ജിമ്മിൽ പോകാം, ഹെല്‍ത് ചെക്കപ്പ് ചെയ്യാം: ഈ ക്രെഡിറ്റ് കാര്‍ഡ് വേറെ ലെവലാണ്

HIGHLIGHTS
  • വെല്‍നസ് ക്രെഡിറ്റ് കാര്‍ഡുമായി യൂണിയന്‍ ബാങ്ക് ഇന്ത്യ
card5
SHARE

ആരോഗ്യമാണ് സമ്പത്ത് എന്ന ആശയം ഉയര്‍ത്തിപ്പിടിക്കുന്ന വെല്‍നസ് ക്രെഡിറ്റ് കാര്‍ഡുമായി യൂണിയന്‍ ബാങ്ക് ഇന്ത്യ. ഈ കാര്‍ഡ് ഉപയോഗിക്കുന്നവര്‍ക്ക്് വര്‍ഷം തോറും സൗജന്യ മെഡിക്കല്‍ ചെക്കപ്പ് ബാങ്ക് വാഗ്ദാനം ചെയ്യുന്നു. ഒരിക്കല്‍ ഈ ആനുകൂല്യം ഉപയോഗിച്ചവര്‍ക്ക് പിന്നീട് നിരക്കിളവിനും അര്‍ഹതയുണ്ടാകും.

യൂണിയന്‍ ബാങ്ക് റൂപേ വെല്‍നസ് ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിക്കുന്നവര്‍ക്ക് രാജ്യത്തെ തിരഞ്ഞെടുക്കപ്പെട്ട 100 സ്പാ ഔട്ട്‌ലെറ്റുകളും മാസത്തില്‍ ഒന്ന് എന്ന തരത്തില്‍ സൗജന്യമായി ഉപയോഗിക്കാം. കൂടാതെ വര്‍ഷത്തില്‍ ഒരിക്കല്‍ വെല്‍നസ് ട്രീറ്റ്‌മെന്റിനുള്ള സൗകര്യവുമുണ്ടാകും. ആരോഗ്യം പരിരിക്ഷിക്കുന്നതിന്റെ ഭാഗമായി സൗജന്യ വര്‍ക്ക് ഔട്ട് സംവിധാനങ്ങളും ഈ കാര്‍ഡിന്റെ പരിധിയില്‍ പെടുത്തിയിട്ടുണ്ട്.

രാജ്യത്തെ തിരഞ്ഞെടുക്കപ്പെട്ട വര്‍ക്ക്-ഔട്ട് കേന്ദ്രങ്ങളില്‍ 15-30 ദിവസത്തെ കോംപ്ലിമെന്ററി ജിം മെമ്പര്‍ഷിപ്പ് ഇതിന്റെ ഭാഗമാണ്. നിലവിലെ ജിം അംഗങ്ങള്‍ അംഗത്വം പുതുക്കുമ്പോള്‍ 40-50 ശതമാനം ഡിസ്‌കൗണ്ടും വെല്‍നസ് ക്രെഡിറ്റ് കാര്‍ഡുടമകളാണെങ്കിൽ ലഭിക്കും. ഇതു കൂടാതെ രാജ്യത്തെ 30 ഡൊമസ്റ്റിക് എയര്‍പോര്‍ട്ട് ലോഞ്ചുകളില്‍ മൂന്ന് മാസത്തില്‍ രണ്ട് തവണ വീതം സൗജന്യ പ്രവേശനവും ലഭിക്കും.

English Summary: Union Bank of India Introducing Wellness Credit Card

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN SMART SPENDING
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

പോഞ്ഞിക്കരയും പ്യാരിയും പിന്നെ കല്യാണരാമനും | Rewind Reels | Kalyanaraman movie

MORE VIDEOS
FROM ONMANORAMA