ഇന്റർനെറ്റില്ലെങ്കിലും യുപിഐ ഇടപാട് നടത്താം

happy-life2
SHARE

ഷോപ്പിങ് കഴിഞ്ഞ് ഇ വാലറ്റ് ,പേമെന്റ് ചെയ്യാനൊരുങ്ങുമ്പോഴായിരിക്കും ഇന്റർനെറ്റ് പണി മുടക്കിയിട്ടുണ്ടാകുക. പേമെന്റ് നടത്താനാകാതെ വാങ്ങിയതെല്ലാം മടക്കി നൽകേണ്ടി വരുന്നത് എത്ര നാണക്കേടും ബുദ്ധിമുട്ടുമാകും? അതെ, ഇന്റര്‍നെറ്റിന്റെ വേഗത കുറവാണെങ്കില്‍ യുപിഐ വഴിയുള്ള പേമെന്റ്‌ പലപ്പോഴും അത്ര സുഖകരമായിരിക്കില്ല.

എന്നു കരുതി യുപിഐ വഴിയുള്ള പണമിടപാടുകള്‍ നിങ്ങള്‍ ഒഴിവാക്കേണ്ട ആവശ്യമില്ല. ഓഫ്‌ലൈനായും യുപിഐ പേമെന്റുകള്‍ നടത്താനുള്ള സൗകര്യവുമുണ്ട്‌. യുപിഐ പേമെന്റുകള്‍ ചെയ്യുന്നതിന്‌ എല്ലായ്‌പ്പോഴും ഇന്റര്‍നെറ്റ്‌ കണക്ഷന്‍ ആവശ്യമില്ല.

ഇന്റര്‍നെറ്റ്‌ വേണ്ട

യുപിഐ ഉപയോക്താക്കള്‍ക്ക്‌ *99# യുഎസ്‌എസ്‌ഡി കോഡ്‌ ഉപയോഗിച്ച്‌ ഫോണുകളിലൂടെ ഓഫ്‌ലൈന്‍ മോഡിലും പണമയക്കാന്‍ കഴിയും. സ്‌മാര്‍ട്‌ ഫോണ്‍ ഉപയോഗിക്കുന്നവര്‍ക്കു മാത്രമല്ല ഫീച്ചര്‍ ഫോണ്‍ ഉപയോഗിക്കുന്നവര്‍ക്കും ഈ സേവനം പ്രയോജനപ്പെടുത്താം. ഫോണ്‍ നമ്പര്‍ നിങ്ങളുടെ ബാങ്ക്‌ അക്കൗണ്ടുമായി ബന്ധിപ്പിച്ചിട്ടണ്ടെങ്കില്‍ *99# ഉപയോഗിച്ചുള്ള യുപിഐയുടെ എല്ലാ സൗകര്യങ്ങളും നിങ്ങള്‍ക്കും ലഭ്യമാകും.

യുപിഐ ആപ്പുകള്‍ ലഭ്യമാകുന്നതിനാല്‍ സ്‌മാര്‍ട്‌ഫോണ്‍ ഉപയോക്താക്കളെ സംബന്ധിച്ച്‌ *99# അത്ര പ്രസക്തി ഉണ്ടാകില്ല എന്നാല്‍, ഫീച്ചര്‍ഫോണ്‍ ഉപയോക്താക്കള്‍ക്ക്‌, *99# യുഎസ്‌എസ്‌ഡി കോഡ്‌ മാത്രമാണ്‌ യുപിഐ വഴി പണമയക്കാന്‍ തിരഞ്ഞെടുക്കാനുള്ള ഏക മാര്‍ഗം. ഈ സവിശേഷത കുറച്ച്‌ നാളുകളായി ലഭ്യമാകുന്നുണ്ടെങ്കിലും അത്ര ജനപ്രിയമല്ല.

*99# യുഎസ്‌എസ്‌ഡി കോഡ്‌ ഉപയോഗിച്ച്‌ ഫോണുകളിലൂടെ ഓഫ്‌ലൈന്‍ മോഡില്‍ പണമയക്കുന്നതിന്‌ മുമ്പായി നിങ്ങളുടെ ഫോണ്‍ നമ്പര്‍ നിങ്ങളുടെ ബാങ്ക്‌ അക്കൗണ്ടുമായി ബന്ധിപ്പിച്ചിട്ടുണ്ടെന്ന്‌ ഉറപ്പാക്കുക. യുപിഐയ്‌ക്ക്‌ വേണ്ടി നിങ്ങള്‍ രജിസ്റ്റര്‍ ചെയ്‌തിട്ടില്ലെങ്കിലും യുഎസ്‌എസ്‌ഡി കോഡ്‌ പിന്തുടര്‍ന്ന്‌ നിങ്ങള്‍ക്ക്‌ ഇത്‌ ചെയ്യാന്‍ കഴിയും.

ഓഫ്‌ലൈന്‍ മോഡില്‍ യുപിഐ പേമെന്റുകള്‍ ചെയ്യുന്നതിന്‌ വേണ്ട കാര്യങ്ങള്‍

∙ഫോണിന്റെ ഡയലര്‍ തുറന്ന്‌ *99# എന്ന്‌ ടൈപ്പ്‌ ചെയ്‌തതിന്‌ ശേഷം കോള്‍ ബട്ടണ്‍ അമര്‍ത്തുക

∙അപ്പോള്‍ ഭാഷ തെരഞ്ഞെടുക്കുന്നതിനുള്ള ഒരു മെസ്സേജ്‌ വരും, ഇതില്‍ നിന്നും ഇഷ്ടമുള്ള ഭാഷ തിരഞ്ഞെടുക്കാം, ഉദാഹരണത്തിന്‌ ഇംഗ്ലീഷ്‌ ആണ്‌ വേണ്ടതെങ്കില്‍ 1 അമര്‍ത്തുക .

∙അപ്പോള്‍ നിരവധി ഓപ്‌ഷനുകളുള്ള ഒരു മെനു ദൃശ്യമാകും. നിങ്ങള്‍ക്ക്‌ പണം അയക്കുക മാത്രമാണ്‌ വേണ്ടെതെങ്കില്‍ 1 അമര്‍ത്തിയിട്ട്‌ അയക്കുക.

∙യുപിഐ ഉപയോഗിച്ച്‌ നിങ്ങള്‍ക്ക്‌ പണം അയക്കേണ്ട ഓപ്‌ഷന്‍ തിരഞ്ഞെടുക്കുക. പണം സ്വീകരിക്കുന്ന ആളിന്റെ മൊബൈല്‍ നമ്പര്‍ ആണ്‌ നിങ്ങളുടെ കൈവശം ഉള്ളതെങ്കില്‍ 1 എന്ന്‌ ടൈപ്പ്‌ ചെയ്‌തിട്ട്‌ SEND എന്നതില്‍ അമര്‍ത്തുക

∙ അതിന്‌ശേഷം പേമെന്റ്‌ സ്വീകരിക്കുന്ന ആളിന്റെ ബാങ്ക്‌ അക്കൗണ്ടുമായി ബന്ധിപ്പിച്ചിട്ടുള്ള മൊബൈല്‍ നമ്പര്‍ കൊടുക്കുക.

∙ഇനി നിങ്ങള്‍ക്ക്‌ അയക്കേണ്ട തുക എഴുതി SEND എന്നതില്‍ അമര്‍ത്തുക

∙പേമെന്റ്‌ സംബന്ധിച്ചുള്ള അഭിപ്രായം (Remarks) എഴുതുക.

∙അവസാനമായി, നിങ്ങളുടെ യുപിഐ പിന്‍ കൊടുക്കുക

∙ഇതിന്‌ ശേഷം ഇന്റര്‍നെറ്റ്‌ കണക്ഷന്‍ ഇല്ലാതെ നിങ്ങളുടെ ഇടപാട്‌ പൂര്‍ത്തിയാകും.

∙*99# ഓപ്‌ഷന്‍ ഉപയോഗിച്ച്‌ നിങ്ങളുടെ യുപിഐ പ്രവര്‍ത്തന രഹിതമാക്കാനും കഴിയും.

English Summary: How to do UPI Payment Without Internet Connection

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN SMART SPENDING
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

മിസൈൽ മുനകൂർപ്പിച്ച് കൊറിയകൾ; കോവിഡ് ഒതുങ്ങും മുമ്പ് വരുമോ ‘കൊറിയൻ യുദ്ധം’?

MORE VIDEOS
FROM ONMANORAMA