ലോട്ടറി അടിച്ചാൽ നിങ്ങളെ 'പാഠം' പഠിപ്പിക്കും

lottery-New
SHARE

അടിച്ചു മോനേ ലോട്ടറി... ഒരു സുപ്രഭാതത്തിൽ  കോടിക്കണക്കിനു രൂപ  കൈയിലെത്തിയാൽ അതുകൊണ്ട് നിങ്ങൾ എന്തു ചെയ്യും? അത് ബുദ്ധിപൂർവം കൈകാര്യം ചെയ്യാനാകുമോ? ഇല്ലെങ്കിൽ ലോട്ടറി വകുപ്പ് നിങ്ങൾക്കാവശ്യമായ പരിശീലനം നൽകും.

വൻ തുക പെട്ടെന്നു കൈയിൽ കിട്ടുമ്പോൾ അത് ഫലപ്രദമായി വിനിയോഗിക്കുന്നതിൽ പലരും പരാജയപ്പെടുന്നു. വലിയ ലാഭം വാഗ്ദാനം ചെയ്ത് നിക്ഷേപം സ്വീകരിക്കാനായി വിജയികൾക്കു പിന്നാലെ ഒട്ടേറെ ഏജന്റുമാർ കൂടും .ഈ മോഹന വാഗ്ദാനങ്ങളിൽ കുടുങ്ങി കൈയിലുണ്ടായിരുന്ന പണം കൂടി നഷ്ടപ്പെട്ട് പാപ്പരാകുന്നവരുടെ എണ്ണം കൂടിയ പശ്ചാത്തലത്തിലാണ് വകുപ്പ് ഇത്തരമൊരു തീരുമാനമെടുത്തത്. ലോട്ടറി വകുപ്പ് നടത്തിയ പഠനമനുസരിച്ച് സമ്മാനം കിട്ടിയ ഭൂരിപക്ഷം പേരും പണം അനാവശ്യ കാര്യങ്ങൾക്കായി ചെലവഴിച്ച് തീർക്കുകയായിരുന്നു.

സുരക്ഷിതമായി പണം എവിടെയൊക്കെ എങ്ങനെ നിക്ഷേപിക്കാമെന്ന നിർദ്ദേശങ്ങളും സാമ്പത്തിക ഉത്തരവാദിത്തം പാലിക്കാനുള്ള മാർഗങ്ങളും പരിശീലനത്തിൽ ഉൾപ്പെടുത്തും. സ്ഥിര നിക്ഷേപം, മ്യൂച്വൽ ഫണ്ട്, ഓഹരി വിപണി, പെൻഷൻ ഫണ്ട്, ഭൂമി, സ്വർണം തുടങ്ങിയ വിവിധ ആസ്തികളിലുള്ള നിക്ഷേപങ്ങളെക്കുറിച്ചുള്ള കാര്യങ്ങളും  പരിശീലനത്തിന്റെ ഭാഗമാകും. ഉയർന്ന തുക സമ്മാനം നേടുന്നവർക്കായിരിക്കും പരിശീലനം.

English Summary : Lottery Department Financial Training for Lottery winners

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN SMART SPENDING
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ക്രിക്കറ്റ് 20 ഓവറിലേക്കു ചുരുങ്ങിയത് എങ്ങനെ?

MORE VIDEOS
FROM ONMANORAMA