ഓൺലൈനിൽ കരം അടയ്ക്കുന്നത് കൊള്ളാം; പക്ഷേ ശ്രദ്ധിക്കാതെ പോകരുത് ഈ കാര്യങ്ങൾ

HIGHLIGHTS
  • വില്ലേജ് ഓഫീസിലെ വിവരങ്ങളിൽ പിഴവുണ്ടോ എന്നു പരിശോധിക്കണം
online-land-records
SHARE

വില്ലേജ് ഓഫീസിൽ പോയി ക്യൂ നിൽക്കാതെ വീട്ടിലിരുന്ന് ഇഷ്ടമുള്ള സമയത്ത് ഓൺലൈനായി വസ്തുവിന്റെ കരം അടയ്ക്കാമെന്നത് വളരെ സൗകര്യപ്രദമാണ്. പക്ഷേ ശരിക്കും ശ്രദ്ധിച്ച് ചെയ്തില്ലെങ്കിൽ പണി കിട്ടുമെന്നോർക്കുക.

വിവരങ്ങൾ ശരിയായി രേഖപ്പെടുത്തിയിട്ടുണ്ടോ?

മുഴുവൻ വില്ലേജുകളിലെയും ഭൂവിവരങ്ങൾ സർവേ നടത്തി ഡാറ്റ എൻട്രി ചെയ്ത് സൈറ്റിൽ അപ് ലോഡ് ചെയ്തിട്ടില്ല. ഉണ്ടെങ്കിൽ പോലും വില്ലേജ് ഓഫീസ് റജിസ്റ്ററുകളിലെ വിവരങ്ങളിൽ പിഴവുണ്ടോ എന്നു പരിശോധിച്ചു മാത്രമേ ഇ- സർവീസ് പോർട്ടലിലൂടെ നികുതി അടയ്ക്കാവൂ. ഭൂമി വിവരങ്ങൾ എന്ന ഭാഗത്ത് ക്ലിക്ക് ചെയ്ത് തണ്ടപ്പേർ നമ്പർ, സർവേ നമ്പർ എന്നിവ നൽകിയാൽ വിവരങ്ങൾ പരിശോധിക്കാം. ഭൂമിയുടെ വിസ്തീർണം, സർവേ നമ്പർ, ഭൂ ഉടമയുടെ പേര്, തണ്ടപ്പേർ നമ്പർ തുടങ്ങിയ വിവരങ്ങൾ ശരിയായി രേഖപ്പെടുത്തിയിട്ടുണ്ടെന്ന് ഉറപ്പു വരുത്തണം. പിശകുണ്ടെങ്കിൽ പോർട്ടലിൽ നൽകിയിരിക്കുന്ന ഐടി സെൽ നമ്പറിൽ ബന്ധപ്പെടണം.

മൊബൈൽ ആപ്പും ലഭ്യം

റവന്യു വകുപ്പിലെ ഓൺലൈൻ സേവനങ്ങൾ ലഭിക്കുന്നത് www.revenue.kerala.gov.in എന്ന വെബ് സൈറ്റിലൂടെയാണ് ഇതിനായി ഒറ്റത്തവണ റജിസ്റ്റർ ചെയ്യണം. പിന്നീട് സേവനം ആവശ്യമായി വരുമ്പോൾ റജിസ്റ്റർ ചെയ്ത മൊബൈൽ നമ്പറും പാസ് വേഡും നൽകി ലോഗിൻ ചെയ്താൽ മതി. ഓൺ ലൈൻ സേവനങ്ങൾക്കായി E-revenue എന്ന മൊബൈൽ ആപ്പും രൂപപ്പെടുത്തിയിട്ടുണ്ട്. റവന്യു വകുപ്പിന്റെ വെബ്സൈറ്റിൽ ഇത് ലഭ്യമാണ്. റജിസ്റ്റർ ചെയ്തവർക്ക് നികുതി അടയ്ക്കാനുള്ള അറിയിപ്പ്   സന്ദേശമായി ലഭിക്കും.

ദൂരെയുള്ളവർക്ക് അനുഗ്രഹം

ഡിജിറ്റൽ സർവേ പൂർത്തിയാക്കിയ വില്ലേജുകളിൽ ഫീൽഡ് മെഷർമെന്റ് സ്കെച്ച്, തണ്ടപ്പേർ അക്കൗണ്ട്, ലൊക്കേഷൻ മാപ്പ് എന്നിവയ്ക്കുള്ള അപേക്ഷയും ഫീസും ഓൺലൈനായി സമർപ്പിക്കാം. അനുവദിക്കുന്ന മുറയ്ക്ക് ഡൗൺലോഡ് ചെയ്ത് എടുക്കാം. നികുതി രശീതിയും എത്ര തവണ വേണമെങ്കിലും സൈറ്റിൽ നിന്നു ലഭിക്കും. ദൂരെയുള്ള സ്ഥലങ്ങളിൽ താമസിക്കുന്നവർക്കും പ്രവാസികൾക്കും ഈ സംവിധാനം ഏറെ പ്രയോജനപ്പെടും.

Englisgh Summary: Things to Keep in Mind before Paying Online Land Tax

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN SMART SPENDING
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

കലാലയങ്ങളിലേക്ക് തിരികെ

MORE VIDEOS
FROM ONMANORAMA