ADVERTISEMENT

യുഎഇയില്‍ എത്തുന്ന ഇന്ത്യക്കാര്‍ക്ക്‌ ഇനി മുതല്‍ ഓണ്‍ലൈനായി പണം കൈമാറുന്നതിന്‌ അവരുടെ മൊബൈല്‍ ഫോണുകളിലെ യുപിഐ (യൂണിഫൈയ്‌ഡ്‌ പേമെന്റ്‌ ഇന്റര്‍ഫെയ്‌സ്‌ ) അധിഷ്‌ഠിത ആപ്പുകള്‍ ഉപയോഗിക്കാം.

യുഎഇയില്‍ ഈ സേവനം ലഭ്യമാക്കുന്നതിനായി നാഷണല്‍ പേമെന്റ്‌ കോര്‍പറേഷന്‍ ഓഫ്‌ ഇന്ത്യയുടെ (എന്‍സിപിഐ) അന്താരാഷ്ട്ര വിഭാഗമായ എന്‍പിസിഐ ഇന്റര്‍നാഷണല്‍ പേമെന്റ്‌സ്‌ ലിമിറ്റഡ്‌ (എന്‍ഐപിഎല്‍) യുഎഇയിലെ പ്രമുഖ ധനകാര്യ സ്ഥാപനങ്ങളില്‍ ഒന്നായ മാഷ്രെക്‌ ബാങ്കുമായി ധാരണയായി. ഇന്ത്യയില്‍ യുപിഐ സംവിധാനം ഉപയോഗിക്കുന്ന ഏതൊരാള്‍ക്കും വിദേശ ഇടപാടുകള്‍ക്ക്‌ വേണ്ടിയും ഇനി ഇത്‌ ഉപയോഗിക്കാം. സുരക്ഷാ സവിശേഷതകളോടു കൂടിയാണ്‌ വിദേശ സേവനങ്ങള്‍ ലഭ്യമാക്കുന്നത്‌.

ഇതോടെ ഇന്ത്യയ്‌ക്ക്‌ പുറത്ത്‌ യുപിഐ പേമെന്റ്‌ അംഗീകരിക്കുന്ന മൂന്നാമത്തെ രാജ്യമാകും യുഎഇ. നിലവില്‍ സിംഗപ്പൂരിലും ഭൂട്ടാനിലും യുപിഐ പേമെന്റ്‌ നടത്താന്‍ അനുമതിയുണ്ട്‌.

ഓരോ വര്‍ഷവും ബിസിനസ്‌, വിനോദ സഞ്ചാരം എന്നിങ്ങനെ വിവിധ ആവശ്യങ്ങള്‍ക്കായി യുഎഇ സന്ദര്‍ശിക്കന്ന 20 ലക്ഷത്തിലേറെ ഇന്ത്യക്കാര്‍ക്ക്‌ ഈ തീരുമാനം സഹായകരമാകും. യുഎഇയിലെ ഷോപ്പുകളിലും വ്യാപാര സ്ഥാപനങ്ങളിലും യുപിഐ അധിഷ്‌ഠിത മൊബൈല്‍ ആപ്ലിക്കേഷന്‍ വഴി പേമെന്റ്‌ നടത്താം. യുഎഇയില്‍ താമസിക്കുന്നവര്‍ക്കും ഓണ്‍ലൈന്‍ ഇടപാടുകള്‍ക്കായി യുപിഐ സംവിധാനം ഉപയോഗിക്കാം.

English Summary : UPI Payment is Possible in UAE also

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com