ADVERTISEMENT

കേന്ദ്ര ഗവർന്മെന്റിന്റെ ഡിജിറ്റൽ പേയ്മെന്റ് സംരംഭമായ ഇ–റുപ്പി ഉപയോഗത്തിൽ വന്നു. സർക്കാർ സബ്‌സിഡികൾ നേരിട്ട് ഉപഭോക്താക്കളിലേക്കെത്തിക്കുവാനുള്ള ശ്രമമാണ് ഇതിലൂടെ നടത്തുന്നത്. ക്രെഡിറ്റ് കാർഡോ, ഡെബിറ്റ് കാർഡോ, ബാങ്ക് അക്കൗണ്ടോ ഇല്ലാത്തവർക്കും ക്ഷേമ പെൻഷനുകളും, മറ്റു ആനുകൂല്യങ്ങളും ഇ വൗച്ചർ അധിഷ്ഠിതമായ സംവിധാനത്തിലൂടെ നേരിട്ട് ഉപഭോക്താവിന് ലഭ്യമാകും. ഗുണഭോക്താവിന്റെ ഫോണിലേക്കു കിട്ടുന്ന ഒരു സന്ദേശത്തിലൂടെ അല്ലെങ്കിൽ ക്യൂആർ കോഡ് സ്കാൻ ചെയ്‌താൽ സേവനങ്ങൾ കിട്ടുന്ന രീതിയിലാണ് ഇത് ക്രമീകരിച്ചിരിക്കുന്നത്. മാതൃശിശുക്ഷേമ പദ്ധതികൾ, ക്ഷയരോഗ നിർമാർജ്ജന പരിപാടികൾ,  ആയുഷ്മാൻ ഭാരത് പ്രധാനമന്ത്രി ജൻ ആരോഗ്യ യോജന, വളം സബ്‌സിഡികൾ തുടങ്ങി  നേരിട്ടുള്ള സർക്കാർ സഹായങ്ങൾ ഇനിമുതൽ ഇ-റുപ്പീയിലൂടെ നേരിട്ട് കൈപ്പറ്റാം.

English Summary : E-Rupi Digital Payment Syste Started

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com