ADVERTISEMENT

മെയ് മാസത്തിലെ കുത്തനെയുള്ള ഇടിവിനുശേഷം ക്രിപ്റ്റോ കറൻസികളിൽ പ്രമുഖമായ  ബിറ്റ്‌കോയിന്റെ വില 50,000 ഡോളറിലേക്കു തിരിച്ചെത്തി. എക്കാലത്തെയും ഉയർന്ന നിരക്കായ 64,000 ഡോളറിൽ ഏപ്രിലിൽ എത്തിയശേഷം വില പിന്നീട് കുറയുകയായിരുന്നു. ക്രിപ്റ്റോകറൻസി സേവനങ്ങൾ നൽകുന്ന പല ധനകാര്യ സ്ഥാപനങ്ങളും അത് താൽക്കാലികമായി നിർത്തിവച്ചതും ക്രിപ്റ്റോകറൻസി ഊഹക്കച്ചവടത്തിനെതിരായ സർക്കാരുകളുടെ മുന്നറിയിപ്പുകളും വിലയിടിവിന് കാരണമായി. ക്രിപ്റ്റോ കറൻസി ബിൽ വരുന്നതോടെ ഇന്ത്യൻ സർക്കാരിന്റെ ക്രിപ്റ്റോകറൻസികളോടുള്ള  നിലപാട് വ്യക്തമാകുമെന്നാണ് പ്രതീക്ഷ. അതിനിടക്ക് പേ പാൽ എന്ന കമ്പനി അവരുടെ ക്രിപ്റ്റോകറൻസി സേവനങ്ങൾ യുകെയിൽ ലഭ്യമാക്കി തുടങ്ങി. ഉപഭോക്താക്കൾക്ക് ക്രിപ്റ്റോകറൻസി വാങ്ങുന്നതിനും കൈവശം വെക്കുന്നതിനും വിൽക്കുന്നതിനുമുള്ള സൗകര്യങ്ങളാണ് പേ പാൽ ചെയ്യുന്നത്. കൂടുതൽ സാമ്പത്തിക സാങ്കേതിക വിദ്യയിലധിഷ്ഠിതമായ കമ്പനികൾ ഉദയം ചെയ്യുന്നത് ക്രിപ്റ്റോകറൻസികളെ വളർത്തുമെന്ന് പേ പാൽ കരുതുന്നു.

English Summary: Bitcoin Price Increasing Again

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com