ADVERTISEMENT

നികുതിയിളവും സുരക്ഷിത്വവുമാണ് പി പി എഫ് നിക്ഷേപത്തെ സ്ഥിര വരുമാനക്കാർക്കിടയിൽ പ്രിയപ്പെട്ടതാക്കുന്നത്. കോവിഡ് പ്രതിസന്ധിയെത്തുടർന്നു പി പി എഫ് അടവ് മുടങ്ങിയിട്ടുണ്ടെങ്കിൽ പുനരുജ്ജീവിപ്പിക്കുന്നതിനായി മാർഗ്ഗങ്ങളുണ്ട്. 

∙ പി പി എഫ് അക്കൗണ്ട് ഉള്ള ബാങ്കിലോ, പോസ്റ്റ് ഓഫീസിലോ ഒരു അപേക്ഷ സമർപ്പിക്കുക. മുടങ്ങിയത് മുതൽ എപ്പോൾ വേണമെങ്കിലും അപേക്ഷ സമർപ്പിക്കാം. 

∙മുടങ്ങിയ ഓരോ വർഷത്തിനും കുറഞ്ഞത് 500 രൂപ വച്ച് അടയ്ക്കണം. അതിനാവശ്യമായ  ചെക്ക് അപേക്ഷയുടെ കൂടെ സമർപ്പിക്കണം. 

∙മുടങ്ങിയ ഓരോ വർഷത്തിനും 50 രൂപ വച്ച് പിഴയും നൽകണം. 

∙അപേക്ഷ പരിശോധിച്ച് കാലാവധി പൂർത്തിയായിട്ടില്ലെങ്കിൽ ബാങ്കോ, പോസ്റ്റ് ഓഫീസോ അക്കൗണ്ട് പുനരുജ്ജീവിപ്പിക്കുന്നതിനുള്ള നടപടി കൈകൊള്ളും. 

ചില വർഷങ്ങളിൽ പി പി എഫ് മുടങ്ങിയാലും, അതിനു പലിശ കുറയുകയില്ല. നിക്ഷേപിച്ച തുകക്ക് 15 വർഷവും പലിശ ലഭിച്ചുകൊണ്ടിരിക്കും.1.5 ലക്ഷം വരെ ഒരുവർഷം പി പി എഫിൽ നിക്ഷേപിച്ചു 80 സി പ്രകാരമുള്ള നികുതിയിളവ് നേടാം.

English Summary : How to Revive Discontinued PPF Account

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com