ഗ്യാസ് വാങ്ങിക്കോളൂ, ചിലപ്പോൾ സമ്മാനം കിട്ടിയേക്കും

HIGHLIGHTS
  • 'അതിജീവനത്തിന്റെ പൊന്നോണ' വുമായി ഹിന്ദുസ്ഥാൻ പെട്രോളിയം
onam
SHARE

ഹിന്ദുസ്ഥാൻ പെട്രോളിയം കൊച്ചി റീജിയൻ എൽ പി ജി വിഭാഗം വിവിധ ഗ്യാസ് ഉൽപ്പന്ന ഉപഭോക്താക്കൾക്കായി 'അതിജീവനത്തിന്റെ പൊന്നോണം' പദ്ധതി ആരംഭിച്ചു. 5 കിലോ, 14.2 കിലോ, 19 കിലോ സിലിണ്ടറുകളുടെ പുതിയ കണക്‌ഷൻ എടുക്കുന്നവർക്കും സെക്കൻഡ് സിലിണ്ടർ, ഗ്യാസ് സ്റ്റൗവ് പുതിയതായും മാറ്റി വാങ്ങുന്നവരുമായ ഉപഭോക്താക്കൾക്കുമായാണ് സമ്മാനങ്ങളെന്ന് എച്ച് പി സി എൽ  റീജിയണൽ മാനേജർ സുനിൽകുമാർ ടി യു അറിയിച്ചു.

മലപ്പുറം മുതൽ തിരുവനന്തപുരം വരെയുള്ള ഹിന്ദുസ്ഥാൻ പെട്രോളിയം കോർപ്പറേഷന്റെ അംഗീകൃത ഏജൻസികളിൽനിന്നും ഒക്ടോബർ 27 വരെ സാധനങ്ങൾ വാങ്ങുമ്പോൾ  ലഭിക്കുന്ന കൂപ്പൺ നറുക്കെടുപ്പിലൂടെയാണ് സമ്മാനങ്ങൾ നൽകുന്നത്. ബമ്പർ സമ്മാനമായി കാറും, എൽ ഇ ഡി ടിവികളും വാഷിങ് മെഷീനുകളും മിക്സികളും ഗ്ലാസ് ടോപ് ഗ്യാസ് സ്റ്റൗവുകളും ലഭിക്കും. മൊബൈൽ ആപ്പുവഴി നടത്തുന്ന തെരെഞ്ഞെടുത്ത റീഫിൽ ബുക്കിങ് പേയ്‌മെന്റുകൾക്കും സമ്മാനങ്ങളുണ്ട്.

English Summary: Exciting Onam Offers from Hindustan Petroleum

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN SMART SPENDING
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

തമാശയിൽ തുടങ്ങിയത് അനുഗ്രഹമായി | Johny Antony | Candid Talks

MORE VIDEOS
FROM ONMANORAMA