'ഇപ്പോൾ വാങ്ങൂ പണം പിന്നെ മതി', ഫ്‌ളിപ്കാര്‍ട്ടിന്റെ ഉത്സവ കാല ഓഫര്‍ പൊടി പൊടിക്കുമോ

HIGHLIGHTS
  • 'ബൈ നൗ പേ ലേറ്റര്‍' ഇ എം ഐ സംവിധാനത്തിന്റെ് വായ്പാ പരിധി 70,000 രൂപയാക്കി
E-commerce-or-Online-Shopping
SHARE

ഇതിനകം 'മില്ലെനിയൽസി'ന്റെ മനസ് കീഴടക്കിയ 'ബൈ നൗ പേ ലേറ്റര്‍' ഇ എം ഐ സംവിധാനത്തിന്റെ് വായ്പാ പരിധി ഉയര്‍ത്തി ഇ കൊമേഴ്‌സ് സൈറ്റായ ഫ്‌ളിപ്കാര്‍ട്ട്. ഉടന്‍ പ്രഖ്യാപിക്കാനിരിക്കുന്ന ഉത്സവകാല ഓഫര്‍ സെയിലിന് മുന്നോടിയായിട്ടാണ് ഫ്‌ളിപ്കാര്‍ട്ട് വായ്പ പരിധി ഉയര്‍ത്തിയത്. ഇതുവരെ ബൈ നൗ പേ ലേറ്റര്‍ സംവിധാനത്തിന്‍ കീഴില്‍ ഉപഭോക്താക്കള്‍ക്ക് നല്‍കിയിരുന്നത് 10,000 രൂപയായിരുന്നുവെങ്കില്‍ അത് ഏഴ് ഇരട്ടി വര്‍ധിപ്പിച്ച് ഒറ്റയടിക്ക് 70,000 രൂപയാക്കിയിരിക്കുകയാണ് വാള്‍മാര്‍ട്ടിന് കീഴിലുള്ള ഫ്‌ളിപ്കാര്‍ട്ട്.

പണം വേണ്ട

അതായത് ഒരു രൂപ കൈവശമില്ലെങ്കിലും 70,000 രൂപ വരെയുള്ള പര്‍ച്ചേസ് ഇവിടെ നടത്താമെന്ന് ചുരുക്കം. ഫ്‌ളിപ്കാര്‍ട്ടില്‍ നിന്ന് ഈ സ്‌കീമനുസരിച്ച് ഉൽപ്പന്നങ്ങള്‍ വാങ്ങിയാല്‍ 12 മാസം വരെയുള്ള കാലയളവില്‍ ഈ തുക തിരിച്ചടച്ചാല്‍ മതിയാകും. മൂന്ന്, ആറ്, ഒമ്പത് എന്നിങ്ങനെയുള്ള തവണകളായും തിരിച്ചടവ് നടത്താം.

12-36 മാസത്തെ തിരിച്ചടവ് കാലാവധിയില്‍ സാധനങ്ങള്‍ വാങ്ങാന്‍ അനുവദിക്കുന്ന നോ കോസ്റ്റ് ഇ എം ഐ, സറ്റാര്‍ഡേര്‍ഡ് ഇ എം ഐ ഓഫറുകളും ഉപഭോക്താക്കള്‍ക്ക്്് ഇവിടെ ലഭ്യമാണ്.

ബിഗ് ബില്ല്യണ്‍ സെയില്‍

ആന്വല്‍ ബിഗ് ബില്ല്യണ്‍ സെയില്‍ കമ്പനി ഇതികം പ്രഖ്യാപിച്ചിട്ടുണ്ട്. സ്മാര്‍ട്ട് ഫോണ്‍, ഇലക്ട്രോണിക്‌സ്-ഗൃഹോപകരണങ്ങള്‍ തുടങ്ങിയവയ്ക്ക് 80 ശതമാനം വരെ ഓഫര്‍ ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഓഫര്‍ തീയതികള്‍ ഇതുവരെ പുറത്തു വിട്ടട്ടില്ല. ലാപ്‌ടോപ്, സ്മാര്‍ട്ട് വാച്ചുകള്‍, പവര്‍ ബാങ്കുകള്‍, ടെലിവിഷന്‍, ഫര്‍ണിച്ചര്‍ എന്നിവയിലെല്ലാം വന്‍ ഓഫറുകളുണ്ടായേക്കും.ആപ്പിള്‍ ഐ ഫോണ്‍ 12 സീരിസിന് വലിയ ഓഫര്‍ ഇവര്‍ നേരത്തെ നല്‍കിയിരുന്നു. വിവോ ഓപ്പോ, സാംസങ് തുടങ്ങിയ ബ്രാന്‍ഡുകള്‍ക്കും ഇതേ രീതിയിലുള്ള ഓഫറുകള്‍ ഉണ്ടായേക്കും.

English Summary : Flipkart raised BNPL Limit for Big Billion Days' Sale

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN SMART SPENDING
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

എന്നെ വിമർശിച്ചോളൂ, എന്തിനു വീട്ടുകാരെ പറയണം? | Anusree | Manorama Online

MORE VIDEOS
FROM ONMANORAMA