ADVERTISEMENT

വാട്ടർ ചാർജ് അടക്കാൻ വൈകിയാൽ ഇനി മുതൽ പണി കിട്ടും. ഗാർഹിക കണക്ഷനുകളുടെ ബില്ല് പിഴകൂടാതെ അടയ്ക്കാനുള്ള കാലാവധി 10 ദിവസമായി ചുരുക്കി. ഇതുവരെ ഒരു മാസത്തെ സാവകാശം നൽകിയിരുന്നു. 

സെപ്റ്റംബർ 1 മുതൽ പുതിയ നിർദ്ദേശം പ്രാബല്യത്തിൽ വരും.

പിഴയോടെ ബിൽ അടയ്ക്കാനുള്ള കാലാവധി 15 ദിവസം എന്നതിൽ മാറ്റമില്ല .കുടിശ്ശികയാകുന്ന ബില്ലിന് ഈടാക്കിയിരുന്ന പിഴ മാസം 5 രൂപ എന്നത് ഇനി മുതൽ 1 മാസത്തേക്ക് ബിൽ തുകയുടെ ഒരു ശതമാനം എന്നും ഒരു മാസം കഴിഞ്ഞാൽ ഒന്നര ശതമാനം എന്നും പുന:ക്രമീകരിച്ചു.

ഇനി ഇല്ല വെള്ളക്കരം 

ഇതിനിടെ വെള്ളക്കരം എന്ന വാക്കിനു പകരം വാട്ടർ ചാർജ് എന്നുപയോഗിക്കാൻ ജല അതോറിറ്റി തീരുമാനമെടുത്തു. വെള്ളക്കരം എന്ന വാക്ക് സമൂഹത്തിൽ തെറ്റായ സന്ദേശം നൽകുമെന്നതിനാലാണ് പുതിയ തീരുമാനം.

English Summary: Know These Changes Regarding Water Charge

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com