ഇങ്ങനെ ചെയ്താൽ അനായാസമായി കടം വീട്ടാം

loan
SHARE

കടം പൊതുവേ രണ്ടുതരമുണ്ട്. ഒന്ന് നല്ല കടം, മറ്റൊന്ന് മോശം കടം. മൊത്തത്തിൽ കടം തന്നെ മോശമാണല്ലോ? പിന്നെങ്ങനെയാണ് അതിൽ ‘നല്ല കടം’ രൂപപ്പെടുന്നത്? പലർക്കും സംശയമുണ്ടാവാം. നമ്മൾ കടമെടുത്ത തുക നമുക്ക് വരുമാനം ഉണ്ടാക്കിത്തരുന്നുണ്ടെങ്കിൽ അത് നല്ല കടമാണ്. അതല്ല, കടം വാങ്ങിയ പണം നമുക്ക് ബാധ്യത കൂട്ടുകയാണെങ്കിൽ അതാണ് മോശം കടം. 

ലളിതമായ ഒരു ഉദാഹരണം പറയാം, നിങ്ങൾ വായ്പയെടുത്ത് കാർ വാങ്ങിയെന്നിരിക്കട്ടെ, ആ കാർ നിങ്ങളുടെ ബിസിനസ് ആവശ്യങ്ങൾക്ക് ഉപയോഗിക്കാനാണെങ്കിൽ അതിൽ നിന്നുള്ള വരുമാനം കൊണ്ടുതന്നെ കാറിന്റെ വായ്പയോ അതിലൊരു വിഹിതമോ അടയ്ക്കാനാവും. അത് നല്ല കടമാണെന്ന് പറയാം. 

എന്നാൽ നിങ്ങൾ വായ്പയെടുത്തു വാങ്ങിയ കാർ, ആഡംബരത്തിനു മാത്രമാണ് വാങ്ങിയതെങ്കിലോ, അതിൽ നിന്നു ഒരു വരുമാനവും പ്രതീക്ഷിക്കേണ്ട. മാത്രമല്ല, കാറിന്റെ മൂല്യം ക്രമേണ കുറഞ്ഞു വരികയും ചെയ്യും. അതാണ് മോശം കടം.  മോശം കടങ്ങൾ ഉണ്ടാകാതെ നോക്കുകയാണ് കടക്കെണിയിൽ വീഴാതിരിക്കാനുള്ള പ്രധാനമാർഗം.

ഫോക്കസ് കടത്തിലാവരുത്

പലരും സദാസമയവും അവരുടെ മനസ്സ് ഫോക്കസ് ചെയ്യുന്നത് കടത്തിലും വിഷമത്തിലുമൊക്കെ തന്നെയാണ്. എപ്പോഴും കടത്തെക്കുറിച്ചാലോചിച്ച് നമുക്കു കടം വീട്ടാനാവില്ല. അതിന്റെ പരിണതഫലങ്ങളിൽ മനസ്സ് വല്ലാതെ ചുറ്റിക്കറങ്ങിക്കിടക്കും. പ്രതീക്ഷയുടെ നാമ്പുകൾ കാണാനാവില്ല. പകരം സമ്പന്നനായാൽ കടം തീരുമല്ലോ. 

അങ്ങനെയെങ്കിൽ കടത്തിനു പകരം മനസ് സമ്പത്തിൽ ഫോക്കസ് ചെയ്യണം. നിശ്ചിത സമയത്തിനുള്ളിൽ കടം തീർക്കാൻ തന്റെ വരുമാനം എത്രകണ്ട് വർധിക്കണം എന്നതാണ് ആദ്യം എടുക്കേണ്ട തീരുമാനം. ആ വരുമാന വർധനവിലേക്കു ഫോക്കസ് ചെയ്താൽ അതിനുള്ള വഴികളും അവ നേടാൻ  നിലവിലുള്ള തടസ്സങ്ങളും മനസ്സ് കാട്ടിത്തരും. 

തടസ്സം മറികടക്കാം

ഈ തടസ്സത്തെ മറികടക്കലാണ് അടുത്തഘട്ടം. മിക്കപ്പോഴും നിങ്ങളുടെ ഏതെങ്കിലും  കഴിവുകൾ പ്രയോജനപ്പെടുത്താതെ കിടപ്പുണ്ടെങ്കിൽ അവ വരുമാനമാർഗമാക്കി മാറ്റാൻ ശ്രമിക്കാം. ഇല്ലെങ്കിൽ പുതിയവ പഠിച്ചെടുത്താൽ അധികവരുമാനം ഉണ്ടാക്കാൻ സാധിക്കും. 

ഉദാഹരണമായി ബിസിനസ് തുടങ്ങാൻ‌  ആഗ്രഹിക്കുന്നുണ്ടെങ്കിലും അതിനെപ്പറ്റി ഒന്നും നിങ്ങൾക്കറിയില്ല. അത് പഠിച്ചെടുക്കാൻ ശ്രമിക്കുന്നിടത്ത് നിങ്ങൾ വിജയിക്കാൻ തുടങ്ങുന്നു. അധികവരുമാനം വരുന്നതിനൊപ്പം പണം ചോരുന്ന വഴികളുണ്ടെങ്കിൽ, ഉദാഹരണം ക്രെഡിറ്റ് കാർഡ്പോലെ, അവ അവസാനിപ്പിക്കുന്നത് പെട്ടെന്നതു തന്നെ സാമ്പത്തികസ്ഥിതി മെച്ചപ്പെടുത്തും. 

പട്ടിക തയാറാക്കൽ

തീർക്കേണ്ട കടങ്ങളുടെ പട്ടിക തയാറാക്കുകയെന്നത് പ്രാഥമികമായ കാര്യമാണ്. എത്ര കടം, പലിശയെത്ര, ആർക്കാണ് എന്നൊക്കെ വ്യക്തമായി എഴുതി പട്ടിക തയാറാക്കണം. അക്കൂട്ടത്തിൽ നിങ്ങളെ മാനസികമായി ബുദ്ധിമുട്ടിക്കുന്ന കടങ്ങളെ ആദ്യം തീർക്കാൻ ശ്രമിക്കുകയും പിന്നീട് ചെറിയ കടങ്ങൾക്ക് മുൻഗണന നൽകി തീർത്തുവരികയും ചെയ്താൽ ആത്മവിശ്വാസം പതിന്മടങ്ങാവും. ക്രമേണ കടബാധ്യത മാറി നിങ്ങൾ സമ്പന്നതിയിലേക്കു നീങ്ങുകയും ചെയ്യും.

ലേഖകൻ പോസിറ്റീവ് സൈക്കോളജിസ്റ്റാണ് 

moneypsychology1@gmail.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN SMART SPENDING
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

തമാശയിൽ തുടങ്ങിയത് അനുഗ്രഹമായി | Johny Antony | Candid Talks

MORE VIDEOS
FROM ONMANORAMA