ADVERTISEMENT

ഓണ്‍ലൈന്‍ വഴി സ്ഥിരമായി ഭക്ഷണം വാങ്ങുന്നവരാണോ നിങ്ങള്‍? എങ്കില്‍ കൂടുതല്‍ പണം ഇതിനായി ഇനി ചെലവാക്കേണ്ടി വരും. ഓണ്‍ലൈന്‍ ഭക്ഷണ വിതരണ സ്ഥാപനങ്ങളുടെ സേനവനം ജി എസ് ടി പരിധിയില്‍ ആകുന്നതോടെയാണ് ഇത്. സൊമാറ്റോ, സ്വിഗി തുടങ്ങിയ ഭക്ഷണ വിതരണ ആപ്പുകളെ നികുതി വലയ്ക്കുള്ളില്‍ ആക്കുന്നതിനു തീരുമാനമായി. റെസ്റ്റോറന്റ് സേവനത്തിന്റെ പരിധിയില്‍ പെടുത്തി ജി എസ് ടി ബാധകമാക്കും.

കോവിഡ് പടര്‍ന്ന് പിടിച്ച 2020 മാര്‍ച്ചിന് ശേഷം ഓണ്‍ലൈന്‍ ഭക്ഷണ വിതരണ കമ്പനികള്‍ക്ക് വലിയ തോതില്‍ ആവശ്യക്കാര്‍ ഉണ്ടായി. എന്നാല്‍ സര്‍ക്കാരിന് ഇതില്‍ നിന്ന് ആനുപാതികമായ വരുമാന വര്‍ധന ഉണ്ടായില്ലെന്നാണ് ജി എസ് ടി കൗണ്‍സിലിന്റെ ഫിറ്റ്‌മെന്റ് സമിതിയുടെ വിലയിരുത്തല്‍. നികുതിനീക്കത്തിന് പിന്നിലെ കാരണമിതാണ്. ക്ലൗഡ് കിച്ചണ്‍ ( ഭക്ഷണം ഒരു സ്ഥലത്ത് പാകം ചെയ്ത് വീട്ടുപടിക്കല്‍ വിതരണം ചെയ്യുന്ന സ്ഥാപനങ്ങള്‍) അടക്കമുള്ള സംവിധാനങ്ങളും സ്വിഗി, സൊമാറ്റോ പോലുള്ള ആപ്പ് അധിഷ്ഠിത ഫുഡ് ആഗ്രിഗേറ്റിംഗ് സ്ഥാപനങ്ങളും ഇനി ഇതിന്റെ പരിധിയിലാകും. അഞ്ച് ശതമാനം ജി എസ് ടി അടുത്ത ജനുവരി ഒന്നുമുതൽ ഈടാക്കും.

English Summary : GST will be Applicable for Online Food Delivary Companies

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com