ADVERTISEMENT

വീട് അറ്റകുറ്റപ്പണികൾക്ക് പണമില്ലാതെ വിഷമിക്കുകയാണോ നിങ്ങൾ? ന്യൂനപക്ഷ മതവിഭാഗങ്ങളിൽപ്പെട്ട വിധവകൾക്കും വിവാഹബന്ധം വേർപെടുത്തിയവർക്കും ഭർത്താവ് ഉപേക്ഷിച്ചവർക്കും 50000 രൂപ വരെ സർക്കാരിൽ നിന്നും ധനസഹായം ലഭിക്കും. ന്യൂനപക്ഷ ക്ഷേമ വകുപ്പു നൽകുന്ന ഈ ധനസഹായത്തിന് മുസ്ലിം, ക്രിസ്ത്യൻ, ബുദ്ധ, സിഖ്, പാഴ്സി, ജൈന മത വിഭാഗങ്ങളിൽപ്പെട്ടവർക്ക് അപേക്ഷിക്കാം.

ആർക്കൊക്കെ കിട്ടും?

∙അപേക്ഷക / പങ്കാളിയുടെ പേരിലുള്ള വീടിന്റെ  വിസ്തീർണം 1200 ചതുരശ്ര അടിയിൽ കുറവായിരിക്കണം. 

∙പത്തു വർഷത്തിനിടെ മറ്റു വകുപ്പുകളിൽ നിന്നോ സമാന ഏജൻസികളിൽ നിന്നോ ഭവന നിർമാണത്തിനോ അറ്റകുറ്റപ്പണിക്കോ ആനുകൂല്യം ലഭിച്ചവർക്ക് അപേക്ഷിക്കാനാവില്ല.

∙അപേക്ഷക കുടുംബത്തിലെ ഏക വരുമാനദായക ആയിരിക്കണം.

∙ബി പി എൽ കുടുംബത്തിനും പെൺമക്കൾ മാത്രമുള്ളവർക്കും മുൻഗണനയുണ്ട്

∙സർക്കാർ/അർദ്ധ സർക്കാർ സ്ഥാപനങ്ങളിൽ സ്ഥിരം ജോലിയുള്ള മക്കളുള്ള വിധവകൾക്കും പദ്ധതിയുടെ ആനുകൂല്യം ലഭിക്കില്ല.

എന്തൊക്കെ നൽകണം?

∙കരം ഒടുക്കിയ രസീത്, റേഷൻ കാർഡ് എന്നിവയുടെ പകർപ്പുകൾ, തദ്ദേശ സ്വയംഭരണ സ്ഥാപനത്തിൽ നിന്നു ലഭിക്കുന്ന താമസ സർട്ടിഫിക്കറ്റ് തുടങ്ങിയ രേഖകൾ അപേക്ഷയോടൊപ്പം സർപ്പിക്കണം.

∙അതതു ജില്ലാ കലക്ടറേറ്റുകളിലെ ന്യൂനപക്ഷ ക്ഷേമ വിഭാഗത്തിൽ സെപ്റ്റംബർ 30 വരെ അപേക്ഷ സ്വീകരിക്കും.

അപേക്ഷയുടെ മാതൃക www.min oritywelfare.kerala.gov.in എന്ന വെബ്‌ സൈറ്റിൽ നിന്നു ലഭിക്കും.

English Summary : Last Date of Government Aid for Home Renovation is September 30

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com