കൈയിൽ കാശുണ്ടോ? ട്രെയിനും വാങ്ങാൻ കിട്ടും

HIGHLIGHTS
  • പദ്ധതി റെയിൽവെ മന്ത്രാലയത്തിന്റെ സജീവ പരിഗണനയിലാണ്
train-trip
SHARE

കാശ് കൊടുത്ത് ഇനി ട്രെയിനും വാങ്ങാം! വിനോദ സഞ്ചാര സാംസ്കാരിക വികസനത്തിനായി സ്വകാര്യ വ്യക്തികൾക്കും സ്ഥാപനങ്ങൾക്കും ട്രെയിൻ കോച്ചുകൾ മുഴുവനും പാട്ടത്തിനെടുക്കാനും വാങ്ങാനുമുള്ള പദ്ധതി റെയിൽവെ മന്ത്രാലയത്തിന്റെ സജീവ  പരിഗണനയിലാണ് ഇതു നടപ്പാക്കാൻ എക്സിക്യൂട്ടീവ് ഡയറക്ടർ തലത്തിലുള്ള കമ്മറ്റിക്ക് രൂപം നൽകിക്കഴിഞ്ഞു.

ചുരുങ്ങിയത് 5 വർഷത്തേക്കാണ് പാട്ടത്തിനു നൽകുക .തീർത്ഥാടന ടൂറിസ്റ്റ് കേന്ദ്രങ്ങളിലേക്ക് സർവീസ് നടത്താം. കുറഞ്ഞത് 16 കോച്ചുകളുള്ള ട്രെയിനായിരിക്കും ലഭിക്കുന്നത്.

തീമുകളെ അടിസ്ഥാനമാക്കി കോച്ചുകളിൽ പരിഷ്കാരങ്ങൾ വരുത്താം. റയിൽ പാളങ്ങൾ ഉപയോഗിക്കുന്നതിന് നിശ്ചിത നിരക്ക് നൽകണം. പരസ്യങ്ങൾ സ്വീകരിക്കാം. റൂട്ടുകൾ,നിരക്ക് തുടങ്ങിയ കാര്യങ്ങളും പാട്ടത്തിനെടുക്കുന്നവർക്ക് തീരുമാനിക്കാം.

English Summary: We Can Buy Train If Enough Money

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN SMART SPENDING
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

കലാലയങ്ങളിലേക്ക് തിരികെ

MORE VIDEOS
FROM ONMANORAMA