ADVERTISEMENT

ഇലക്ട്രിക്ക് വാഹനങ്ങൾക്ക് കെ എസ് ഇ ബി നൽകിയിരുന്ന സൗജന്യ വൈദ്യുതി ഇനി ഉണ്ടാകില്ല.യൂണിറ്റിന് 15 രൂപ നിരക്ക് നൽകേണ്ടി വരും. ഇതിനുള്ള അനുമതി റഗുലേറ്ററി കമ്മീഷൻ നല്‍കി‌. വൈദ്യുത വാഹനങ്ങളുടെ പ്രോല്‍സാഹനം ലക്ഷ്യമിട്ട് ഇതുവരെ റീചാർജിങ് സൗജന്യമായിരുന്നു.  ഒരു കാർ ഒറ്റത്തവണ പൂർണമായും ചാർജ് ചെയ്യുന്നതിന് 30 യൂണിറ്റ് വൈദ്യുതി വേണ്ടിവരും.

സംസ്ഥാന സർക്കാറിന്റെ ഇ വെഹിക്കിൾ നയമനുസരിച്ച് വൈദ്യുതി ചാർജിങ് സ്റ്റേഷനുകൾ സ്ഥാപിക്കാനുള്ള നോഡൽ ഏജൻസിയായി  കെ എസ് ഇ ബിയെ തിരഞ്ഞെടുത്തിട്ടുണ്ട്. കേരളത്തിലെ ആറു കോർപ്പറേഷൻ പരിധിക്കുള്ളിൽ കെ എസ് ഇ ബി ചാർജിങ് സ്റ്റേഷനുകൾ സ്ഥാപിച്ചിട്ടുണ്ട്. ആറുമാസത്തിനകം 600 ചാർജിങ് സ്റ്റേഷനുകൾ സ്ഥാപിക്കാനാണ് കെ എസ് ഇ ബി യുടെ തീരുമാനം .

നിലവിലെ ഇന്ധന വില കണക്കിലെടുക്കുമ്പോൾ  പുതിയ ചാർജിങ് നിരക്ക് ലാഭകരമെന്നാണ് വാഹന ഉടമകളുടെ അഭിപ്രായം .കഴിഞ്ഞ ഒരു വർഷത്തിനിടയിൽ സംസ്ഥാനത്ത്  ഇലക്ട്രിക് വാഹനങ്ങളുടെ വില്പനയിൽ കുതിച്ചു ചാട്ടമുണ്ടായി. ഈ സാഹചര്യം കണക്കിലെടുത്താണ് കെ എസ് ഇ ബി കൂടുതൽ ചാർജിങ് സ്റ്റേഷനുകൾ സ്ഥാപിക്കുന്നത്.

English Summary: KSEB will Charge Fee for Electricity Refueling in E Vehicles soon

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com