ADVERTISEMENT

ആറ് മാസത്തിനിടെ രാജ്യത്ത് 63 തവണ പെട്രോള്‍ വില കൂട്ടിയപ്പോള്‍ ജനങ്ങളുടെ നിത്യചെലവില്‍ വര്‍ധനയുണ്ടായെങ്കിലും ഖജനാവിന് ലഭിച്ചത് 88 ശതമാനം അധിക വരുമാനം. കഴിഞ്ഞ ഒറ്റ വര്‍ഷം 3.35 ലക്ഷം കോടി രൂപയാണ് ഇന്ധന വിലവര്‍ധനവിലൂടെ മാത്രം കേന്ദ്ര സര്‍ക്കാരിന്റെ ഖജനാവിലെത്തിയത്. പെട്രോളിന്റെ എക്‌സൈസ് തീരുവ 19.98 രൂപയായിരുന്നു ഒരു വര്‍ഷം മുമ്പ് വരെ. എന്നാല്‍ ഒരു ലിറ്റര്‍ പെട്രോളിന്റെ തീരുവ 32.9 രൂപയിലേക്ക് കുത്തനെ ഉയര്‍ത്തിയതോടെയാണ് രാജ്യത്ത് ഇന്ധന വില കുതിച്ചുയര്‍ന്നത്. ഇക്കാലയളവില്‍ ഡീസലിന്റെ തീരുവ 15.83 രൂപയില്‍ നിന്നും 32.9 രൂപയിലേക്ക് ഉയര്‍ത്തി.

ഇരുട്ടടി

ആറ് മാസത്തിനിടെ പെട്രോളിന് 63 തവണയും ഡീസലിന് 61 തവണയുമാണ് വില വര്‍ധന വരുത്തിയത്. രാജ്യാന്തര വിപണിയിലെ നിരക്കിന് ആനുപാതികമായിട്ടാണ് വിലവര്‍ധന എന്നു പറയുമ്പോളും വിലക്കുറവിന്റെ ആനൂകുല്യം പക്ഷെ ഉപഭോക്താക്കള്‍ക്ക് ലഭിക്കുന്നില്ല എന്നതാണ് ആക്ഷേപം. രാജ്യാന്തര വില കുറയുമ്പോള്‍ എക്‌സൈസ് നികുതി കൂട്ടി കൂടുതല്‍ തുക വസൂലാക്കുന്നതാണ് ഇന്ധന ഉപഭോക്താക്കള്‍ക്ക് ഇരുട്ടടിയാകുന്നത്.

20 ശതമാനം ചെലവ് കൂടി

കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ പെട്രോളിയം ഉത്പന്നങ്ങളുടെ വിലവര്‍ധന കാരണം ജനങ്ങളുടെ ജീവിത ചെലവ് 20 ശതമാനം വരെ  വര്‍ധിച്ചിട്ടുണ്ട്. കോവിഡ് പ്രതിസന്ധിയുടെ പശ്ചാത്തലത്തില്‍ വരുമാനം നിലയ്ക്കുകയോ കുറയുകയോ ചെയ്യുന്ന സാഹചര്യത്തില്‍ നിത്യചെലവിലും കടുത്ത വര്‍ധന വരുന്നത് പ്രതിസന്ധിയുണ്ടാകുന്നു. ഇന്ധന വില വര്‍ധനയെ തുടര്‍ന്നുണ്ടാകുന്ന വിലക്കയറ്റ ഭീഷണിയും പ്രതിസന്ധിയ്ക്ക് ആക്കം കൂട്ടുന്നു.

ഇന്ധന ബില്ല് കുറയ്ക്കുക

ഈ സാഹചര്യത്തില്‍ നേരിട്ടുള്ള ഇന്ധന ഉപഭോഗം പരമാവധി കുറയ്ക്കുന്ന വിധത്തിലുള്ള ജീവിത രീതി അവലംബിക്കുന്നത് കുറഞ്ഞ വരുമാനക്കാര്‍ക്ക് അല്‍പം സാമ്പത്തികാശ്വാസം നല്‍കും. കോവിഡ് സാഹചര്യത്തിന്റെ തോത് പരിഗണിച്ച് കൂടുതലും പൊതു ഗതാഗതസംവിധാനങ്ങള്‍ ഉപയോഗിച്ചാല്‍ കാറിലോ, ഇരുചക്രവാഹനങ്ങളിലോ ഉപയോഗിക്കുന്ന ഇന്ധനചെലവില്‍ കുറവ് വരുത്താം. കൂടാതെ ചെറിയ ദൂരങ്ങള്‍ക്കായി സൈക്കിള്‍ ശീലിക്കുന്നതും നല്ലതാണ്.

English Summary : Reduce Your Fuel Expense Maxium

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com