ലെങ്കിൽ സമ്മാനം കിട്ടില്ല
gift
SHARE

ഓഹരി വിപണി മുന്നേറുന്ന ഈ കാലത്തു ഓഹരികളോ ഇടിഎഫുകളോ , ബോണ്ടുകളോ സമ്മാനം ലഭിക്കുന്നത് തീർച്ചയായും എല്ലാവർക്കും ഇഷ്ടമാകും. ബന്ധുക്കൾക്കും, സുഹൃത്തുക്കൾക്കും, വിശേഷാവസരങ്ങളിൽ സമ്മാനം കൊടുക്കുവാൻ ഓഹരികളും, ഇടിഎഫുകളും,  ബോണ്ടുകളും പോലുള്ള സാമ്പത്തിക സമ്മാനങ്ങൾ നൽകിയാലോ? ഇത്തരത്തിലുള്ള സമ്മാനങ്ങൾ നൽകാനുള്ള സൗകര്യം ഓൺലൈൻ ഓഹരി ബ്രോക്കിങ് രംഗത്തെ മുൻനിരക്കാരായ സിറോധ (zerodha.com ) ഒരുക്കുന്നു. 

എങ്ങനെ സമ്മാനിക്കും

സിറോധയുടെ വെബ്സൈറ്റിൽ ചെന്ന് ഗിഫ്റ്റ് സ്റ്റോക്ക് എന്നതിൽ ക്ലിക്ക് ചെയ്‌ത് , സമ്മാനം കൊടുക്കേണ്ടയാളുടെ പേരും, ഫോൺ നമ്പറും, ഇമെയിൽ വിലാസവും നൽകുക. അതിനുശേഷം, ഓഹരികളാണോ, ബോണ്ടുകളാണോ, ഇടിഎഫുകളാണോ സമ്മാനം കൊടുക്കേണ്ടതെന്നതിനനുസരിച്ചു അവയുടെ എണ്ണം രേഖപ്പെടുത്തുക. സിരോധ അക്കൗണ്ട് ഇല്ലാത്ത  ആളാണെങ്കിൽ ഏഴു ദിവസത്തിനുള്ളിൽ സിറോധയിൽ അക്കൗണ്ട് തുടങ്ങി സമ്മാനം സ്വീകരിക്കാം. ഏഴു ദിവസത്തിനുള്ളിൽ അക്കൗണ്ട് തുറന്നില്ലെങ്കിൽ സമ്മാനം ലഭിക്കുകയില്ല.

സമ്മാനം സ്വീകരിച്ചു കഴിയുമ്പോൾ അത് ഉദ്ദേശിച്ച ആൾക്ക് തന്നെയാണോ ലഭിച്ചതെന്ന് ഉറപ്പുവരുത്തുന്നതിനായി  അയച്ചയാൾക്കു ഇമെയിൽ സന്ദേശം ലഭിക്കും. അത് ശരിയാണെന്ന് അംഗീകരിച്ചുകഴിഞ്ഞാൽ 'ഓൺലൈൻ ഇടപാട് പൂർത്തിയാകും. ഓഹരിവിലകൾ കുത്തനെ ഉയരുന്ന വേളയിൽ ഈ നിക്ഷേപമില്ലാത്തവരെ കൂടി ഓഹരിവിപണിയിലേക്കു കൊണ്ടുവരാനും ഈ സമ്മാനം വഴിയൊരുക്കും.

English Summary: Know More about Gifting of Share

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN SMART SPENDING
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

പാചക വാതക വില മുകളിലേക്കു തന്നെ; എത്ര നാൾ ഇങ്ങനെ? | Manorama Explainer

MORE VIDEOS
FROM ONMANORAMA