ഓണത്തിന് ദിവസവും ഒരു ലക്ഷം രൂപ സ്വർണ സമ്മാനവുമായി ഗോദ്‌റെജ് അപ്ലയന്‍സസ്

HIGHLIGHTS
  • ആഗസ്റ്റ് ഒന്നു മുതല്‍ സെപ്റ്റംബര്‍ 20 വരെയാണ് ആനുകൂല്യങ്ങള്‍
onam-shopping
SHARE

ഓണത്തോടനുബന്ധിച്ച് മുന്‍നിര ഹോം അപ്ലയന്‍സസ് നിര്‍മാതാക്കളായ ഗോദ്‌റെജ് അപ്ലയന്‍സസ് 24 കാരറ്റ് ഓണാഘോഷ പദ്ധതി പ്രഖ്യാപിച്ചു.  ഗോദ്‌റെജ് ഉപഭോക്താക്കള്‍ക്ക് ദിവസേന ഒരു ലക്ഷം രൂപ വരെയുള്ള സ്വര്‍ണമോ ഡയമണ്ടോ ബമ്പര്‍ സമ്മാനമായി ലഭിക്കാനുള്ള അവസരമുണ്ട്. ഇതിനു പുറമെ ആകര്‍ഷക വായ്പാ പദ്ധതികള്‍, ദീര്‍ഘിപ്പിച്ച വാറണ്ടി, ആറായിരം രൂപ വരെയുള്ള ക്യാഷ് ബാക്ക് തുടങ്ങിയവയും അവതരിപ്പിച്ചിട്ടുണ്ട്. തെരഞ്ഞെടുത്ത ബാങ്കിങ് പങ്കാളികളുമായി ചേര്‍ന്ന് ഗോദ്‌റെജ് ഉപകരണങ്ങള്‍ വാങ്ങുമ്പോള്‍ ആറായിരം രൂപ വരെ ക്യാഷ് ബാക്ക് നൽകുമെന്ന് ഗോദ്‌റെജ് അപ്ലയന്‍സസ് ബിസിനസ് മേധാവിയും എക്‌സിക്യൂട്ടീവ് വൈസ് പ്രസിഡന്റുമായ കമല്‍ നന്തി പറഞ്ഞു. ഇഎംഐയില്‍ 0% പലിശയും പ്രമുഖ ക്രെഡിറ്റ് കാര്‍ഡുകളിലും/ഡെബിറ്റ് കാര്‍ഡുകളിലും 0 ഡൗണ്‍ പേയ്മെന്റും ഉള്ള ഈസി ഇഎംഐ ഓഫറുകളും വാഗ്ദാനം ചെയ്യുന്നു. തെരഞ്ഞെടുത്ത മോഡലുകളില്‍ 12 മാസം, പത്തു മാസം, എട്ടു മാസം എന്നിങ്ങനെ തെരഞ്ഞെടുക്കാവുന്ന വായ്പാ പദ്ധതിയുമുണ്ട്.ആഗസ്റ്റ് ഒന്നു മുതല്‍  സെപ്റ്റംബര്‍ 20 വരെ ആനുകൂല്യങ്ങള്‍ ലഭ്യമാണ്.

English Summary : Godrej Onam Offer announced 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN SMART SPENDING
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

തമാശയിൽ തുടങ്ങിയത് അനുഗ്രഹമായി | Johny Antony | Candid Talks

MORE VIDEOS
FROM ONMANORAMA