ADVERTISEMENT

വിധവകൾക്ക് കൈത്താങ്ങായി കേരള സംസ്ഥാന വനിതാ ശിശു വികസന വകുപ്പ്, വിധവകൾക്കും അവരുടെ മക്കൾക്കുമായി നടപ്പാക്കുന്ന ധനസഹായ പദ്ധതികളിലേക്ക് ഇപ്പോൾ അപേക്ഷിക്കാം .

∙സഹായഹസ്തം 

സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന 55 വയസ്സിനു താഴെ പ്രായമുള്ള വിധവകൾക്ക് അപേക്ഷിക്കാം. സംരംഭം തുടങ്ങുന്നതിനാണ് സഹായം. ഒറ്റയ്ക്കോ കൂട്ടായോ നടത്താം. ബി പി എൽ / പിന്നോക്ക വിഭാഗക്കാർ എന്നിവർക്ക് മുൻഗണന ഉണ്ട്. 30000 രൂപയാണ് സഹായധനം.

 ∙അഭയകിരണം 

50 വയസ്സിനു മുകളിലുള്ള അശരണരായ വിധവകൾക്ക് സംരക്ഷണം നൽകുന്നവർക്ക് പ്രതിമാസം 1000 രൂപ ലഭിക്കും. വിധവകൾ സർവീസ് പെൻഷൻ / കുടുംബ പെൻഷൻ കൈപ്പറ്റുന്നവരാകരുത്. പ്രായപൂർത്തിയായ മക്കൾ ഉള്ളവർ സഹായത്തിന് അർഹരല്ല.

∙പടവുകൾ :

വിധവകളുടെ മക്കൾക്ക് സർക്കാർ / എയ്ഡഡ് സ്ഥാപനങ്ങളിൽ പ്രൊഫഷണൽ കോഴ്സ് പഠനത്തിന് സഹായം ലഭിക്കും. ട്യൂഷൻ ഫീസ്, ഹോസ്റ്റൽ ഫീസ്,മെസ് ഫീസ് എന്നിവ നൽകും .

∙ മംഗല്യ :

ബി പി എൽ / മുൻഗണനാ വിഭാഗങ്ങളിലെ 50 വയസ്സിൽ താഴെയുള്ള വിധവകൾക്കും വിവാഹമോചിതർക്കും പുനർവിവാഹത്തിന് 25000 രൂപ ലഭിക്കും .പുനർ വിവാഹം നടന്ന് 6 മാസത്തിനകം അപേക്ഷിക്കണം .

∙എങ്ങനെ അപേക്ഷിക്കാം ?

വനിതാ ശിശു വികസന വകുപ്പിന്റെ www.schemes.wc d.kerala.gov.in എന്ന വെബ് സൈറ്റിലൂടെ ഓൺലൈനായാണ് അപേക്ഷ നൽകേണ്ടത് .കൂടുതൽ വിവരങ്ങൾ ICDS പ്രോജക്ട് ഓഫീസുകളിൽ നിന്ന് ലഭിക്കും. അവസാന തീയതി :സെപ്റ്റംബർ 15.

English Summary: Kerala Governments Sahayahastham for Widows and Their Children

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com