ആപ്പുണ്ടാക്കാൻ കിടിലൻ ആശയമുണ്ടോ? കിട്ടും 25 ലക്ഷം!

HIGHLIGHTS
  • സെപ്റ്റംബർ 30 ആണ് അവസാന തീയതി
Mobile-Phone-18
SHARE

നിങ്ങൾക്ക് മൊബൈൽ ആപ് ഉണ്ടാക്കാൻ അറിയാമോ? തകർപ്പൻ ആശയങ്ങൾ ഉണ്ടോ? എങ്കിൽ 25 ലക്ഷം രൂപ വരെ സമ്മാനം നേടാം! മികച്ച ഇന്ത്യൻ മൊബൈൽ ആപ്പുകൾ കണ്ടെത്താൻ കേന്ദ്ര ഐ ടി മന്ത്രാലയം സംഘടിപ്പിക്കുന്ന ആപ് ഇന്നവേഷൻ ചാലഞ്ചിലേക്ക് ഇപ്പോൾ എൻട്രികൾ സമർപ്പിക്കാം. 

∙ആർക്ക് പങ്കെടുക്കാം?

ഹൈസ്കൂൾ, കോളേജ് വിദ്യാർത്ഥികൾ ഉൾപ്പെടെ ഇന്ത്യക്കാരായ ആർക്കും മത്സരത്തിൽ പങ്കെടുക്കാം. പരമാവധി 4 പേർ വീതമുള്ള ടീമായി മത്സരിക്കാം. നാസ്കോം, ഐ ടി മന്ത്രാലയം, നീതി ആയോഗ് എന്നിവയിൽ നിന്നുള്ള ജൂറി പാനലായിരിക്കും എൻട്രികൾ വിലയിരുത്തുന്നത്.

∙മത്സരവിഭാഗങ്ങൾ

സംസ്കാരവും പൈതൃകവും, ആരോഗ്യം, വിദ്യാഭ്യാസം, സമൂഹ മാധ്യമം, എമർജിങ് ടെക്, സ്കിൽസ്, വാർത്ത, ഗെയിംസ്, വിനോദം, ഫിറ്റ്നെസ്, കൃഷി, ബിസിനസ് ആൻഡ് റീട്ടെയ്ൽ ഫിൻ ടെക്, നാവിഗേഷൻ, ഓഫീസ് സംബന്ധമായവ തുടങ്ങിയ വിഭാഗങ്ങളിൽ മത്സരിക്കാം 

∙സമ്മാനങ്ങൾ എന്തെല്ലാം?

ഓരോ വിഭാഗത്തിലും ഒന്ന്, രണ്ട്, മൂന്ന് സ്ഥാനങ്ങളിൽ എത്തുന്നവർക്ക് 25 ലക്ഷം, 15 ലക്ഷം,10 ലക്ഷം വീതം സമ്മാനം ലഭിക്കും. സെപ്റ്റംബർ 30 ആണ് അവസാന തീയ്യതി. innovateindia.mygov.in ലൂടെയാണ് എൻട്രികൾ സമർപ്പിക്കേണ്ടത്.

English Summary: You may Win 25 Lakh If You have Stunning Mobile App Idea 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN SMART SPENDING
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

പാചക വാതക വില മുകളിലേക്കു തന്നെ; എത്ര നാൾ ഇങ്ങനെ? | Manorama Explainer

MORE VIDEOS
FROM ONMANORAMA