ADVERTISEMENT

നിങ്ങൾക്ക് വൈദ്യുതിബിൽ കുടിശികയുണ്ടോ? എങ്കിൽ ഇനി പണി ഉറപ്പ്. ഇത്തരക്കാരുടെ കണക്ഷൻ ഉടൻ വിച്ഛേദിച്ചേക്കും

കുടിശികക്കാരുടെ വൈദ്യുതി വിച്ഛേദിക്കാൻ ബോർഡ് ഈ വർഷം ആദ്യം ഉത്തരവിറക്കിയെങ്കിലും ലോക് ഡൗൺ പശ്ചാത്തലത്തിൽ സർക്കാർ നിർദ്ദേശത്തെ തുടർന്ന് തീരുമാനം മരവിപ്പിച്ചിരുന്നു. എന്നാൽ ഇതിന്റെ മറവിൽ ഉപയോക്താക്കൾ വൈദ്യുതി ബിൽ അടയ്ക്കാൻ വീഴ്ച വരുത്തിയത് ബോർഡിനു വൻ സാമ്പത്തിക ബാധ്യതയായ സാഹചര്യത്തിലാണ് പുതിയ ഉത്തരവ്.

കുടിശ്ശിക അടയ്ക്കാൻ 21 ദിവസത്തെ നോട്ടീസ് നൽകി കണക്ഷൻ വിച്ഛേദിക്കാമെന്ന് ഉത്തരവിൽ പറയുന്നു. കുടിശ്ശിക ഗഡുക്കളായി അടയ്ക്കാനുള്ള സൗകര്യവും ഉപഭോക്താക്കൾക്ക് നൽകിയിട്ടുണ്ട്. പണം അടയ്ക്കാത്തതിന്റെ പേരിൽ കണക്ഷൻ വിച്ഛേദിച്ചാൽ പിന്നീടു പുനസ്ഥാപിച്ചു കിട്ടാൻ ഏറെ പാടുപെടേണ്ടി വരും.

English Summary: Pay Electricity Bill On time otherwise it may be Disconnect 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com